scorecardresearch

ഉത്തര ഉണ്ണിയുടെ ഹൽദി ചടങ്ങിൽ പങ്കെടുക്കാൻ ദിലീപും കാവ്യയും എത്തിയപ്പോൾ

ഇന്ന് രാവിലെയായിരുന്നു ഉത്തരയുടെ വിവാഹം. ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് വരൻ

Utthara Unni , Utthara Unni Wedding video, Utthara Unni Wedding reception, Dileep Kavya Madhavan latest photos, Urmila Unni, Utthara Unni Wedding photo, ഉത്തര ഉണ്ണി, ഉത്തര ഉണ്ണി വിവാഹം, ഊർമിള ഉണ്ണി, urmila unni, Samyuktha Varma, സംയുക്ത വർമ്മ, Biju Menon, ബിജു മേനോൻ, Samyuktha Varma Biju Menon photo

നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണിയുടെ ഹൽദി ചടങ്ങിൽ പങ്കെടുക്കാനെത്തിയ ദിലീപിന്റെയും കാവ്യയുടെയും ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഇന്ന് രാവിലെയായിരുന്നു ഉത്തരയുടെ വിവാഹം. ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സംയുക്ത വർമ്മയും വിവാഹത്തിനെത്തിയിരുന്നു. 2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.

Read more: ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി സംയുക്തയും ബിജുമേനോനും ; വീഡിയോ

ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Read more: ചിലങ്ക കെട്ടി വിവാഹാഭ്യർഥന; ഉത്തര ഉണ്ണിയുടെ വിവാഹനിശ്ചയ വീഡിയോ

മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി ഇന്ന് നടന്നു. നടി ദുർഗ്ഗ കൃഷ്ണയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഇന്ന് വിവാഹിതയായത്. നിര്‍മാതാവും ബിസിനസുകാരനുമായ അർജുൻ ആണ് ദുർഗയുടെ വരൻ.

Read more: നടി ദുർഗ കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Utthara unni wedding reception photos dileep kavya madhavan