രാജ്യത്ത് പുതിയ കോവിഡ് ബാധകളുടെ എണ്ണത്തിൽ രാജ്യത്തുടനീളം കാര്യമായ കുറവുണ്ടായതോടെ സിനിമാ റിലീസിങ്ങ് സംബന്ധിച്ച പല ആശങ്കകളും മാറിയിരിക്കുന്നു. 2022-ൽ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചില തെന്നിന്ത്യൻ സിനിമകളുടെ റിലീസ് തീയതികളിൽ ഇപ്പോൾ ധാരണ വന്നിട്ടുണ്ട്.
ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തയ്യാറെടുക്കുന്ന ചില പ്രധാന ദക്ഷിണേന്ത്യൻ സിനിമകളുടെ ഒരു ലിസ്റ്റ് ഇതാ.
Valimai – വലിമൈ

തമിഴ് സൂപ്പർസ്റ്റാർ അജിത് കുമാറിന്റെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ആക്ഷൻ ത്രില്ലറായ വലിമൈ ജനുവരി 14 ന് പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് തിയേറ്ററുകളിൽ എത്തുമെന്നായിരുന്നു പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കോവിഡ് അണുബാധയുടെ മൂന്നാം തരംഗം കാരണം അത് മാറ്റിവച്ചു. ഇപ്പോൾ പുതിയ തീയതിയുടെ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുന്നതിനിടെ, നിർമ്മാതാവ് ബോണി കപൂർ ഫെബ്രുവരിയിൽ ചിത്രം പുറത്തിറക്കുമെന്നാണ് വിവരം പുറത്തുവരുന്നത്. ഫെബ്രുവരി 24ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് സൂചന.
Bheemla Nayak– ഭീംല നായക്

പവൻ കല്യാൺ നായകനായ ചിത്രം സംക്രാന്തി ഉത്സവ ദിനമായ ജനുവരി 12 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു പ്രഖ്യാപനം. പിന്നീട് റിലീസ് തീയതി, നിർമ്മാതാക്കൾ ഫെബ്രുവരി 25 ലേക്ക് മാറ്റി. എന്നാൽ കോവിഡ് കാരണമായിരുന്നില്ല തീയതി മാറ്റിയത്. സംക്രാന്തി സമയത്തേക്ക് എസ്എസ് രാജമൗലിയുടെ ആർആർആർ, പ്രഭാസിന്റെ രാധേശ്യാം എന്നീ സിനിമകൾ സംക്രാന്തി സമയത്ത് റിലീസ് ചെയ്യുന്നതിനാൽ ആ സമയത്തെ തിരക്ക് ഒഴിവാക്കാനായിരുന്നു മാറ്റം.
Also Read: അമിതപ്രതീക്ഷകളില്ലെങ്കിൽ ആസ്വദിക്കാവുന്ന കൊച്ചു ചിത്രം; ‘ബ്രോ ഡാഡി’ റിവ്യൂ
എന്നിരുന്നാലും, കോവിഡ് കാരണം എല്ലാ സിനിമകളുടെയും റിലീസ് മാറ്റിയതോടെ അത് അപ്രസക്തമായി. ഇനി ഫെബ്രുവരി 25ന് ചിത്രം റിലീസ് ചെയ്യുമെന്ന ഉറച്ച തീരുമാനത്തിലാണ് ഭീംല നായകിന്റെ നിർമ്മാതാക്കൾ. അപ്രതീക്ഷിതമായ എന്തെങ്കിലും വെല്ലുവിളികൾ ഉണ്ടായാൽ ഏപ്രിൽ ഒന്നിന് ആവും ചിത്രം തിയേറ്ററുകളിൽ എത്തുകയെന്നും അവർ പറയുന്നു.
Etharkkum Thunindhavan – എതിർക്കും തുനിന്തവൻ

രണ്ട് വർഷത്തിനിടെ തിയറ്ററുകളിലെ സൂര്യയുടെ ആദ്യ റിലീസാണിത്. പാണ്ഡിരാജ് രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രം അതിവേഗം പൂർത്തിയാവുകയാണെന്നാണ് നിർമാതാക്കൾ അറിയിച്ചത്. ചിത്രം മാർച്ച് 10ന് തിയേറ്ററുകളിലെത്തും.
Radhe Shyam – രാധേ ശ്യാം

പ്രഭാസ് നായകനാകുന്ന ചിത്രം ഇപ്പോൾ രണ്ട് വർഷത്തിലേറെയായി നിർമ്മാണത്തിലാണ്. ഒടുവിൽ മാർച്ച് രണ്ടാം വാരത്തിൽ വെളിച്ചം കാണുമെന്ന് പ്രതീക്ഷിക്കുന്നു. ഔദ്യോഗിക സ്ഥിരീകരണത്തിനായി കാത്തിരിക്കുമ്പോഴും ചിത്രംൽ മാർച്ച് 11 ന് തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നതാണ് അറിയാൻ കഴിയുന്നക്.
James – ജെയിംസ്

കഴിഞ്ഞ വർഷം ഒക്ടോബറിൽ മരിച്ച നടൻ പുനീത് രാജ്കുമാറിന്റെ അവസാന ചിത്രമാണ് ജെയിംസ്. അന്തരിച്ച സിനിമാ ഐക്കണോടുള്ള ആദരസൂചകമായി, ജെയിംസിനൊപ്പം മറ്റ് സിനിമകളൊന്നും റിലീസ് ചെയ്യേണ്ടതില്ലെന്ന് കന്നഡ സിനിമാ വ്യവസായം തീരുമാനിച്ചു. സമീപ സംസ്ഥാനങ്ങളിലെ മറ്റ് സിനിമാ വ്യവസായങ്ങളും ഇതേ പാത പിന്തുടരുമെന്ന് വിശ്വസിക്കപ്പെടുന്നു. പുനീതിന്റെ ജന്മദിനമായ മാർച്ച് 17 ന് ജെയിംസ് തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. കന്നഡ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി ഭാഷകളിൽ ഡബ്ബ് ചെയ്തും പുറത്തിറങ്ങും.
RRR – ആർആർആർ

ആർആർആറിന്റെ നിർമ്മാതാക്കൾ നേരത്തെ രണ്ട് റിലീസ് തീയതികൾ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 18, ഏപ്രിൽ 28 തീയതികളിലൊന്നിൽ സിനിമ തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നായിരുന്നു അവർ പ്രഖ്യാപിച്ചത്.
Also Read: ചോദ്യപേപ്പറിലും മിന്നൽ മുരളി, ഉത്തരമെഴുതിയാൽ കിട്ടും 50 മാർക്ക്
എന്നാൽ മാർച്ച് 17-ന് ജെയിംസ് റിലീസിനൊപ്പം മറ്റ് സിനിമകൾ റിലീസ് ചെയ്യുന്നത് ഒഴിവാക്കാനുള്ള തീരുമാനത്തിൽ തെലുങ്ക് സിനിമാ ഇൻഡസ്ട്രിയിൽ നിന്നുള്ള ആർആർആറും പങ്കാളികളായി. അതിനാൽ മാർച്ച് 18 എന്ന തീയതി ഒഴിവാക്കി. ഒപ്പം ഏപ്രിൽ അവസാനം മറ്റ് വലിയ ചിത്രങ്ങൾ ബോക്സ്ഓഫീസിൽ കൂടുതലായി ഇറങ്ങാനുള്ള സാധ്യത മുന്നിൽ കണ്ട് ഏപ്രിൽ 28 എന്ന തീയതിയും ഒഴിവാക്കി. മാർച്ച് 25ന് ചിത്രം റിലീസ് ചെയ്യനാണ് ആർആർആർ നിർമാതാക്കളുടെ നിലവിലുള്ള ധാരണ.
DON– ഡോൺ

ചെന്നൈയിൽ ആർആർആറിന്റെ പ്രൊമോഷണൽ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്തപ്പോൾ ശിവകാർത്തികേയൻ കരുതിയിട്ടുണ്ടാവില്ല തന്റെ ചിത്രമായ ഡോൺ ബോക്‌സ് ഓഫീസിൽ എസ്എസ് രാജമൗലി ചിത്രവുമായി ഏറ്റുമുട്ടുമെന്ന്. ആർആർആർ റിലീസ് തീയതി പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, ശിവകാർത്തികേയൻ ഡോണിന്റെ റിലീസ് തീയതി മാർച്ച് 25 ആയിരിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു. ശിവകാർത്തികേയൻ ഡോൺ റിലീസ് തീയതി മാറ്റുമോ അതോ അതുമായി മുന്നോട്ട് പോകുമോ എന്ന് വ്യക്തമല്ല.
Beast– ബീസ്റ്റ്

സൂപ്പർ സ്റ്റാർ വിജയുടെ വരാനിരിക്കുന്ന ചിത്രമായ ബീസ്റ്റിന്റെ റിലീസ് തീയതി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, ഏപ്രിലിൽ ഇത് തിയേറ്ററുകളിലെത്തുമെന്ന് നിർമ്മാതാക്കൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഒന്നുകിൽ ഏപ്രിൽ 14 ന് അല്ലെങ്കിൽ ഏപ്രിൽ 28 ന് റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്. കൂടാതെ റിലീസ് തീയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ വരുമെന്നും പ്രതീക്ഷിക്കുന്നു.
KGF: Chapter 2– കെജിഎഫ്: ചാപ്റ്റർ 2

യാഷ് നായകനായ ഈ ചിത്രത്തിന്റെ റിലീസ് തീയതി നിർമാതാക്കൾ മാറ്റിക്കൊണ്ടിരിക്കുന്നില്ല, നേരത്തെ പ്രഖ്യാപിച്ചതുപോലെ ഏപ്രിൽ 14ന് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Acharya-ആചാര്യ

ചിരഞ്ജീവിയാണ് നായകനായി എത്തുന്നതെങ്കിലും നിർണായക റോളിൽ രാം ചരണും എത്തുന്ന ചിത്രമാണ് ആചാര്യ. മറ്റു സിനിമകളുമായുള്ള ബോക്സ്ഓഫീസ് ഏറ്റുമുട്ടൽ ഒഴിവാക്കാൻ, നിർമ്മാതാക്കൾ അവരുടെ റിലീസ് പ്ലാനുകൾ മാറ്റി. ഇപ്പോൾ ഏപ്രിൽ 29 ന് തിയേറ്ററുകളിൽ എത്തും.
Sarkaru Vaari Paata– സർക്കാരു വാരി പാത

ടോളിവ്യൂഡ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ ചിത്രം സർക്കാരു വാരി പാതമെയ് 12 ന് തിയേറ്ററുകളിൽ എത്തും. അടുത്തിടെ നിർമ്മാതാക്കൾ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.