scorecardresearch
Latest News

Best of Parvathy Thiruvoth: മലയാള സിനിമയുടെ പ്രതീക്ഷയായി മാറുന്ന പാര്‍വ്വതി

Best of Parvathy: മറ്റൊരു പാര്‍വ്വതി ചിത്രം കൂടി ഇന്ന് തിയേറ്ററുകളിലേക്ക് എത്തുമ്പോള്‍, ഔട്ട്‌ ഓഫ് സിലബസില്‍ തുടങ്ങി പാര്‍വ്വതി തിരുവോത്ത് നടന്നു കയറിയ അഭിനയ വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം

Best of Parvathy Thiruvoth: മലയാള സിനിമയുടെ പ്രതീക്ഷയായി മാറുന്ന പാര്‍വ്വതി
Uyare Movie Release Review Rating Parvathy Thiruvoth

Best of Parvthy Thiruvoth: ഉള്ളത് അഞ്ച് സീനാകട്ടെ അമ്പത് സീനാകട്ടെ, തന്റെ കഥാപാത്രത്തിന് ആ കഥയില്‍ കാര്യമായെന്തെങ്കിലും സ്വാധീനമുണ്ടോ എന്നതാണ് പാര്‍വ്വതി എന്ന നായികയെ സംബന്ധിച്ചിടത്തോളം പ്രധാനം. നായികയായി അഭിനയിക്കണം എന്നല്ല, അഭിനയിക്കണം എന്നാണ് ആഗ്രഹമെന്നും അഭിനയത്തോടാണ് എനിക്ക് കൊതിയെന്നുമാണ് പാർവ്വതി പറയുന്നത്.

ഒരിടവേളയ്ക്ക് ശേഷം പാര്‍വ്വതി മലയാളത്തിലേക്ക് തിരിച്ചു വരികയാണ് ‘ഉയരെ’യിലൂടെ. ഒടുവില്‍ റിലീസ് ചെയ്ത ‘കൂടെ’യിലെ സോഫി വരെ ഓര്‍ത്തിരിക്കാന്‍ ഒരുപിടി നല്ല കഥാപാത്രങ്ങളേകിയ പാർവ്വതിയുടെ ഏറ്റവും പുതിയ കഥാപാത്രമാണ് ‘ഉയരെ’യിലെ പല്ലവി രവീന്ദ്രന്‍.

 

കോളേജ് വിദ്യാര്‍ത്ഥിയായി തുടക്കം

പാര്‍വ്വതി മലയാള സിനിമയിലേക്ക് എത്തുന്നത് 2006ല്‍ പുറത്തിറങ്ങിയ ‘ഔട്ട് ഓഫ് സിലബസ്’ എന്ന ചിത്രത്തിലൂടെയാണ്. ഒരു കോളേജ് വിദ്യാര്‍ത്ഥിയുടെ വേഷത്തിലായിരുന്നു ആദ്യമായി വെളളിത്തിരയിലെത്തിയത്. എന്നാല്‍ പാര്‍വ്വതിയെ പ്രേക്ഷകര്‍ക്ക് സുപരിചിതയാക്കിയത് ‘നോട്ട്ബുക്ക്’ എന്ന റോഷൻ ആൻഡ്രൂസ് ചിത്രമാണ്. മൂന്ന് പെണ്‍കുട്ടികളുടെ സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും കഥ പറഞ്ഞ ചിത്രത്തിൽ പൂജ കൃഷ്ണ എന്ന കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിച്ചത്. പിന്നീട് പാര്‍വ്വതിയെ മലയാളികൾ കണ്ടത് സത്യന്‍ അന്തിക്കാട് ചിത്രം ‘വിനോദയാത്ര’യിലെ രശ്മിയായാണ്. അതിന് ശേഷം പാര്‍വ്വതി ചെയ്ത മലയാള സിനിമകള്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയി.

അന്യഭാഷയില്‍ നിന്ന് അവസരങ്ങള്‍ തേടിയെത്തിയപ്പോള്‍ താരം അവിടേക്ക് ചേക്കേറി. തുടര്‍ന്ന് 2011ൽ സിറ്റി ഓഫ് ഗോഡിലൂടെയാണ് പാര്‍വ്വതി വീണ്ടും മലയാളത്തിലെത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രത്തില്‍ ‘മരതകം’ എന്ന ശക്തമായ കഥാപാത്രമായാണ് പാർവ്വതിയെത്തിയത്. അതിന് ശേഷം മൂന്ന് വര്‍ഷം പാര്‍വ്വതിയെ മലയാളത്തില്‍ കണ്ടില്ല. ഈ സമയം തമിഴില്‍ വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്ത് കൊണ്ട് തന്റെ പ്രതിഭ അടയാളപ്പെടുത്തുകയായിരുന്നു താരം. ധനുഷിന്റെ കൂടെ ‘മാരിയനി’ല്‍ പാര്‍വതിയെ കണ്ടപ്പോള്‍ പലരും അറിയാതെ ചോദിച്ചുപോയി ഇത് നോട്ട്ബുക്കിലെ പാര്‍വ്വതിയല്ലേയെന്ന്. ‘ഇന്നും കൊഞ്ച നേരം’ എന്ന പാട്ടിലൂടെയും മാരിയനിലെ അഭിനയത്തിലൂടെയും പാര്‍വ്വതി പ്രേക്ഷക മനസില്‍ സ്ഥാനം ഉറപ്പിച്ചു.

പാര്‍വ്വതി വീണ്ടും മലയാള സിനിമയില്‍ തിരിച്ചെത്തുന്നത് 2014ലാണ്. അഞ്ജലി മേനോന്‍ ഒരുക്കിയ ‘ബാംഗ്‌ളൂര്‍ ഡേയ്സി’ലെ അജുവിന്റെ സേറയായി. സേറയുടെ കൂടെ നടന്നത് അജു മാത്രമായിരുന്നില്ല, സിനിമാ പ്രേക്ഷകര്‍ കൂടിയായിരുന്നു. വ്യത്യസ്തമായ കാഴ്ചപാടുകളുളള കഥാപാത്രമായിരുന്നു സേറ. പ്രതിസന്ധികളില്‍ തളരാതെ പിടിച്ചു നില്‍ക്കുന്ന മനക്കരുത്തുളള വ്യക്തിത്വമായിരുന്നു സേറയുടേത്. ലക്ഷ്യങ്ങളില്ലാതിരുന്ന അജുവിന് ജീവിതമെന്തെന്ന് പഠിപ്പിച്ച സേറയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു.

parvathy, parvathy thiruvoth, parvathy thiruvoth age, parvathy thiruvoth photos, parvathy thiruvoth fb, parvathy thiruvoth family, parvathy thiruvoth new movie, parvathy thiruvoth latest photos, parvathy thiruvoth interview, parvathy thiruvoth twitter, uyare, uyare movie, uyare movie review, uyare movie rating, പാര്‍വ്വതി, പാര്‍വ്വതി തിരുവോത്ത്, ഉയരെ,
Parvathy Thiruvoth in Ennu Ninte Moideen: എന്ന് നിന്റെ മൊയ്ദീനിലെ കാഞ്ചനമാലയായി പാര്‍വ്വതി തിരുവോത്ത്

മൊയ്തീന്റെ കാഞ്ചന

പിന്നെ നമ്മള്‍ പാര്‍വ്വതിയെ കണ്ടത് മൊയ്തീന്റെ കാഞ്ചനയായിട്ടിരുന്നു. പ്രണയത്തിന്റെയും കാത്തിരിപ്പിന്റെയും പുതിയൊരു ലോകമാണ് കാഞ്ചന കാണിച്ചു തന്നത്. പ്രിയപ്പെട്ടവനായി ഒരു ജന്മം മുഴുവന്‍ ഉഴിഞ്ഞു വെച്ച കാഞ്ചന വേറിട്ടൊരു​ അനുഭവമാണ് മലയാളിക്ക് സമ്മാനിച്ചത്. ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുളള പുരസ്‌കാരവും പാർവ്വതിയെ തേടിയെത്തി.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം ‘ചാര്‍ലി’യിലെ ടെസയിലൂടെ പാര്‍വതി പ്രേക്ഷകരിലേക്ക് വീണ്ടുമടുത്തു. കണ്ണില്‍ കൗതുകവും കഥകളോട് പ്രണയവുമുളളവളായിരുന്നു ടെസ. അത് വരെ കണ്ടതില്‍ നിന്ന് വേറിട്ട ഒരു പാര്‍വ്വതിയെയാണ് ചാര്‍ലിയില്‍ കണ്ടത്. ടെസയുടെ വസ്ത്രധാരണവും ആറ്റിറ്റ്യൂഡും ശ്രദ്ധ നേടി.

ദേശീയപുരസ്കാരത്തിലെത്തിയ മികവ്

പിന്നെ പാർവ്വതിയെത്തിയത് മഹേഷ് നാരായണന്റെ ‘ടേക്ക് ഓഫി’ലെ സമീറയായാണ്. മനക്കരുത്തിന്റെയും തളരാത്ത സ്ത്രീത്വത്തിന്റെയും പ്രതീകമായ സമീറ സമൂഹത്തില്‍ കഷ്ടപ്പെടുന്ന ഒരു വിഭാഗത്തിന്റെ പ്രതിനിധി ആയിരുന്നു. നഴ്‌സായി ജോലി ചെയ്യുന്നവരുടെ ജീവിതവും പ്രശ്നങ്ങളും വളരെ തന്മയത്വത്തോടെ അവതരിപ്പിച്ച പാര്‍വ്വതിയെ തേടി സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണ്ടുമെത്തി. ദേശീയ ചലച്ചിത്ര പുരസ്‌കാര ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി.

അഞ്ജലി മേനോന്റെ ‘കൂടെ’യിലെ സോഫി കുറച്ചുകൂടി സങ്കീർണ്ണമായൊരു കഥാപാത്രമായിരുന്നു. വിവാഹമോചിതയായ, ഉള്ളില്‍ ഏതുനിമിഷവും പൊട്ടിത്തെറിക്കാവുന്ന ഒരു അഗ്‌നിപര്‍വ്വതവുമായി നടക്കുന്ന സോഫിയായി ഇരുത്തം വന്ന പ്രകടനമാണ് പാര്‍വ്വതി കാഴ്ചവച്ചത്. പതിനഞ്ചാം വയസില്‍ കുടുംബത്തിന്റെ പ്രാരാബ്ധങ്ങള്‍ മൂലം തന്റെ കുട്ടിക്കാലം നഷ്ടപ്പെട്ട ജോഷ്വയ്ക്ക് കൂട്ടായി, അവനെ ജീവിത്തിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന സോഫി.

 

സേറയേയും കാഞ്ചനമാലയേയും ടെസയേയും സമീറയേയും സോഫിയേയുമെല്ലാം മികവോടെ​ അവതരിപ്പിച്ച്, കിട്ടുന്ന വേഷങ്ങളിളെല്ലാം അഭിനയമികവിന്റെ മുദ്ര പതിപ്പിച്ച്, മലയാള സിനിമയുടെ പ്രതീക്ഷയായി മാറുകയാണ് പാർവ്വതി എന്ന അഭിനേത്രി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Uyare movie best of parvathy thiruvoth