scorecardresearch

പാലുകാച്ചിന് വന്ന അതിഥികളെ അത്ഭുതപ്പെടുത്തിയ ഉര്‍വ്വശി സ്പെഷ്യല്‍ രസം

പവിത്രം' സിനിമയിലെ 'ഉണ്ണിമധുരം' ഓര്‍മ്മയുണ്ടോ? അടിയില്‍ കരിഞ്ഞു പിടിച്ചതും തേങ്ങയും ശര്‍ക്കരയും ഒക്കെ ചേര്‍ത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു മധുരപലഹാരം. അത് പോലെന്നാണ് ഉര്‍വ്വശി സ്പെഷ്യല്‍ രസം.

പവിത്രം' സിനിമയിലെ 'ഉണ്ണിമധുരം' ഓര്‍മ്മയുണ്ടോ? അടിയില്‍ കരിഞ്ഞു പിടിച്ചതും തേങ്ങയും ശര്‍ക്കരയും ഒക്കെ ചേര്‍ത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു മധുരപലഹാരം. അത് പോലെന്നാണ് ഉര്‍വ്വശി സ്പെഷ്യല്‍ രസം.

author-image
Entertainment Desk
New Update
urvasi

Urvasi remembers making special rasam for Guests during house warming

ചെന്നൈയിലെ ഉര്‍വ്വശിയുടെ വീട് അവരുടെ ആരാധകര്‍ക്കെല്ലാം ഇതിനോടകം പരിച്ചയമായി കാണും.  വീട് വച്ചതിന്‍റെ വിശേഷങ്ങളും, ഉര്‍വ്വശി വീട്ടില്‍ നട്ടു വളര്‍ത്തുന്ന ചെടികളെയും മരങ്ങളെയും കുറിച്ചുമെല്ലാം അവര്‍ തന്നെ പറയുന്ന പല അഭിമുഖങ്ങളും യുട്യൂബില്‍ കാണാം.  അത്തരം ഒരു 'ഹോം ടൂറി'നിടയിലാണ് വീട് പാലുകാച്ചിനോടനുബന്ധിച്ച് നടത്തിയ സല്‍ക്കാരത്തില്‍ വിളമ്പിയ സ്പെഷ്യല്‍ രസത്തെക്കുറിച്ചും അവര്‍ പറഞ്ഞത്.

Advertisment

എന്താണ് സ്പെഷ്യല്‍ എന്നല്ലേ? 'പവിത്രം' സിനിമയിലെ 'ഉണ്ണിമധുരം' ഓര്‍മ്മയുണ്ടോ?  അടിയില്‍ കരിഞ്ഞു പിടിച്ചതും തേങ്ങയും ശര്‍ക്കരയും ഒക്കെ ചേര്‍ത്ത് തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു മധുരപലഹാരം.  അത് പോലെന്നാണ് ഉര്‍വ്വശി സ്പെഷ്യല്‍ രസം.

ചെന്നൈയിലെ ഒരു കേറ്റററെ ആയിരുന്നു സദ്യ ഏല്‍പ്പിച്ചിരുന്നത്.  ആളുകള്‍ വന്നു ഭക്ഷണം കഴിക്കുന്നതിനിടെ രസം തീര്‍ന്നു പോയി.  രസമല്ലേ ഇപ്പൊ ഉണ്ടാക്കിത്തരാം എന്ന് പറഞ്ഞു വീട്ടില്‍ സഹായത്തിനു നില്‍ക്കുന്ന സ്ത്രീ അടുക്കളയിലേക്ക് പോയി.  പറഞ്ഞ പോലെ നിമിഷ നേരം കൊണ്ട് രസം റെഡി.  ആളുകള്‍ക്ക് വിളമ്പാനും തുടങ്ങി.

കഴിച്ചു തുടങ്ങിയപ്പോഴാണ് ശരിക്കുമുള്ള രസം.  ഇതില്‍ എന്താണ് ചേര്‍ത്തിരിക്കുന്നത്, നല്ല മണമുണ്ടല്ലോ, ഇതില്‍ പെര്‍ഫ്യൂം വല്ലതും ഇട്ടിട്ടുണ്ടോ ഉര്‍വ്വശി, എന്നൊക്കെയായി ചോദ്യങ്ങള്‍.  ശെടാ ഇതെന്ത് എന്ന് അത്ഭുതപ്പെട്ട ഉര്‍വ്വശി (malayalam-actress-urvashi), ഇരു ചെറിയ പാത്രത്തില്‍ രസം കഴിച്ചു നോക്കാന്‍ തീരുമാനിച്ചു. എന്തോ ഒരു പ്രശ്നമുണ്ട്, ഉര്‍വ്വശി നേരെ രസം പാകം ചെയ്തവരുടെ അടുക്കലെത്തി.  എന്തൊക്കെയാണ് രസത്തില്‍ ചേര്‍ത്തത് എന്ന് കാര്യമായി ഒന്ന് അന്വേഷിച്ചപ്പോഴാണ് പിടി കിട്ടിയത്, രസത്തില്‍ അവസാനം കടുകും മുളകും ഒക്കെ എണ്ണയില്‍ വറുത്തിടുന്ന ഒരു പരിപാടിയുണ്ട്.  അവിടെയാണ് പാളിയത്.  വെളിച്ചെണ്ണയോ നെയ്യോ കുക്കിംഗ്‌ ഓയിലോ ഒക്കെ ഉപയോഗിക്കാം.  അതില്‍ ഏതോ ഒന്നാണ് എന്ന് കരുതി അവര്‍ എടുത്തത് ഹെയര്‍ ഓയിലിന്റെ കുപ്പിയായിരുന്നു.  അതാണ്‌ പ്രത്യേക മണം.

Advertisment

എന്തായാലും ആളുകള്‍ക്ക് വിളമ്പി, അവര്‍ കഴിച്ചും തുടങ്ങി. ഇനിയത് അങ്ങനെ പോട്ടെ എന്നായി.  രസം രുചിച്ച പലരും വ്യത്യസ്തമായ രസത്തെ അഭിനന്ദിക്കുകയും ചെയ്തു.

Malayalam Actress Urvashi remembers making special rasam for Guests during house warming

Read Here:

Malayalam Actress Urvashi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: