Watch Uyare Movie Trailer: പാര്‍വ്വതി തിരുവോത്ത്, അസിഫ് അലി, ടൊവിനോ തോമസ്‌ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന ‘ഉയരെ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു.  നവാഗതനായ മനു അശോകനാണ് സംവിധായകന്‍.   ബോബി-സഞ്ജയ്‌ കൂട്ടുകെട്ടിന്റെയാണ് തിരക്കഥ.

നീണ്ട 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സ് സിനിമാ നിര്‍മ്മാണ രംഗത്തേക്ക് തിരിച്ചു വരികയാണ് ‘ഉയരെ’യിലൂടെ. എസ് ക്യൂബ് S Qube എന്ന പേരില്‍ പി.വി ഗംഗാധരന്റെ പെണ്‍മക്കള്‍ ഷെനുഗയും ഷെഗ്നയും ഷെര്‍ഗയും ചേര്‍ന്നാണ് പുതിയ തുടക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഏപ്രിൽ 26ന് ചിത്രം തിയേറ്ററുകളിൽ എത്തും.

Watch Uyare Movie Trailer:  പി.വി ഗംഗാധരന്‍ ഒടുവില്‍ നിര്‍മിച്ച ചിത്രം, നോട്ട്ബുക്കിലെ മൂന്ന് നായികമാരില്‍ ഒരാളായ, നോട്ട്ബുക്കിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച പാര്‍വ്വതി തന്നെയാണ് പി.വി.ജിയുടെ മക്കളുടെ ആദ്യ സിനിമയിലെ നായികയും എന്നതാണ് ആകസ്മികത. ഉയരെയിൽ പാർവ്വതിയുടെ ചെറുപ്പകാലം അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖം ഈവ്ലിൻ ആണ്.

‘ബോബി-സഞ്ജയ് കഥ പറഞ്ഞപ്പോള്‍ തന്നെ പല്ലവിയായി പാര്‍വ്വതി മാത്രമായിരുന്നു എല്ലാവരുടേയും മനസ്സില്‍. കഥ കേട്ട ഉടനെ പാര്‍വ്വതി സമ്മതം മൂളുകയായിരുന്നു. ഞങ്ങളുടെ സംവിധായകന്‍ മനു അശോകനും  ചേര്‍ന്നപ്പോള്‍ ദീര്‍ഘകാലമായുള്ള സ്വപ്‌നം യാഥാര്‍ത്ഥ്യമാകാന്‍ തുടങ്ങി. ശക്തമായ കഥാപാത്രങ്ങളുടെ രൂപത്തില്‍ ആസിഫ് അലിയും ടൊവിനോയും എത്തിയപ്പോള്‍ ‘ഉയരെ’യ്ക്ക് തുടക്കമായി,’ ഷെഗ്ന പറയുന്നു

Read More: വാക്കുകള്‍ക്കതീതമാണ് ‘ഉയരെ’ തന്ന അനുഭവം: നിര്‍മ്മാതാക്കള്‍ ഷെനുഗ, ഷെഗ്ന, ഷെര്‍ഗ എന്നിവര്‍ സംസാരിക്കുന്നു

uyare, uyare trailer, women film producers, grihalakshmi films, uyare movie, uyare movie release, uyare parvathy, uyare release date, parvathy thiruvoth, parvathy, uyare malayalam movie, uyare malayalam movie songs, uyare malayalam movie trailer, uyare malayalam movie cast, uyare malayalam movie poster, uyare malayalam movie tovino thomas, ഉയരെ, ഉയരെ സിനിമ, ഉയരെ റിലീസ്, പാര്‍വ്വതി, പാര്‍വതി തിരുവോത്ത്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി

Uyare Movie Trailer Out Now: ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവ്വതി എത്തുന്നത്. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്ന മനു അശോകന്റെ ആദ്യചിത്രമായ ‘ഉയരെ’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബോബി-സഞ്ജയ് ടീമാണ്.

പാര്‍വതിയുടെ അച്ഛന്റെ വേഷത്തില്‍ രഞ്ജി പണിക്കറും ചിത്രത്തിലുണ്ട്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു താരങ്ങള്‍. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.  ചിത്രം ഏപ്രില്‍ 26ന് തിയേറ്ററുകളില്‍ എത്തും.

Rima Kallingal welcomes ‘Uyare Trailer’: പാര്‍വതിയുടെ പുതിയ ചിത്രത്തെ സഹപ്രവര്‍ത്തകര്‍ വലിയ ആവേശത്തോടെയാണ് വരവേറ്റത്.  ഇന്ദ്രജിത്ത് സുകുമാരന്‍, റിമ കല്ലിങ്കല്‍ എന്നിവരാണ് സോഷ്യല്‍ മീഡിയയില്‍ പാര്‍വതിയ്ക്കും ടീമിനും ആശംസകളുമായി എത്തിയത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook