‘ഉയരെ’ എന്ന ചിത്രത്തിന് ശേഷം പാര്‍വ്വതി തിരുവോത്തും ആസിഫ് അലിയും വീണ്ടും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍.  ‘സഖാവ്’ എന്ന ചിത്രത്തിന് ശേഷം സിദ്ധാര്‍ഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടിയാണ് ഇരുവരും മൂന്നാം തവണ ഒന്നിക്കുന്നത്.   മഹേഷ്‌ നാരായണന്‍ സംവിധാനം ചെയ്ത ‘ടേക്ക് ഓഫ്‌’ എന്ന ചിത്രത്തിലും പാര്‍വ്വതിയും ആസിഫും ഒന്നിച്ചഭിനയിച്ചിരുന്നു.

 

നവാഗതനായ മനു അശോകന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഉയരെ’. അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ അസോസിയേറ്റ് ആയിരുന്നു മനു അശോകന്‍. പാര്‍വ്വതി തിരുവോത്ത് മുഖ്യകഥാപാത്രമായി എത്തുന്ന ചിത്രത്തില്‍ ആസിഫ് അലിയും ടോവിനോ തോമസുമാണ് നായകന്മാര്‍. 

ഒരു ആസിഡ് അറ്റാക്ക് വിക്ക്ടിമിന്റെ കഥ പറയുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സാണ്.  ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ഗൃഹലക്ഷ്മി സിനിമാ നിര്‍മ്മാണരംഗത്ത്‌ വീണ്ടും സജീവമാകുന്നത്.  ഗൃഹലക്ഷ്മിയുടെ ഉടമസ്തന്മാരില്‍ ഒരാളായ പി വി ഗംഗാധരന്റെ മക്കള്‍ ഷേഗ്ന, ഷേര്ഗ, ഷെനുഗ എന്നിവര്‍ ചേര്‍ന്നാണ്. ബോബി-സഞ്ജയ് ടീമാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

പല്ലവി എന്ന ശക്തയായ സ്ത്രീ കഥാപാത്രത്തെയാണ് പാർവ്വതി അവതരിപ്പിക്കുന്നത്. പാർവതിയുടെ അച്ഛന്റെ വേഷത്തിൽ രഞ്ജി പണിക്കറും ചിത്രത്തിലുണ്ട്. പ്രതാപ് പോത്തന്‍, പ്രേം പ്രകാശ് എന്നിവരാണ് മറ്റു താരങ്ങൾ. കൊച്ചി, മുംബൈ, ആഗ്ര എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ.

കഥാപാത്രമാകുന്നതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി പാര്‍വ്വതി ആഗ്രയിലെ ‘ഷീറോസ്’ കഫെ സന്ദർശിച്ചിരുന്നു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ഒരു കൂട്ടം സ്ത്രീകളാണ് ഷീറോസിന്റെ നടത്തിപ്പുകാര്‍. അവരുടെ ജീവിതം പഠിക്കാനായിരുന്നു പാര്‍വ്വതിയുടെ സന്ദർശനം.

Read more: പാര്‍വ്വതിയ്ക്ക് നേരെ ഉയരുന്ന വിമര്‍ശനങ്ങള്‍ ‘ഉയരെ’യെ ബാധിച്ചിട്ടില്ല: സഞ്ജയ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ