മലയാള സിനിമയിലേക്ക് ഒരു സംവിധായിക കൂടിയെത്തുകയാണ്. ‘ഒരു പോലീസുകാരന്റെ മരണം’ എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് നവാഗതയായ രമ്യ അരവിന്ദ് എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടി പുറത്തിറക്കി.

ചിത്രത്തിന്റെ സ്വിച്ച് ഓൺ എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവി ക്ഷേത്രത്തിൽ വെച്ച് നടന്നു.

വൈശാഖ് സിനിമാസിന്റേയും, റയൽ ക്രിയേഷൻസിന്റെയും ബാനറിൽ വൈശാഖ് രാജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ഉർവശി, സൗബിൻ ഷാഹീർ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ദേശീയ പുരസ്കാര ജേതാവായ സംവിധായകൻ ശ്യാമപ്രസാദിന്റെ സഹ സംവിധായക ആയിരുന്നു രമ്യ. ഋതു, ഇലക്ട്ര, അരികെ, ഇംഗ്ലീഷ്, ആർട്ടിസ്റ്റ് എന്നീ ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത ബാംഗ്ലൂർ ഡേയ്സിന്റെ ചീഫ് അസ്സോസിയേറ്റും രമ്യ ആയിരുന്നു.
ബിനു പപ്പു, കോട്ടയം രമേഷ്, തെസ്നി ഖാൻ, മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം – ഷെഹനാദ് ജലാൽ, സംഗീതം – ജസ്റ്റിൻ വർഗ്ഗീസ്, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്സൺ പൊടുത്താസ്, മേക്കപ്പ് – ജോ കൊരട്ടി, വസ്ത്രാലങ്കാരം – ബ്യുസി ബേബി ജോൺ, കലാസംവിധാനം – ഗോകുൽ ദാസ്, ശബ്ദമിശ്രണം – വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ. ജനുവരിയിൽ വാഗമണ്ണിലാണ് ചിത്രീകരണം ആരഭിക്കുന്നത്.