ജെഎൻയുവിലെ വിദ്യാർഥികൾക്ക് പിന്തുണയുമായി ടീം ‘വാങ്ക്’. ഉണ്ണി ആറിന്റെ കഥയെ ആസ്പദമാക്കി വി.കെ പ്രകാശിന്റെ മകൾ കാവ്യ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാങ്ക്. അനശ്വര രാജനാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഒരു രംഗം ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ജെഎൻയുവിന് വാങ്ക് ടീം പിന്തുണ അറിയിച്ചിരിക്കുന്നത്.

എനിക്ക് ജെഎൻയുവിൽ​ പഠിക്കാനാണ് താത്പര്യം എന്ന് അനശ്വരയുടെ കഥാപാത്രം പറയുമ്പോൾ, അതൊരു വെടക്ക് കോളേജ് ആണെന്നാണ് കേൾക്കുന്നത് എന്ന് കൂടെയുള്ള പുരുഷ കഥാപാത്രം പറയുന്നു. ജവഹർലാൽ നെഹ്റുവിന്റെ പേരുള്ളതുകൊണ്ടാണോ എന്ന് അനശ്വരയുടെ കഥാപാത്രം തിരിച്ച് ചോദിക്കുന്നു. പിന്നീട് ജെഎൻയുവിനൊപ്പം എന്നെഴുതിക്കാണിക്കുന്നു.

Read More: ഭരണസംവിധാനങ്ങൾക്ക് സാരമായി എന്തോ സംഭവിച്ചിട്ടുണ്ട്; കേന്ദ്രത്തിനെതിരെ ടൊവിനോ

ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു. ഒരു സ്ത്രീ നിസ്‌കരിക്കുന്നതും ഇന്ത്യന്‍ പതാകയുടെ നിറങ്ങളിലുള്ള ടൈറ്റില്‍ ഫോണ്ടുമാണ് ടൈറ്റില്‍ പോസ്റ്ററിലുള്ളത്. നവാഗതയായ ശബ്‌ന മുഹമ്മദാണ് ചിത്രത്തിനായി തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത്.

മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ രവിയാണ് ഛായാഗ്രഹണം. സംഗീതം നല്‍കുന്നത് ഔസേപ്പച്ചന്‍. ട്രെന്‍ഡ്‌സ് ആഡ് ഫിലിം മേക്കേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച്‌ 7 ജെ ഫിലിംസും ഷിമോഗ ക്രിയേഷന്‍സും ചിത്രം അവതരിപ്പിക്കുന്നു.

കുറച്ച്‌ മാസങ്ങള്‍ക്ക് മുമ്പ് റാഫീക്ക് മംഗലശ്ശേരി എന്ന നാടകകൃത്ത് 30 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘കിതാബ്’ എന്ന നാടകം ഉണ്ണി ആറിന്റെ ഈ കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് സ്‌കൂള്‍ കലോത്സവത്തിനായി തയാറാക്കിയത് വിവാദമായിരുന്നു. പിതാവിനെപ്പോലെ വാങ്ക് വിളിക്കാന്‍ ആഗ്രഹിക്കു്‌ന ഒരു പെണ്‍കുട്ടിയുടെ കഥയാണിത്. കോഴിക്കോട് ജില്ലാ സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവലില്‍ ഈ നാടകം ഒന്നാമതെത്തിയെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീടുള്ള അവതരണം നടന്നില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook