‘വാരിയംകുന്നൻ’ സിനിമയിൽ നിന്ന് ആഷിഖ് അബുവും പൃഥ്വിരാജും പിന്മാറി

ഇരുവരും ചിത്രത്തിൽ നിന്ന് പിന്മാറുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം ഉയർന്നുവന്നിരുന്നു. ഇതിന് പിറകെയാണ് സ്ഥിരീകരണം

Prithviraj, പൃഥ്വിരാജ്, Aashiq Abu, ആഷിഖ് അബു, vaariyamkunnan, വാരിയംകുന്നൻ, prithviraj ties up with aashiq abu, പൃഥ്വിരാജും ആഷിഖ് അബുവും കൈകോർക്കുന്നു, iemalayalam, ഐഇ മലയാളം

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള സിനിമയിൽ നിന്ന് സംവിധായകൻ ആഷിഖ് അബുവും നടൻ പൃഥ്വിരാജും പിൻമാറാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇരുവരും ചിത്രത്തിൽ നിന്ന് പിന്മാറുന്നതായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരണം ഉയർന്നുവന്നിരുന്നു. ഇതിന് പിറകെ ഇക്കാര്യം ആഷിഖ് അബു ഔദ്യോഗികമായി സ്ഥിരീകരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

നിര്‍മ്മാതാവുമായുള്ള തര്‍ക്കമാണ് പിന്മാറ്റത്തിനു കാരണമെന്ന് ആഷിക് അബുവിനെ അധികരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വർഷമാണ് ‘വാരിയംകുന്നൻ’ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചത്. 1921ലെ മലബാർ കലാപത്തിന്റെ നൂറാം വാർഷികത്തിൽ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നും സിനിമയുടെ അണിയറപ്രവർത്തകർ അന്ന് പ്രഖ്യാപിച്ചിരുന്നു.

“ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു,”എന്നായിരുന്നു പൃഥ്വിരാജ് അടക്കമുള്ളവർ അന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ പറഞ്ഞിരുന്നത്.

Read More: മികവിന്റെ ഫ്രെയിം, ഭാഗ്യത്തിന്റെയും; അമ്മയേയും എക്കാലത്തെയും മികച്ച നടനെയും ഒരുമിച്ച് ക്യാമറയ്ക്ക് മുന്നിൽ എത്തിച്ച് പൃഥ്വിരാജ്

സിനിമയുടെ പ്രഖ്യാപനത്തിന് പിറകെ നിരവധി വിവാദങ്ങളും ഇത് സംബന്ധിച്ച് ഉയർന്നു വന്നിരുന്നു. ചിത്രത്തിനും നായകന്‍ പൃഥ്വിരാജിനുമെതിരെ സംഘപരിവാര്‍ അനുകൂല വിഭാഗങ്ങളില്‍നിന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ആക്രമണം ഉയർന്നു വന്നിരുന്നു. വാരിയം കുന്നത്ത് കുഞ്ഞമ്മദ് ഹാജി ഹിന്ദുവിരുദ്ധനാണെന്നും സിനിമ ചരിത്രത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണെന്നും ഇക്കൂട്ടർ ആരോപിച്ചിരുന്നു.

ഇതിന് പിറകെ സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ റമീസ് കുറേ വർഷം മുൻപ് നടത്തിയ ഫെയ്സ്ബുക്ക് പോസ്റ്റിനെക്കുറിച്ചും വിമർശനം ഉയർന്നുവന്നിരുന്നു. പോസ്റ്റ് സ്ത്രീവിരുദ്ധമായിരുന്നെന്നായിരുന്നു വിമർശനം. തുടർന്ന് ഈ ചിത്രത്തിൽ നിന്ന് പിൻമാറുന്നതായി റമീസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. തനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ താൻ മാപ്പ് പറഞ്ഞിട്ടുണ്ടെന്നും ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണെന്നും അന്ന് സിനിമയിൽ നിന്നുള്ള പിന്മാറ്റം പ്രഖ്യാപിച്ചുകൊണ്ടുള്ള പോസ്റ്റിൽ റമീസ് പറഞ്ഞിരുന്നു.

Read More: മൊട്ടയടിച്ച് ഇതുവരെ കാണാത്ത ലുക്കിൽ ഫഹദ്; പുഷ്പയിലെ വില്ലനെ കണ്ട് ഞെട്ടി സോഷ്യൽ മീഡിയ

വിവാദം കെട്ടടങ്ങിയതോടെ പിന്നീട് ഈ ചിത്രത്തെക്കുറിച്ചുള്ള വാർത്തകളൊന്നും പുറത്തുവന്നിരുന്നില്ല. അതേസമയം മലബാർ കലാപം വിഷയമായി അന്ന് മറ്റ് മൂന്ന് സിനിമകളുടെ പ്രഖ്യാപനവും വന്നിരുന്നു. പിടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ഷഹീദ് വാരിയംകുന്നന്‍’, നാടക കൃത്തും സംവിധായകനുമായ ഇബ്രാഹിം വെങ്ങര സംവിധാനം ചെയ്യുന്ന ‘ദി ഗ്രേറ്റ് വാരിയം കുന്നത്ത്’ എന്നിവയും സംവിധായകൻ അലി അക്ബർ പ്രഖ്യാപിച്ച സിനിമയും ആണ് അവ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vaariyamkunnan movie prithviraj aashiq abu

Next Story
എന്റെ തല്ലിപ്പൊളി കൂട്ടുകാരൻ; വിധുവിന് ആശംസകളുമായി റിമിVidhu Prathap, Vidhu Prathap birthday, Rimi Tomy Vidhu Prathap friendship, വിധു പ്രതാപ്, Sithara Krishnakumar, സിതാര കൃഷ്ണകുമാർ, Jyotsna, Rimi Tomy
The moderation of comments is automated and not cleared manually by malayalam.indianexpress.com