scorecardresearch

Vala OTT: വള ഒടിടി; ധ്യാൻ - ലുക്മാൻ ചിത്രം എവിടെ, എപ്പോൾ കാണാം?

Vala OTT Release: വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്

Vala OTT Release: വിജയരാഘവൻ, ശാന്തികൃഷ്ണ, രവീണ രവി എന്നിവരും സുപ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Vala OTT

Vala OTT Release

Vala OTT Release Date & Platform: ധ്യാൻ ശ്രീനിവാസൻ, ലുക്മാൻ അവറാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് അടുത്തിടെ റിലീസായ 'വള'. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ നേരിടേണ്ടി വരുന്ന സംഭവബഹുലമായ കാര്യങ്ങളെ മുൻനിർത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വള ഇപ്പോൾ ഒടിടിയിൽ റിലീസിന് തയ്യാറെടുക്കുകയാണ്. 

Advertisment

‘കഠിന കഠോരമീ അണ്ഡകടാഹം’ എന്ന ചിത്രത്തിനു ശേഷം മുഹാഷിനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'ഉണ്ട', 'പുഴു' തുടങ്ങിയ ശ്രദ്ധേയ സിനിമകളിലൂടെ ശ്രദ്ധനേടിയ ഹർഷദാണ് 'വള'യുടെ തിരക്കഥ. രവീണ രവി, ശീതൾ ജോസഫ് എന്നിവർ നായികമാരായെത്തുന്ന ചിത്രത്തിൽ വിജയരാഘവനും ശാന്തികൃഷ്ണയും സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു.

Also Read: വലുതെന്തോ വരുന്നുണ്ട്; രേവതിയ്ക്ക് വേണ്ടി ഡബ്ബിംഗ് സ്റ്റുഡിയോയിൽ എത്തി മമ്മൂട്ടി

ഫെയർബെ ഫിലിംസാണ് ചിത്രം നിർമിച്ചിരിക്കുന്നത്. വേഫറര്‍ ഫിലിംസാണ് വിതരണം. തിങ്ക് മ്യൂസിക്കാണ് ചിത്രത്തിന്‍റെ മ്യൂസിക്ക് റൈറ്റ്സ് കരസ്ഥമാക്കിയിരിക്കുന്നത്. സെപ്റ്റംബർ 19 നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്.

Advertisment

Also Read: ഇടതുകയ്യിൽ പൾസില്ലാത്ത അമിതാഭ് ബച്ചൻ; അതിജീവനത്തിൻ്റെ 'മെഡിക്കൽ മിറാക്കിൾ'

Vala OTT: വള ഒടിടി

സൈന പ്ലേയിലൂടെയാണ് വള ഒടിടിയിലെത്തുന്നത്. ചിത്രം നവംബർ 13 മുതൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. അതേസമയം, സ്ട്രീമിങ് തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമാകാനുണ്ട്.

Read More: അച്ഛന് കുഴപ്പമൊന്നുമില്ല, സുഖം പ്രാപിച്ചുവരുന്നു; ഇഷ ഡിയോൾ

OTT Dhyan Sreenivasan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: