scorecardresearch

ഒടിയന്‍, മീശവടിച്ച ലാലേട്ടന്റെ കട്ട ഹീറോയിസം: ശ്രീകുമാര്‍ മേനോന്‍

"ലാലേട്ടന്‍ എപ്പോഴൊക്കെ മീശ വടിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്."

"ലാലേട്ടന്‍ എപ്പോഴൊക്കെ മീശ വടിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്."

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ഒടിയന്‍, മീശവടിച്ച ലാലേട്ടന്റെ കട്ട ഹീറോയിസം: ശ്രീകുമാര്‍ മേനോന്‍

odiyan movie stills

മോഹന്‍ലാല്‍ ഫാന്‍സ് മാത്രമല്ല, മലയാളികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വി.എ.ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ഒടിയന്‍. മൂന്നു കാലഘട്ടത്തില്‍ മൂന്നു പ്രായങ്ങളിലായാണ് മോഹന്‍ലാല്‍ ഈ ചിത്രത്തില്‍ എത്തുന്നത്. മീശപിരിച്ച്, മുണ്ടു മടക്കിക്കുത്തി നില്‍ക്കുന്ന ലാലേട്ടനെയാണ് നമ്മള്‍ ഹീറോ ആയി കണ്ടിരിക്കുന്നത് എന്നാല്‍, ഒടിയന്‍ അതില്‍ നിന്നും വ്യത്യസ്തമാണെന്ന് സിനിമാ ഡാഡിക്കു നല്‍കിയ അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.

Advertisment

'മീശയില്ലാത്ത ലാലേട്ടന്റെ കട്ട ഹീറോയിസമാണ് ഒടിയനില്‍ നമ്മള്‍ കാണുക. ലാലേട്ടന്‍ എപ്പോഴൊക്കെ മീശ വടിച്ചിട്ടുണ്ടോ, അപ്പോഴൊക്കെ ചരിത്രം സൃഷ്ടിച്ചിട്ടുണ്ട്. ഇരുവര്‍, വാനപ്രസ്ഥം, രംഗം ഒക്കെ ഉദാഹരണങ്ങളാണ്. പക്ഷെ അങ്ങനെ വിചാരിച്ചല്ല ഒടിയനിലെ മേക്ക് ഓവര്‍. ഒടിയന്‍ ഒരുപാട് വേഷം മാറുന്ന ആളാണ്. ആ വേഷപ്പകര്‍ച്ചയ്ക്ക് മീശയും താടിയും തടസ്സമാണ്,' സംവിധായകന്‍ വ്യക്തമാക്കി.

ഇന്നലെയാണ് ഒടിയന്റെ ഫൈനല്‍ ഷെഡ്യൂൾ ആരംഭിച്ചത്. ഫാന്റസി ത്രില്ലറായി ഒരുങ്ങുന്ന ചിത്രത്തില്‍ പുലിയായും കാളയായും മാന്‍ ആയും എല്ലാം വേഷം മാറാന്‍ കഴിയുന്ന മാന്ത്രിക ശക്തിയുള്ള ഒടിയന്‍ മാണിക്യന്‍ ആയാണ് മോഹന്‍ലാല്‍ എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Mohanlal Odiyan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: