/indian-express-malayalam/media/media_files/2025/12/01/vk-sreeraman-dulquer-salmaan-2025-12-01-18-37-54.jpg)
മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് എഴുത്തുകാരനും നടനുമായ വികെ ശ്രീരാമൻ. ഒരുപാട് സിനിമകളിൽ ഒന്നിച്ചഭിനയിച്ചിട്ടുള്ള താരങ്ങൾ സിനിമയിലും ജീവിതത്തിലും ഉറ്റസുഹൃത്തുക്കളാണ്. ഇരുവരുടെയും വീട്ടുകാർ തമ്മിലും നല്ല സൗഹൃദവും അടുപ്പവുമുണ്ട്. കൊച്ചിയിൽ എത്തുമ്പോൾ മമ്മൂട്ടിയുടെ വീട് സന്ദർശിക്കാൻ വികെ ശ്രീരാമൻ മറക്കാറില്ല. അതുപോലെ, ഇടയ്ക്ക് മമ്മൂട്ടി ശ്രീരാമന്റെ ചെറുവത്താനിയിലെ വീട്ടിലും അതിഥിയായി എത്താറുണ്ട്.
Also Read: മോഹൻലാൽ - ആഷിഖ് ഉസ്മാൻ ചിത്രം; ഓസ്റ്റിനു പകരം തരുൺ മൂർത്തിയോ?
ഇപ്പോഴിതാ, വി കെ ശ്രീരാമൻ പങ്കുവച്ച ഒരു ത്രോബാക്ക് ചിത്രമാണ് ശ്രദ്ധ നേടുന്നത്. ശ്രീരാമനെയും മടിയിൽ ഇരിക്കുന്ന ഒരു കുട്ടിയേയുമാണ് ചിത്രത്തിൽ കാണാനാവുക. "എൻ്റെ കൈ ചുറ്റിയ ഈ കുട്ടി വളർന്ന് പിന്നെ ഒരു വലിയ നടനായി. പക്ഷെ, ഇന്നും കുട്ടിത്തം നഷ്ടപ്പെടാതെ കാക്കുന്നുണ്ട് ആ മനസ്സ്," എന്നാണ് ചിത്രത്തിനു ശ്രീരാമൻ നൽകിയ അടിക്കുറിപ്പ്.
Also Read: നല്ലവനോ കെട്ടവനോ? കളങ്കാവലിലെ കഥാപാത്രത്തെ കുറിച്ച് മമ്മൂട്ടി
നടൻ ദുൽഖർ സൽമാൻ ആണ് വി കെ ശ്രീരാമനൊപ്പം ചിത്രത്തിലുള്ള കുട്ടി.
2012-ൽ 'സെക്കന്റ് ഷോ' എന്ന ചിത്രത്തിലൂടെയായിരുന്നു ദുൽഖറിന്റെ അരങ്ങേറ്റം. അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത 'ഉസ്താദ് ഹോട്ടൽ'ആയിരുന്നു രണ്ടാമത്തെ ചിത്രം. ചിത്രത്തിനു ലഭിച്ച ജനപ്രീതി ദുൽഖർ സൽമാൻ എന്ന നടന്റെയും ജനപ്രീതി വർദ്ധിപ്പിച്ചു.
പിന്നീട് നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന ദുൽഖറിന് 'ചാർലി' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്ര അവാർഡും ലഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി 25 ലേറെ സിനിമകളിലാണ് ദുൽഖർ ഇതിനകം അഭിനയിച്ചിരിക്കുന്നത്.
'വായ് മൂടി പേസലാം'​ആയിരുന്നു ദുൽഖറിന്റെ ആദ്യ തമിഴ് ചിത്രം. നസ്രിയ നാസിം നായികയായി അഭിനയിച്ച ഈ ചിത്രം 'സംസാരം ആരോഗ്യത്തിനു ഹാനികരം' എന്ന പേരിൽ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്തിരുന്നു. 'ഓകെ കൺമണി' എന്ന മണിരത്നം ചിത്രമാണ് തമിഴിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ദുൽഖർ ചിത്രങ്ങളിലൊന്ന്.
തെന്നിന്ത്യൻ നടിയായിരുന്ന സാവിത്രിയുടെ ജീവിതം ആസ്പദമാക്കിയൊരുക്കിയ 'മഹാനടി' എന്ന ചിത്രത്തിൽ ജെമിനി ഗണേശനെ അവതരിപ്പിച്ച് ദുൽഖർ തെലുങ്ക് സിനിമാലോകത്തിന്റെയും സ്നേഹം കവർന്നു. 'കർവാൻ' എന്ന ചിത്രത്തിനു ശേഷം ദുൽഖർ അഭിനയിച്ച ഹിന്ദി ചിത്രം ‘ദി സോയാ ഫാക്ടറും' ഏറെ ശ്രദ്ധ നേടിയിരുന്നു. അഭിനയത്തിനൊപ്പം നിർമാണരംഗത്തും സജീവമാണ് ദുൽഖർ ഇപ്പോൾ.
ദുൽഖറിന്റെ സമീപകാല റിലീസായ തെലുങ്ക് ചിത്രം ലക്കി ഭാസ്കർ ബോക്സ് ഓഫീസിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. കാന്ത ആണ് ഒടുവിൽ തിയേറ്ററുകളിലെത്തിയ ദുൽഖർ ചിത്രം.
Also Read: പഠിച്ചത് ഒരേ കോളേജിൽ, അന്ന് മീര ജാസ്മിൻ വലിയ സ്റ്റാർ: നയൻതാര
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us