മലയാളം കണ്ട എക്കാലത്തേയും മികച്ച നടിമാരുടെ ഒരു പട്ടിക എടുത്താല്‍ അതില്‍ ആദ്യ അഞ്ചില്‍ നിശ്ചയമായും പെടുന്ന ഒരു പേരാണ് ഉര്‍വ്വശി. ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര കണ്ടു സജീവയല്ലെങ്കിലും ഓരോ ‘ഉര്‍വ്വശി ചിത്ര’ങ്ങള്‍ക്കായും പ്രേക്ഷകര്‍ ഇന്നും കാത്തിരിക്കുന്നുണ്ട്. ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ക്രിസ്മസ് റിലീസ് കുടുംബ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്നതും ഈ നടിയുടെ സാന്നിദ്ധ്യം കൊണ്ട് തന്നെ.

Read More: കഥാപാത്രം നെഗറ്റീവാണോ പോസിറ്റീവാണോ എന്നല്ല നോക്കുന്നത്, ഇംപ്രസ്സിവ് ആണോ എന്നാണ്: ഉര്‍വ്വശി

എണ്ണം തികയ്ക്കാന്‍ വേണ്ടി സിനിമ ചെയ്യാന്‍ താത്പര്യമില്ലാത്ത, കേള്‍ക്കുന്ന കഥകള്‍ എല്ലാമൊന്നും ഇഷ്ടപ്പെടാത്ത, തനിക്ക് പെര്‍ഫോം ചെയ്യാനുള്ള സിനിമകള്‍ മാത്രം ചെയ്യുന്ന ആളാണ് ഉര്‍വ്വശി. എന്നിട്ടും ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തിന് വേണ്ടി അവര്‍ നാല് വര്‍ഷം കാത്തിരുന്നതെന്തിന്? എന്താണ് ആ സിനിമയില്‍ തന്നെ എക്സൈറ്റ് ചെയ്യിച്ച ഘടകം? കഥയും കഥാപാത്രവും എത്ര കണ്ടു വ്യത്യസ്തമാണ്? മലയാളികളുടെ പ്രിയ താരം ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളത്തോട് സംസാരിക്കുന്നു.

“നാലു വർഷങ്ങൾക്ക് മുൻപ് എന്റെ കയ്യിൽ സ്ക്രിപ്റ്റ് കിട്ടിയൊരു സിനിമയാണ് ‘എന്റെ ഉമ്മാന്റെ പേര്’. വളരെ അപൂർവ്വമായാണ് മൂന്നാലു വർഷത്തിനു മുൻപൊക്കെ ഫിനിഷ് ചെയ്ത ഒരു ഫുൾ സ്ക്രിപ്റ്റ് കയ്യിൽ കിട്ടുകയും അത് ഇഷ്ടപ്പെടുകയും അതിനു വേണ്ടി കാത്തിരിക്കുകയും ഒക്കെ ചെയ്യുന്നത്. ഞാൻ സ്ഥിരമായി പടം ചെയ്യുന്ന കാലത്തു പോലും പലപ്പോഴും ഒരാഴ്ച മുൻപ്​ അല്ലെങ്കിൽ പതിനഞ്ചു ദിവസമൊക്കെ മുൻപുള്ള പ്രിപ്പറേഷനെ ഉണ്ടായിട്ടുള്ളൂ. ഒരു സംവിധായകൻ നാലു വർഷം മുൻപേ ഒരു സ്ക്രിപ്റ്റ് പൂർത്തിയാക്കി സിനിമ ചെയ്യാൻ വെയിറ്റ് ചെയ്യുന്നത് എനിക്കൊരു അതിശയമുള്ള കാര്യമായി തോന്നി.”

“ഇതു പോലെ തന്നെയായിരുന്നു ‘തൊണ്ടി മുതലും ദൃക്‌സാക്ഷിയും’ എന്ന സിനിമയ്ക്കു വേണ്ടിയുള്ള വെയിറ്റിംഗും. ഓരോ തവണ വിളിക്കുമ്പോഴും എന്റേതായ കാരണങ്ങൾ കൊണ്ട് ചെയ്യാൻ പറ്റാതെ പോയ സിനിമയാണത്. പല തവണ മാറിമാറിപ്പോയൊരു സബ്ജെക്ട്. അതൊടുവിൽ മനോഹരമായൊരു സിനിമയായി മാറുകയും ചെയ്തു.”

“ഒരു സ്ക്രിപ്റ്റ് കാണുമ്പോൾ അതിഷ്ടപ്പെട്ടാൽ പിന്നെ അതിനായൊരു കാത്തിരിപ്പ് നമ്മുടെ മനസ്സിലുണ്ടാകും. എല്ലാ കഥകളൊന്നും ഇഷ്ട്ടപെടാറില്ല. എണ്ണം തികയ്ക്കാൻ വേണ്ടി ഒരുപാട് സിനിമകൾ ചെയ്യുന്നതിൽ കാര്യമില്ലെന്നൊരു തോന്നലാണ് എനിക്കിപ്പോൾ. എനിക്ക് പെർഫോം ചെയ്യാൻ ഉള്ള കഥാപാത്രങ്ങൾ തെരെഞ്ഞെടുത്താൽ മതി. അല്ലാതെ, കുഞ്ഞിനെയും വീടുമൊക്കെ വിട്ടിട്ട് 30- 40 ദിവസമൊക്കെ ഒരു സ്ഥലത്ത് പോയി നിൽക്കുമ്പോൾ നമുക്കൊരു പ്രതീക്ഷയുണ്ടാവേണ്ടേ?”, ഉര്‍വ്വശി ചോദിക്കുന്നു.

Read More: ഉര്‍വ്വശിയെന്ന ‘ഓൾറൗണ്ടർ’

 

ജോസ് സെബാസ്റ്റ്യന്‍ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘എന്റെ ഉമ്മാന്റെ പേര്’. ടൊവീനോ തോമസാണ് നായകന്‍. ആന്റോ ജോസഫ്‌, സി ആര്‍ സലിം എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിച്ചിരിക്കുന്ന ചിത്രം ബാപ്പ വളര്‍ത്തിയ ഒരു മകന്റെ കഥയാണ്. ആയിഷ എന്ന കഥാപാത്രമായാണ് ഉര്‍വ്വശി എത്തുന്നത്‌.

“ബാപ്പ വളർത്തുന്ന ഒരു മകൻ ബാപ്പയുടെ മരണശേഷം ബന്ധുക്കളെ തേടിപ്പോവുന്നതാണ് സിനിമയുടെ വൺലൈൻ. എവിടെയാണ് എന്റെ ഉമ്മ? ഉമ്മ മരിച്ചു പോയതാണെങ്കിൽ കൂടി ഉമ്മയ്ക്കൊരു പേരെങ്കിലും കാണില്ലേ? എന്നൊക്കെ അന്വേഷിച്ചിറങ്ങുന്ന ലോക വിവരം ഇല്ലാതെ വളർത്തപ്പെട്ടൊരു പയ്യന്റെ കഥയാണ് സിനിമ. വൈകാരികമായി പറയേണ്ട ഒരു കഥ വളരെ രസകരമായൊരു രീതിയിലാണ് സംവിധായകൻ പറഞ്ഞിരിക്കുന്നത്.”

“അച്ഛനും അമ്മയും പല സാഹചര്യങ്ങളിൽ പലയിടങ്ങളിലായി ഒറ്റപ്പെട്ട് താമസിക്കുമ്പോൾ, കുഞ്ഞുങ്ങൾക്ക് അവരുടെ ബന്ധുക്കൾ ആരാണെന്നൊക്കെ അറിയാതെ വരും. നമ്മുടെ വേരുകളെ കുറിച്ചോ ബന്ധങ്ങളെ കുറിച്ചോ മനസ്സിലാക്കാതെ വന്നാൽ ഒരു കാലത്ത് നമ്മൾ ഇല്ലാതാകുമ്പോൾ മക്കളുടെ അവസ്ഥ എന്താണെന്നതാണ് ഇതിന്റെ ഒരു കണ്ടന്റ്. അവർ ആരുമില്ലാത്ത അവസ്ഥയിലേക്കു പോവും.”

ഇത് ആരും പറയാത്തൊരു കഥയൊന്നുമല്ല. പക്ഷേ എത്ര കേട്ടാലും നമുക്കു മതി വരാത്തൊരു കഥയെന്നു പറയുന്നതാവും ശരി. കുടംബത്തെക്കുറിച്ചും ഏറ്റവും വേണ്ടപ്പെട്ടവരെക്കുറിച്ചും നമ്മുടെ ബന്ധങ്ങളെ കുറിച്ചുമൊക്കെ എത്ര കേട്ടാലും നമുക്ക് മടുക്കില്ലല്ലോ. ഏതു പ്രായത്തിലും നമ്മൾ ആവർത്തിച്ചോണ്ടിരിക്കുന്ന വിശേഷങ്ങൾ അല്ലേ അത്. അത്തരത്തിലുള്ളൊരു കഥയാണിത്,” ഉര്‍വ്വശി വെളിപ്പെടുത്തി.

Read More: പടത്തില്‍ ‘ഉമ്മ’യുണ്ട്, എന്നാലും ‘യു’ സര്‍ട്ടിഫിക്കറ്റാ: പുതിയ ചിത്രത്തെക്കുറിച്ച് ടൊവിനോ തോമസ്‌

 

കുടുംബ ചിത്രം എന്ന് വിളിക്കാവുന്ന, താന്‍ തന്നെ പല വട്ടം ചെയ്തു ഫലിപ്പിച്ചിട്ടുള്ള ഴോണറില്‍ പെട്ട ഒരു ചിത്രത്തില്‍, നായകന്റെ അമ്മയായി ഗൗരവത്തിൽ അഭിനയിക്കാന്‍ മാത്രമുള്ള ഒരു ‘മെച്യൂരിറ്റി’ തനിക്കുണ്ടോ എന്ന് താന്‍ സംശയിച്ചിരുന്നതിന്റെ ഒരു ആത്മവിശ്വാസക്കുറവ് തനിക്ക് ഉണ്ടായിരുന്നുവെന്നും ഉര്‍വ്വശി കൂട്ടിച്ചേര്‍ത്തു.

“ഒരു നായകന്റെ അമ്മയായി ഗൗരവത്തിൽ അഭിനയിക്കാനുള്ള ആ മെച്യൂരിറ്റി എനിക്ക് ഉണ്ടായിട്ടില്ല ഇതു വരെ.​ അതു കൊണ്ട് ഞാൻ ചെയ്യുന്ന കഥാപാത്രങ്ങൾ ഏറെക്കുറെ എന്നെ പോലെ തന്നെ പെർഫോം ചെയ്യുന്നവരാണ്. വലിയൊരു നായകന്റെ അമ്മയായൊന്നും അഭിനയിക്കാൻ എനിക്ക് പറ്റില്ല. അതിന്റെ ഒരു ആത്മവിശ്വാസക്കുറവ് എനിക്കുണ്ടായിരുന്നു. പക്ഷേ ടൊവിനോ എന്ന നായകൻ ഒരു പത്ത് ഇരുപത്തഞ്ചു വയസ്സുള്ള, അച്ഛൻ വളർത്തിയ പയ്യനായി പെർഫോം ചെയ്തപ്പോൾ ഓട്ടോമാറ്റിക്കലി ഞാനും അതിനു അനുസരിച്ചു മാറി. ടൈമിങ്ങ് ആണല്ലോ​ അഭിനയത്തിൽ പ്രധാനം. നല്ല ആർട്ടിസ്റ്റും പെർഫോമറുമൊക്കെയാണ് ടൊവിനോ.

“ആദ്യത്തെ രണ്ടു ദിവസം കൊണ്ട് തന്നെ, നമ്മുടെ ​അയൽപ്പക്കത്തെ, നമുക്കൊരുപാട് കാലമായി പരിചയമുള്ള ഒരു പയ്യൻ എന്ന തോന്നലാണ് ഉണ്ടായത്. ഒരു സിനിമാ നടൻ എന്നൊരു ഫീൽ ഉണ്ടായിട്ടേയില്ല,” ഉര്‍വ്വശിയുടെ വാക്കുകളില്‍ ഒരു നല്ല സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിന്റെ സന്തോഷം.”

urvashi, urvasi, malayalam actor urvasi, ente ummante peru, ente ummante peru release, ente ummante peru review, tovino thomas, urvasi age, ഉര്‍വശി, ഉര്‍വ്വശി, എന്റെ ഉമ്മാന്റെ പേര്, ഉര്‍വ്വശി ദേശീയ പുരസ്‌കാരം, ഉര്‍വ്വശി അച്ചുവിന്റെ അമ്മ, ടൊവീനോ തോമസ്‌, ടൊവീനോ തോമസ്‌ സിനിമ, ടൊവീനോ തോമസ്‌ വര്‍ക്ക്‌ ഔട്ട്‌, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

‘സത്യന്‍ അന്തികാട് സംവിധാനം ചെയ്ത ‘അച്ചുവിന്റെ അമ്മ’ (2005) എന്ന ചിത്രത്തിന്റെ ടൈറ്റിലുമായി ഇതിനു സാമ്യമുണ്ടോ, ‘അച്ചുവിന്റെ അമ്മ’ എന്നൊരു സിനിമയ്ക്ക് പേരിടുമ്പോള്‍, അത് ചിലപ്പോൾ ‘അച്ചുവിന്റെ അമ്മ’ ആയിരിക്കാന്‍ സാധ്യതയില്ല എന്നൊരു ട്വിസ്റ്റ്‌ കൂടി വരികയാണല്ലോ. അത് പോലെ എന്തെങ്കിലും ഒരു ട്വിസ്റ്റ്‌ ഉണ്ടോ ‘എന്റെ ഉമ്മാന്റെ പേര്’ എന്ന ചിത്രത്തില്‍?’ എന്ന ചോദ്യത്തിന് ഉര്‍വ്വശിയുടെ മറുപടി ഇങ്ങനെ.

“‘അച്ചുവിന്റെ അമ്മ’ കണ്ടതിന് ശേഷം ആവും അങ്ങനെ തോന്നിയത്. അല്ലാതെ റിലീസിനു മുൻപ് അങ്ങനെ ഊഹിക്കാൻ കഴിയുമെന്ന് തോന്നിയിട്ടില്ല. ആ ടൈറ്റിൽ കേൾക്കുമ്പോൾ അച്ചുവിന്റെ അമ്മയാവും നായിക എന്നു തോന്നാം. നാഷണൽ അവാർഡ് വാങ്ങിയപ്പോൾ അവിടെയുമുണ്ടായിരുന്നു ഈ കൺഫ്യൂഷൻ, അച്ചുവിന്റെ അമ്മ എന്നു പറയുമ്പോൾ അമ്മ സപ്പോർട്ടിംഗും അച്ചു നായികയുമാണോ എന്നതായിരുന്നു പ്രധാന ആശയകുഴപ്പം. അവാർഡ് കാറ്റഗറൈസ് ചെയ്യുമ്പോഴും കൺഫ്യൂഷൻ ഉണ്ടാക്കിയ കാര്യമായിരുന്നു അത്. ഇവിടെ പക്ഷേ അത് ട്രാൻസ്പാരന്റ് ആണ്. ഉമ്മ തന്നെയാണ് ഇതിൽ.”

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ