Vaathi OTT: വെട്രി ആൾതുരിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് ‘വാത്തി.’ ധനുഷ് ആണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലാണ് ചിത്രം റിലീസിനെത്തിയത്. മലയാളി താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.
സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിർമാണം. സായ് കുമാർ. തനിക്കെല്ല ഭരണി, സമുദിരകനി, തോട്ടപ്പള്ളി മധു, നര ശ്രീനിവാസ്, പമ്മി സായ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഛായാഗ്രഹണം ജെ യുവരാജ്, എഡിറ്റിങ്ങ് നവീൻ നൂലി എന്നിവർ നിർവഹിക്കുന്നു.
അഞ്ച് മലയാള ചിത്രങ്ങൾ ഈ ആഴ്ച ഒടിടിയിലെത്തി.
ഫെബ്രുവരി 17ന് റിലീസ് ചെയ്ത ചിത്രം ഒടിടിയിലെത്തുകയാണ്. മാർച്ച് 17 മുതൽ ചിത്രം നെറ്റ്ഫ്ലിക്സിൽ സ്ട്രീം ചെയ്യാൻ ആരംഭിക്കും. ചിത്രത്തിലെ ‘വാ വാത്തി’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ജി വി പ്രകാശ് ആണ് സംഗീതം സംവിധാനം നിർവഹിച്ചത്.