/indian-express-malayalam/media/media_files/2026/01/27/vaa-vaathiyaar-ott-2026-01-27-20-44-07.jpg)
Vaa Vaathiyaar OTT Release
Vaa Vaathiyaar OTT Release Date, Platform: തമിഴ് നടൻ കാർത്തി നായികനായെത്തിയ ഏറ്റവും പുതിയ ചിത്രമാണ് 'വാ വാത്തിയാർ.' നളൻ കുമാര സാമിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. ഡിസംബറിൽ തിയേറ്ററുകളിലെത്തിയ ചിത്രം ഒടിടിയിൽ സ്ട്രീമിങ്ങിന് ഒരുങ്ങുകയാണ്. ഇന്ന് അർധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.
'സൂദു കവ്വും' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ നളൻ കുമാരസാമി. കൃതി ഷെട്ടിയാണ് വാ വാത്തിയാറിലെ നായികയായി എത്തുന്നത്. രാജ്കിരൺ, സത്യരാജ്, ജിഎം കുമാർ, ആനന്ദ് രാജ്, ശില്പ മഞ്ജുനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ.
Also Read: മീനയുടെ ‘സീക്രട്ട് സ്റ്റോറീസ്: റോസ്‌ലിൻ’ ഒടിടിയിലേക്ക്
8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമിയുടേതായി ഒരു സിനിമ എത്തിയത്. കാതലും കടന്തു പോവും ആയിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ.ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.
Also Read: അന്ന് പഞ്ചാബി ഹൗസിൽ രഹസ്യമായി ഒരു വിവാഹം കൂടി നടന്നിരുന്നു; വീഡിയോ
Vaa Vaathiyaar OTT: വാ വാത്തിയാർ ഒടിടി
ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് വാ വാത്തിയാർ ഒടിടിയിലെത്തുന്നത്. ഇന്ന് അർധരാത്രി മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും.
Read More: മമ്മൂട്ടിയെ പൊന്നാടയണിയിച്ച് അടൂർ ഗോപാലകൃഷ്ണന്‍; പത്മഭൂഷൺ നേട്ടം ആഘോഷമാക്കി 'പദയാത്ര' ടീം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us