ഷാരൂഖിനെ എടുത്തു പൊക്കിയപ്പോഴാണ് വൈഷ്ണവ് ഗിരീഷിനെ ഒരു പക്ഷെ നമ്മള്‍ ആദ്യം ശ്രദ്ധിച്ചിട്ടുണ്ടാകുക. സിടിവിയുടെ ‘സരിഗമപ’ എന്ന സംഗീത റിയാലിറ്റി ഷോയില്‍ മലയാളത്തിന്‍റെ  അഭിമാനമുയര്‍ത്തിയ വൈഷ്ണവിനെ പക്ഷെ മെഗാ ഫൈനലില്‍ ഭാഗ്യം തുണച്ചില്ല.

അഞ്ജലി, ധ്രൂന്‍ ടിക്കൂ, ഷണ്‍മുഖപ്രിയ, സോനാക്ഷി കര്‍, വൈഷ്ണവ് ഗിരീഷ് എന്നിവരായിരുന്നു ഫൈനല്‍ റൗണ്ടിലെ മത്സരാര്‍ത്ഥികള്‍. ജൂറിയില്‍ മൂന്നു പ്രധാന വിധികര്‍ത്താക്കളെ കൂടാതെ 30 പേരുമുണ്ടായിരുന്നു ഈ സീസണില്‍. വിജയികളായി അവര്‍ തിരഞ്ഞെടുത്തത് അഞ്ജലി ഗൈക്വാഡിനേയും ശ്രേയാന്‍ ഭട്ടാചാര്യയേയുമായിരുന്നു.

Little Chapms, Vaishnav Girish

വൈഷ്ണവിനു വേണ്ടി മലയാളത്തിന്‍റെ മുഴുവന്‍ പ്രാര്‍ത്ഥനകളുമുണ്ടായിട്ടും ഭാഗ്യം തുണച്ചില്ല. ശബ്ദമാധുര്യം കൊണ്ട് വിസ്മയം തീര്‍ത്ത ഈ തൃശൂര്‍ക്കാരന്‍ കുറഞ്ഞ കാലം കൊണ്ടു തന്നെ സോഷ്യല്‍ മീഡിയയിലെ താരമായിരുന്നു. ഓരോ തവണയും തന്‍റെ പാട്ടിലൂടെ വിധികര്‍ത്താക്കളെയും കാണികളേയും ഞെട്ടിച്ചിരുന്നു വൈഷ്ണവ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ