ഫൈസിയുടെ ഉപ്പൂപ്പായും ഹൂറിയും ഇവിടെയുണ്ട്; പുതിയ ചിത്രങ്ങൾ

‘ഉസ്താദ് ഹോട്ടലി’ലെ മൂന്നുമിനിറ്റ് ദൈർഘ്യം മാത്രമുള്ള സീനിൽ മിന്നിമറഞ്ഞുപോവുന്ന ഈ മുഖങ്ങളെ മലയാളിക്ക് അത്രവേഗം മറക്കാനാവില്ല

Ustad Hotel hoori, Ustad Hotel young kareem actor, Jagan Reju, Malavika Nair, Malavika Nair films, Malavika Nair photos, ഉസ്താദ് ഹോട്ടൽ, മാളവിക നായർ, ജഗൻ രജു, ഉസ്താദ് ഹോട്ടൽ ഹൂറി, ഉസ്താദ് ഹോട്ടൽ കരീം

അഞ്ജലി മേനോന്റെ തിരക്കഥയിൽ അൻവർ റഷീദ് സംവിധാനം ചെയ്ത ‘ഉസ്താദ് ഹോട്ടൽ’ എന്ന ചിത്രത്തിൽ ഒന്നോ രണ്ടോ സീനിൽ മാത്രം വന്നുപോവുന്ന രണ്ടു മുഖങ്ങളുണ്ട്. തിലകൻ അവതരിപ്പിച്ച ഉപ്പൂപ്പ കഥാപാത്രത്തിന്റെ ഫ്ളാഷ്ബാക്ക് പറഞ്ഞു പോകുമ്പോൾ പ്രത്യക്ഷപ്പെടുന്ന ഒരു ഹൂറി, മൗലവിയുടെ മകൾ. ബിരിയാണി വെയ്ക്കാൻ പോയി അവളെ സ്വന്തമാക്കിയ കരീമും.

Read more: മമ്മൂട്ടിയുടെ നായികയായി അരങ്ങേറ്റം കുറിച്ച ഈ താരത്തെ മനസ്സിലായോ?

മൂന്നു മിനിറ്റ് ദൈർഘ്യം മാത്രമുള്ള സീനിൽ, ഒരൊറ്റ ഡയലോഗ് പോലുമില്ലാതെ അഭിനയിച്ച് മിന്നിമാഞ്ഞുപോയെങ്കിലും ആ മുഖങ്ങളെ മലയാളികൾക്ക് അത്രവേഗം മറക്കാനാവില്ല. മാളവിക നായർ ഹൂറിയായി എത്തിയപ്പോൾ കരീമെന്ന കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചത് ജഗൻ രെജു ആയിരുന്നു. ഇരുവരുടെയും ഇപ്പോഴത്തെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

മുംബൈയിൽ ജനിച്ചു വളർന്ന മാളവിക മോഡലിങ്ങിലൂടെയാണ് അഭിനയത്തിലെത്തിയത്. 2013ൽ ‘ബ്ലാക്ക് ബട്ടർഫ്ലൈ’ എന്ന ചിത്രത്തിലൂടെയാണ് മാളവിക നായികയായത്. ‘കര്‍മ്മയോദ്ധ,’ ‘പുതിയ തീരങ്ങള്‍,’ ‘പകിട’ തുടങ്ങിയ ചിത്രങ്ങളിലും മാളവിക അഭിനയിച്ചു. മലയാളത്തിനു പുറമെ തെലുങ്ക്, തമിഴ്, മലയാളം ഭാഷാചിത്രങ്ങളിലും സജീവമാണ് മാളവിക ഇപ്പോൾ. ദുൽഖറും കീർത്തി സുരേഷും പ്രധാന വേഷങ്ങളിലെത്തിയ തെലുങ്ക് ചിത്രം ‘മഹാനടി’യിലും മാളവിക അഭിനയിച്ചിരുന്നു.

അതേസമയം, അഭിനയത്തിൽ​ അത്ര സജീവമല്ല ജഗൻ രെജു. സംവിധാനത്തോടാണ് ജഗന് താൽപ്പര്യം. ‘ഐ ആം’, ‘കാർവാൻ’ എന്നിങ്ങനെ ഏതാനും ഷോർട്ട്​ഫിലിമുകളും ജഗൻ സംവിധാനം ചെയ്തിട്ടുണ്ട്.

Read more: ‘തേന്മാവിൻ കൊമ്പത്തി’ലെ ചായക്കടക്കാരൻ; സിനിമാക്കാരുടെ സ്വന്തം പൊള്ളാച്ചി രാജ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ustad hotel young kareem and hoori latest photos

Next Story
മരക്കാർ ഓണത്തിന് തിയേറ്ററുകളിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽmarakkar release date in kerala, marakkar movie download, marakkar full movie, marakkar cast, marakkar arabikadalinte simham full movie, marakkar movie online, marakkar release date postponed, kunjali marakkar full movie, marakkar arabikadalinte simham, marakkar arabikadalinte simham release, marakkar arabikadalinte simham release postponed, marakkar arabikadalinte simham mohanlal
The moderation of comments is automated and not cleared manually by malayalam.indianexpress.com