Latest News
ഡോക്ടറെ മര്‍ദിച്ച സംഭവം: കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും
ഇന്ന് സംസ്ഥാന വ്യാപകമായി കെ.ജി.എം.ഒ.എയുടെ നേതൃത്വത്തില്‍ ഒപി ബഹിഷ്കരണം
മുട്ടില്‍ മരം മുറി: പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കും
ജോസഫൈന്റെ പരാമര്‍ശം: പരിശോധിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്‍പ് പരിശീലന മത്സരങ്ങള്‍ വേണം; ആവശ്യവുമായി ബി.സി.സി.ഐ
51,667 പുതിയ കേസുകള്‍; 6.12 ലക്ഷം പേര്‍ ചികിത്സയില്‍

‘സധൈര്യം മുന്നോട്ട്’: തിരുവനന്തപുരത്ത് കുട്ടികള്‍ക്കായി ‘ഉയരെ’യുടെ പ്രത്യേക പ്രദര്‍ശനം

ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി , നിര്‍മ്മാതാക്കളായ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും

parvathy, parvathy thiruvoth, parvathy thiruvoth age, parvathy thiruvoth photos, parvathy thiruvoth fb, parvathy thiruvoth family, parvathy thiruvoth new movie, parvathy thiruvoth latest photos, parvathy thiruvoth interview, parvathy thiruvoth twitter, uyare, uyare movie, uyare movie review, uyare movie rating, പാര്‍വ്വതി, പാര്‍വ്വതി തിരുവോത്ത്, ഉയരെ,
Uyare Movie Release Review Rating Parvathy Thiruvoth

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലികമായ പ്രശ്‌നങ്ങള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന ‘ഉയരെ’ എന്ന സിനിമയുടെ കുട്ടികള്‍ക്കായുള്ള പ്രത്യേക പ്രദര്‍ശനം മേയ് മൂന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്ക് തിരുവനന്തപുരം കൈരളി തീയറ്ററില്‍. വനിതാശിശു വികസന വകുപ്പാണ് സര്‍ക്കാര്‍ ഹോമിലെ കുട്ടികള്‍ക്കായി പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നത്.

ചിത്രത്തിലെ മുഖ്യകഥാപാത്രത്തെ അവതരിപ്പിച്ച പാര്‍വതി തിരുവോത്ത്, നിര്‍മ്മാതാക്കളായ ടീം എസ് ക്യൂബിന്റെ അമരക്കാർ ഷെനുഗ, ഷെഗ്‌ന, ഷെര്‍ഗ, മറ്റ് അണിയറ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുക്കും. ഇവര്‍ കുട്ടികളുമായി സംവദിക്കുകയും ചെയ്യും. ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറും പരിപാടിയിൽ പങ്കെടുക്കും.

Read More: യഥാര്‍ത്ഥ പ്രതിഭകളെ ഇരുളിലേക്ക് തള്ളിമാറ്റാന്‍ കഴിയില്ലെന്ന് ഈ പെണ്‍കുട്ടി തെളിയിച്ചു: ‘ഉയരെ’യ്ക്കും പാർവ്വതിക്കും കൈയ്യടിച്ച് മന്ത്രി കെ.കെ.ശൈലജ

സ്ത്രീ ശാക്തീകരണത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് എതിരായും വനിത ശിശുവികസന വകുപ്പ് സംഘടിപ്പിച്ചു വരുന്ന തുടര്‍ കാമ്പയിനാണ് ‘സധൈര്യം മുന്നോട്ട്’. ആസിഡ് ആക്രമണത്തിന് വിധേയയായ ഒരു പെണ്‍കുട്ടി ജീവിതത്തില്‍ നിന്നുതന്നെ തികച്ചും പിന്‍വാങ്ങി അവഗണനയുടെ ഇരുട്ടില്‍ മറഞ്ഞ് പോകുന്നതിന് പകരം അന്തസോടെ ഉയര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ കഥപറയുന്ന ഈ സിനിമ പെണ്‍കുട്ടികള്‍ക്ക് സധൈര്യം മുന്നോട്ട് പോകാന്‍ ഊര്‍ജം പകരുന്നതാണെന്നും കുട്ടികള്‍ക്ക് വളരെയധികം പ്രചോദനം നല്‍കുമെന്നതിനാലാണ് സധൈര്യം മുന്നോട്ട് കാമ്പയിന്റെ ഭാഗമായി പ്രത്യേക പ്രദര്‍ശനം ഒരുക്കുന്നതെന്നും സംഘാടകർ അറിയിച്ചു.

ചിത്രം കണ്ടതിനു ശേഷം നേരത്തേ ആരോഗ്യ മന്ത്രി ശൈലജ ടീച്ചർ ഉയരെയുടെ അണിയറ പ്രവർത്തകർക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.

Read More: Uyare Movie Review: അതിജീവനത്തിന്റെയും ആത്മബന്ധങ്ങളുടെയും ‘ഉയരെ’

സമൂഹമൊന്നാകെ കാണേണ്ട സിനിമയാണ് ‘ഉയരെ’ എന്നായിരുന്നു മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചത്. സമൂഹത്തില്‍ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കാലിക പ്രശ്‌നങ്ങളാണ് ‘ഉയരെ’ എന്ന ചിത്രത്തില്‍ വിരല്‍ ചൂണ്ടുന്നതെന്ന് കെ.കെ.ശൈലജ പറഞ്ഞു. ലളിതമായ പ്രതിപാദനത്തിലൂടെ പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന കടുത്ത അസമത്വത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നതെന്ന് പറഞ്ഞ മന്ത്രി സിനിമയുടെ അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും അഭിനന്ദിച്ചു.

പല്ലവി എന്ന കഥാപാത്രത്തിലൂടെ പാര്‍വ്വതി മലയാളികളുടെ അഭിമാനമായെന്നും സൂപ്പര്‍ സ്റ്റാറുകളെന്ന് വിശേഷിപ്പിക്കുന്നവരുടെ പട്ടികയില്‍ ഒരടി മുകളിലാണെന്ന് പാര്‍വ്വതി തെളിയിച്ചെന്നും ‘ഉയരെ’ കണ്ട ശേഷം മന്ത്രി കെ.കെ.ശൈലജ ഫേസ്ബുക്കില്‍ കുറിച്ചു.

Read More: ‘ഈ ശ്രമങ്ങൾ ആരെയും അടിച്ച് താഴ്ത്താനല്ല, ഒരുമിച്ച് ഉയിര്‍ത്തെഴുന്നേല്‍ക്കാനാണ്’

ബോബി-സഞ്ജയ് കൂട്ടുകെട്ടിന്റെ തിരക്കഥയിൽ നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ ഏപ്രിൽ 26നാണ് തിയേറ്ററിൽ എത്തിയത്. പാർവ്വതിയെ കൂടാതെ ആസിഫ് അലി, ടൊവിനോ തോമസ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ മുഖ്യ വേഷങ്ങൾ കൈകാര്യം ചെയ്തു.

അതിജീവനത്തെ കുറിച്ച് രണ്ടു തവണ ചിന്തിക്കാത്ത ഒരാളാണ് പല്ലവി എന്നാണ് ‘ഉയരെ’യിലെ തന്റെ കഥാപാത്രത്തെ കുറിച്ച് പാർവ്വതി നേരത്തെ പ്രതികരിച്ചത്.
“വേദനയെ കുറിച്ചും സഹനത്തെ കുറിച്ചുമെല്ലാം നമുക്ക് ചില കാഴ്ചപ്പാടുകളുണ്ട്. ഉള്‍വലിഞ്ഞ് ജീവിക്കുന്നവരും, അധികം സംസാരിക്കാതെ, ചുറ്റുപാടില്‍ നിന്നും ഒരു അകലം പാലിച്ചും ജീവിക്കാത്തവരൊന്നും വേദനിക്കുന്നവരല്ലെന്നൊരു ധാരണയുണ്ട്. എന്റെ കാര്യം തന്നെ ഉദാഹരണമായി എടുക്കാം. ഞാന്‍ ഒരുപാട് സംസാരിക്കും, ഉച്ചത്തില്‍ ചിരിക്കും, മുടി കളര്‍ ചെയ്യും, ഞാന്‍ ഒരുപാട് യാത്ര ചെയ്യും. പക്ഷെ എന്റെ ജീവിത്തില്‍ സംഭവിച്ച കാര്യങ്ങളെ അതിജീവിക്കാന്‍ എനിക്ക് സാധിക്കുന്നു എന്നതാണ്. ട്രോമ എന്നത് എന്റെ നിയന്ത്രണത്തില്‍ അല്ല. പക്ഷെ ഞാന്‍ എനിക്ക് ഇഷ്ടമുള്ളതുപോലെ എനിക്ക് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്ത് ജീവിക്കുന്നു,” തന്റെ പല കാഴ്ച്ചപ്പാടുകളും തിരുത്താൻ പല്ലവി രവീന്ദ്രൻ എന്ന കഥാപാത്രം സഹായിച്ചുവെന്നും പാർവ്വതി പറഞ്ഞിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uyare parvathy movie special screening at trivandrum asif ali tovino thomas

Next Story
അച്ഛനെ കണ്ടതും ഓടി ചെന്ന് കെട്ടിപ്പിടിച്ച് ആരാധ്യ ബച്ചൻ; വൈറലായി വീഡിയോAaradhya Bachachan, Aishwarya Bachchan, Abhishek Bachchan, ആരാധ്യ ബച്ചൻ, ഐശ്വര്യ റായ് ബച്ചൻ, അഭിഷേക് ബച്ചൻ, Aaradhya photos, Aaradhya videos, Aishwarya rai and Aaradhya photos, Aishwarya Rai Bachchan family photos, Aishwarya Rai Bachchan family videos, Indian Express Malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com