scorecardresearch

'ചാൾസ് എന്റർപ്രൈസസ്’ തിയേറ്ററുകളിൽ: Charles Enterprises Malayalam Movie Review

Charles Enterprises Malayalam Movie Review: ഉർവശി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ചാൾസ് എന്റർപ്രൈസസ്’ റിലീസിനെത്തി

Charles Enterprises Malayalam Movie Review: ഉർവശി കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ചാൾസ് എന്റർപ്രൈസസ്’ റിലീസിനെത്തി

author-image
Entertainment Desk
New Update
Charles Enterprises, Charles Enterprises release, Urvasi

Charles Enterprises

Charles Enterprises Malayalam Movie Review: സുഭാഷ് ലളിത സുബ്രഹ്മണ്യന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രമാണ് 'ചാൾസ് എന്റർപ്രൈസസ്.' സുഭാഷ് തന്നെ തിരക്കഥ രചിച്ച ചിത്രം നിർമിക്കുന്നത് അജിത്ത് ജോയ്, അച്ചു വിജയൻ എന്നിവർ ചേർന്നാണ്. ബാലു വർഗ്ഗീസ്, ഗുരു സോമസുന്ദരം, ഉർവശി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം കോമഡി ഴോണറാണെന്നാണ് വ്യക്തമാകുന്നത്. ഛായാഗ്രഹണം സ്വരൂപ് ഫിലിപ്പ്, എഡിറ്റിങ്ങ് അച്ചു വിജയൻ എന്നിവർ നിർവഹിക്കുന്നു.

Advertisment

പ്രേക്ഷകരെ കയ്യിലെടുക്കാൻ സാധിക്കുന്ന ഒരു മെലോഡ്രാമ ചിത്രമെന്നാണ് ആദ്യ പ്രതികരണങ്ങൾ. ഒരു ഗണപതി പ്രതിമയുമായി ബന്ധപ്പെട്ടു നടക്കുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

വലിയ പ്രതീക്ഷകളോടെ ചിത്രത്തെ സമീപിച്ചാൽ നിരാശയായിരിക്കും ഫലമെന്നാണ് ഒരു പ്രേക്ഷകന്റെ അഭിപ്രായം. ഒരു സിനിമയ്ക്കും ടിക്കറ്റ് കിട്ടിയില്ലെങ്കിൽ ബോറഡിക്കാതെ കണ്ടിട്ടിക്കാനൊരു എന്നാണ് ചിത്രത്തെ അദ്ദേഹം വിശേഷിപ്പിച്ചത്.

Advertisment

ട്രെയിലറിൽ പറയുന്ന തമാശകളൊന്നും തന്നെ ചിത്രത്തിലെന്ന അഭിപ്രായങ്ങളുണ്ട്. ചിത്രത്തിലുള്ള കോമഡികൾ തന്നെ വർക്കൗട്ടായില്ലെന്നും ഉർവശിയ്ക്ക് സ്ക്രീൻ സ്പേസ് കുറവായതിലുള്ള നിരാശയും ചിലർ രേഖപ്പെടുത്തി. തിരക്കഥയിലെ കുറവാണ് ചിത്രത്തെ ബാധിച്ചതെന്നാണ് കൂടുതൽ പേരും പറയുന്നത്.

New Release Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: