scorecardresearch

ശോഭനയും ഞാനും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചു, പക്ഷേ ഒടുവിൽ അവള്‍ കാല് മാറി: ഉര്‍വശി

ശോഭനയുമായുള്ള ചില രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഉർവശി. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഉർവശി ശോഭനയുമായുള്ള ചില ഓർമകൾ പങ്കിട്ടത്

ശോഭനയുമായുള്ള ചില രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഉർവശി. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഉർവശി ശോഭനയുമായുള്ള ചില ഓർമകൾ പങ്കിട്ടത്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Urvashi Shobana

മലയാളത്തിന്റെ ഏറ്റവും പ്രിയപ്പെട്ട നടിമാരുടെ ലിസ്റ്റിൽ എക്കാലത്തും മുൻനിരയിൽ തന്നെയുണ്ടാവും ഉർവശിയും ശോഭനയും. സമകാലികരായ ഇരുവർക്കുമിടയിൽ ആഴമേറിയൊരു സൗഹൃദവുമുണ്ട്. ഇപ്പോഴിതാ, ശോഭനയുമായുള്ള ചില രസകരമായ അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ഉർവശി. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിനിടെയാണ് ഉർവശി ശോഭനയുമായുള്ള ചില ഓർമകൾ പങ്കിട്ടത്.

Advertisment

Also Read: നിന്നോടൊത്തുള്ള ഓരോ ദിവസവും സിനിമ പോലെ ഫീൽ ചെയ്യുന്നു: അമലയോട് ജഗത്

താനും ശോഭനയും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചിരുന്നെങ്കിലും ഒടുവിൽ ശോഭന അവസാനം കാലുമാറിയെന്നാണ് ഉർവശി പറയുന്നത്.

ആ കഥയിങ്ങനെ: "എല്ലാ സിനിമ കഴിയുമ്പോഴും ഇത് കഴിഞ്ഞ് സ്‌കൂളില്‍ പോകാം എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നെ എല്ലാവരും എന്നെ കളിയാക്കിത്തുടങ്ങി. ഷൂട്ട് വേഗം തീര്‍ക്ക്, ഈ കൊച്ചിന് സ്‌കൂളില്‍ പോകാനുള്ളതാണെന്ന്. കളിയാക്കുന്നതാണെന്ന് എനിക്ക് മനസിലായിരുന്നില്ല. നൂറ് സിനിമയൊക്കെ ആയപ്പോൾ എനിക്ക് മനസിലായി, ഇനി പോക്കില്ലെന്ന്. 

Also Read: എന്റെയും സംയുക്തയുടെയും ഫ്രണ്ട്ഷിപ്പ് കാരണം ഞങ്ങളുടെ സഹോദരങ്ങൾ പ്രണയത്തിലായി, കല്യാണം കഴിച്ചു: രാജശ്രീ

എല്ലാ ഭാഷയിലെയും സിനിമകൾ ചെയ്തു,  തമിഴും തെലുങ്കും കന്നഡയുമെല്ലാം. ഇതിനിടെ മലയാളത്തിലേക്കും വന്നു. മലയാളത്തില്‍ പന്ത്രണ്ടും പതിനഞ്ചും ദിവസം കൊണ്ട് സിനിമ തീര്‍ക്കുന്നു. സെറ്റില്‍ നിന്നും സെറ്റിലേക്ക് പോകുന്നു. കേരളത്തിലായിരുന്നു ഷൂട്ടിങ് അധികവും. മലയാളത്തില്‍ വന്ന ശേഷമാണ് അഭിനേതാക്കള്‍ കഥാപാത്രത്തെ ഇത്രത്തോളം ഗൗരവ്വത്തോടെ കാണുന്നതു കാണുന്നത്. ഇതൊരു സീരിയസ് പ്രൊഫഷന്‍ ആണെന്ന് മനസ്സിലാക്കുന്നതും.

അച്ഛനേയും അമ്മയേയും എല്ലാവര്‍ക്കും അറിയാം. അതിനാല്‍ പ്രത്യേക പരിഗണനയും വാത്സല്യവും കിട്ടിയിരുന്നു. ആരും എന്നെ വിഷമിപ്പിക്കുകയും ദേഷ്യപ്പെടുകയും ചെയ്തിരുന്നില്ല. ഇവിടെ കുറേക്കൂടി ഫ്രീഡവും ലഭിച്ചിരുന്നു. അതോടെ എനിക്ക് ഇവിടം ഇഷ്ടമായി. സ്വഭാവികമായും പഠിത്തം നിര്‍ത്തേണ്ടി വന്നു."

Also Read: ഹിറ്റ്ലർ മാധവൻകുട്ടിയും പെങ്ങൾമാരും ഇതാ ഇവിടെയുണ്ട്; വൈറലായി ചിത്രം

"പക്ഷെ ഞാനും ശോഭനയും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചിരുന്നു. ഞാന്‍ പ്ലസ് വണ്ണും പ്ലസ് ടുവും പഠിച്ചിരുന്നില്ല. ഒമ്പതാം ക്ലാസ് കൊല്ല പരീക്ഷയുടെ സമയത്താണ് മുന്താനെ മുടിച്ചിന്റെ ഷൂട്ട്. റീ എക്‌സാം എഴുതി പത്തിലെത്തി. പത്താം ക്ലാസില്‍ ചെന്നപ്പോഴേക്കും സിനിമ ഇറങ്ങിയിരുന്നു. ചെക്കന്മാരൊക്കെ 'കണ്ണ് തുറക്കണം സ്വാമി' എന്ന പാട്ടും പാടി എന്റെ പിന്നാലെ നടക്കുകയാണ്. എനിക്ക് ഭയങ്കര മാനക്കേടും സങ്കടവുമായി.

പിന്നെ, സ്‌കൂളില്‍ നിന്നും വിളിച്ച് ബുദ്ധിമുട്ടാണ്, ഇനി ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞുവിട്ടതാണ്. ക്ലാസിലൊന്നും പോകാറില്ലല്ലോ. പിന്നീട് ഞാനും ശോഭനയും എന്‍ട്രന്‍സ് എഴുതാന്‍ തീരുമാനിച്ചു. കുത്തിയിരുന്ന് പഠിച്ചുവെങ്കിലും അവള്‍ അവസാനം കാലുമാറി, അവൾ പത്താം ക്ലാസ് എഴുതാൻ പോവാ​എന്നു പറഞ്ഞു. ഞാൻ പക്ഷേ എഴുതാൻ ശ്രമിച്ചു, കുത്തിയിരുന്നു പഠിച്ചു.  പരീക്ഷയുടെ സമയത്തായിരുന്നു പൊന്‍മുട്ടയിടുന്ന താറാവിന്റെ ക്ലൈമാക്‌സ്. ഇങ്ങനെയാകണം ജീവിതം എന്ന് ദൈവം തീരുമാനിച്ചിരിക്കണം. അതിലൊന്നും വിഷമമില്ല. ഒന്നും എന്റെ തീരുമാനങ്ങളായിരുന്നില്ല, ദൈവം കൃത്യമായി എന്നെ നയിക്കുകയായിരുന്നു." 

Also Read: ലിസ്സിയുടെ 'രേവതി'യായി കല്യാണി, ലാലേട്ടന്റെ ചിരിയുമായി നസ്‌ലെൻ; മനസ്സു നിറച്ച് 'ചിത്രം 2.0' ; വീഡിയോ

Shobana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: