ലോകം ഇന്ന് വാലന്റെെൻസ് ഡേ ആഘോഷിക്കുകയാണ്. പ്രണയദിനത്തിൽ തങ്ങളുടെ സോഷ്യൽ മീഡിയയിൽ താരങ്ങൾ ഷെയർ ചെയ്ത പ്രണയം തുളുമ്പുന്ന ഈ ചിത്രങ്ങൾ നിങ്ങൾ കണ്ടിരുന്നോ?
സെന്‍റ് വാലന്‍റൈൻ എന്ന പുരോഹിതന്‍റെ ഓർമ ദിനമാണ് ഫെബ്രുവരി 14ന് വാലന്‍റൈൻസ് ദിനമായി ആചരിച്ചുതുടങ്ങിയതെന്ന് കരുതപ്പെടുന്നു. അക്കാലത്ത് ക്ലോഡിയസ് രണ്ടാമൻ ആയിരുന്നു റോമിന്റെ ഭരണാധികാരി. യുദ്ധ തൽപരനായിരുന്ന അദ്ദേഹം യുവാക്കളായ സൈനികർ വിവാഹിതരാകാൻ പാടില്ലെന്ന നിബന്ധന കൊണ്ടുവന്നു. എന്നാൽ രാജാവറിയാതെ പുരോഹിതനായ വാലന്റൈൻ സ്നേഹിക്കുന്നവരെ ഒരുമിപ്പിക്കാനായി രഹസ്യമായി വിവാഹങ്ങൾ നടത്തിക്കൊടുത്തു. ഇതറിഞ്ഞ രാജാവ് ഫെബ്രുവരി 14 നു വാലന്റൈന്റെ വധശിക്ഷ നടപ്പിലാക്കി. എഡി 270 ൽ ഫെബ്രുവരി പകുതിയോടെ അന്തരിച്ച വിശുദ്ധ വാലന്റൈന്റെ മരണ വാർഷികത്തോടനുബന്ധിച്ചാണ് ഈ ദിനം ആഘോഷിക്കുന്നതെന്നാണ് വിശ്വാസം.