/indian-express-malayalam/media/media_files/2025/11/28/urvashi-daughter-kunjatta-2025-11-28-16-36-40.jpg)
ഉർവശിയും കുഞ്ഞാറ്റയും
മകൾ കുഞ്ഞാറ്റ എന്നു വിളിക്കുന്ന തേജ ലക്ഷ്മിയ്ക്ക് ജന്മദിനാശംസകൾ നേർന്ന് ഉർവശി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ലഭിച്ച ലോകത്തിലെ ഏറ്റവും വിലയേറിയ നിധി എന്നാണ് മകളെ ഉർവശി വിശേഷിപ്പിക്കുന്നത്.
"എൻ്റെ സുന്ദരിയായ മകൾക്ക് ജന്മദിനാശംസകൾ. നീ ജനിച്ച ആ ദിവസം, ലോകത്തിലെ ഏറ്റവും വിലയേറിയ നിധി എനിക്ക് ലഭിച്ചു എന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാൻ നിന്നെ സ്നേഹിക്കുന്നു," എന്നാണ് ഉർവശി കുറിച്ചത്.
Also Read: മകളുടെ പേര് വെളിപ്പെടുത്തി സിദ്ധാർത്ഥും കിയാരയും
സോഷ്യൽ മീഡിയയിൽ ഒന്നും സജീവമല്ലാതിരുന്ന ഉർവശി കഴിഞ്ഞ വർഷമാണ് ഇൻസ്റ്റഗ്രാമിൽ അക്കൗണ്ട് തുടങ്ങിയത്. മക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ ഇടയ്ക്ക് ഉർവശി ഷെയർ ചെയ്യാറുണ്ട്.
കുഞ്ഞാറ്റയെ കൂടാതെ ഇഷാൻ പ്രജാപതി എന്നൊരു മകൻ കൂടി ഉർവശിയ്ക്കുണ്ട്. നടൻ മനോജ് കെ. ജയനുമായുള്ള വിവാഹത്തിൽ ഉർവശിക്കുണ്ടായ മകളാണ് കുഞ്ഞാറ്റ. 2008ൽ ഉർവശിയും മനോജ് കെ. ജയനും വേർപിരിഞ്ഞു. 2013ൽ ചെന്നൈയിലെ ബിൽഡറായ ശിവപ്രസാദിനെ ഉർവശി വിവാഹം കഴിച്ചു. ഈ ബന്ധത്തിലുള്ള മകനാണ് ഇഷാൻ.
തേജാലക്ഷ്മി എന്ന കുഞ്ഞാറ്റ നായികയായി അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. സുന്ദരിയായവൾ സ്റ്റെല്ല എന്ന ചിത്രത്തിലൂടെയാണ് തേജാലക്ഷ്മിയുടെ അരങ്ങേറ്റം. ചിത്രത്തിന്റെ ലോഞ്ചും അടുത്തിടെ നടന്നിരുന്നു.
Also Read: അഞ്ചാം വയസ്സിൽ ലോക റെക്കോർഡ്; ബുദ്ധിശക്തിയിൽ അച്ഛനെ വെല്ലും അല്ലു അർഹ
മലയാളികളുടെ എക്കാലത്തേയും പ്രിയങ്കരിയായ നടിയാണ് ഉർവശി. മലയാളത്തിനൊപ്പം തമിഴിലും കന്നടയിലും തെലുങ്കിലുമെല്ലാം ഒരുപോലെ തിളങ്ങിയ അഭിനയപ്രതിഭ. എന്നും തന്നോട് തന്നെയാണ് ഉർവശിയുടെ മത്സരം. ഹാസ്യമോ ഗൗരവമോ കണ്ണീരോ കുശുമ്പോ ​എന്നു തുടങ്ങി കഥാപാത്രത്തിന്റെ സ്ഥായീഭാവം ഏതുമായി കൊള്ളട്ടെ, ആ കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിക്കുന്ന തെന്നിന്ത്യയുടെ പകരക്കാരില്ലാത്ത പ്രിയനടിയാണ് ഉർവശി. ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണം പലപ്പോഴും മഞ്ജു വാര്യർക്ക് ചാർത്തപ്പെടുമ്പോഴും സിനിമാപ്രേമികൾ പലപ്പോഴും തിരുത്താറുണ്ട്, മലയാളം കണ്ട എക്കാലത്തെയും വലിയ ലേഡി സൂപ്പർസ്റ്റാർ ഉർവശിയാണെന്ന് വാദിക്കുന്ന വലിയൊരു വിഭാഗം പ്രേക്ഷകരുണ്ട്.
Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us