Vaa Vaathiyaar Trailer
തമിഴ് നടൻ കാർത്തി നായികനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വാ വാത്തിയാർ.' നളൻ കുമാര സാമിയാണ് ചിത്രത്തിൻ്റെ സംവിധായകൻ. ചിത്രത്തിന്റെ ആദ്യ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ ഏറെ ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ വാ വാത്തിയാറുട ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്.
Also Read: രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം; വിസ്മയിപ്പിച്ച് 'വാരണാസി' ടീസർ
'സൂദു കവ്വും' എന്ന ഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനാണ് സംവിധായകൻ നളൻ കുമാരസാമി. കൃതി ഷെട്ടിയാണ് വാ വാത്തിയാറിലെ നായികയായി എത്തുന്നത്. രാജ്കിരൺ, സത്യരാജ്, ജിഎം കുമാർ, ആനന്ദ് രാജ്, ശില്പ മഞ്ജുനാഥ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സത്യരാജാണ് വില്ലൻ വേഷത്തിൽ എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ വാത്തിയാറിന്റെ ഷൂട്ടിം​ഗ് പുരോ​ഗമിക്കുകയാണ്.
8 വർഷത്തെ ഇടവേളക്ക് ശേഷമാണ് നളൻ കുമാരസാമിയുടേതായി ഒരു സിനിമ വരുന്നത്. കാതലും കടന്തു പോവും ആയിരുന്നു അദ്ദേഹത്തിന്റെ സംവിധാനത്തിൽ ഇറങ്ങിയ അവസാന പടം. തൊണ്ണൂറുകളിൽ ഇറങ്ങിയ എല്ലാ മസാല ചിത്രങ്ങൾക്കും ഉള്ള ആദരവാണ് തന്റെ ചിത്രമെന്ന് സംവിധായകൻ പറഞ്ഞിരുന്നു. ഡിസംബർ 12ന് ചിത്രം തിയേറ്ററിലെത്തും.
Also Read: ബത്‌ലഹേമിൽ സമ്മര്‍ ആഘോഷിക്കാൻ ആമിയും, രവിശങ്കറും, ഡെന്നീസും വീണ്ടുമെത്തുന്നു; 4കെ ട്രെയിലർ
റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഒടിടി അവകാശം വിൽപനയായിരുന്നു. ആമസോൺ പ്രൈമിനാണ് സ്ട്രീമിം​ഗ് അവകാശം. ചിത്രത്തിൽ കടുത്ത എംജിആർ ആരാധകനായിട്ടാണ് കാർത്തി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറിൽ കെ ഇ ജ്ഞാനവേൽ രാജയാണ് ചിത്രം നിർമ്മിച്ചത്. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. ഏറെ പ്രേക്ഷക നിരൂപക പ്രശംസ പിടിച്ചു പറ്റിയ മെയ്യഴകന് ശേഷം കാര്‍ത്തി നായകനായി എത്തുന്ന ചിത്രം കൂടിയാണ് 'വാ വാത്തിയാര്‍.'
Read More: ചിലതെല്ലാം തീരുമാനിച്ച് ഉറപ്പിച്ചാണ് കെപിയുടെ വരവ്; ഫാർമ ട്രെയിലർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us