കൊറോണ വൈറസ് കാരണം എല്ലാർക്കും ഈസ്റ്ററും വിഷുവുമെല്ലാം വീട്ടിൽ തന്നെയാണ്. ആഘോഷങ്ങളൊക്കെ വീട്ടുകാർക്കൊപ്പം മാത്രം. ഇനി ആരെങ്കിലും പുറത്തിറങ്ങുകയാണെങ്കിൽ മാസ്ക് ധരിക്കാൻ മറക്കേണ്ട. പറയുന്നത് സർക്കാരും ആരോഗ്യപ്രവർത്തകരുമാണ്. മുഖമേതായാലും മാസ്ക് മുഖ്യം എന്ന വാചകത്തോടെയുള്ള ഈ പ്രചാരണത്തിന് നേതൃത്വം നൽകുന്നത് സിനിമാ താരങ്ങൾ ഉള്‍പ്പെടെയുള്ളവരാണ്.

Read More: ‘അച്ഛാ അതല്ലേ എന്റെ അമ്മ’; 20 കൊല്ലം മുൻപുള്ള ഓർമകൾ പങ്കുവച്ച് കാളിദാസ്

 

View this post on Instagram

 

#staysafe #breakthechain

A post shared by Tovino Thomas (@tovinothomas) on

മഞ്ജു വാര്യർ, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങിയവര്‍ മാസ്‌ക് ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

 

View this post on Instagram

 

MASK UP dears… We are winning the Fight & Leading the Way!!

A post shared by Kunchacko Boban (@kunchacks) on

 

View this post on Instagram

 

We are winning the fight and leading the way! #breakthechain #keralagovernment #stayhome #staysafe

A post shared by Manju Warrier (@manju.warrier) on

 

View this post on Instagram

 

#breakthechain #stayhome

A post shared by Asif Ali (@asifali) on

കോവിഡിനെതിരായ പോരാട്ടങ്ങൾ ഫലം കണ്ടു തുടങ്ങിയെന്നും എന്നാൽ ജാഗ്രത കൈവിടരുതെന്നും ആരോഗ്യ മന്ത്രി കെ കെ ഷൈലജ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഇന്നലെ മൂന്ന് പേർക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചിരുന്നു.
കോവിഡ് ബാധിച്ച് ചികിത്സയിലുള്ള 19 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. കണ്ണൂർ ജില്ലയിൽ രണ്ട് പേർക്കും പാലക്കാട് ജില്ലയിൽ ഒരാൾക്കുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

Read Also: ലോക്ക്ഡൗണ്‍: ഏപ്രിൽ 20 മുതൽ ചിലയിടങ്ങളിൽ ഇളവുകൾ

സംസ്ഥാനത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 378 പേർക്കാണ്. 178 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. സംസ്ഥാനത്ത് 1,12,183 പേര്‍ നിരീക്ഷണത്തിലും. ഇതിൽ 1,11,468 പേർ വീടുകളിലാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ആശുപത്രികളിൽ 715 പേരും. 86 പേരെ ഇന്ന് ആശുപത്രികളിൽ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. 15,683 പേരുടെ സാംപിളുകൾ പരിശോധനയ്‌ക്ക് അയച്ചു. ഇതിൽ 14,829 പേർക്കും രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook