scorecardresearch

ജഗതിയെ ചേർത്തുപിടിച്ച് ഉർവശി; ഞങ്ങളുടെ അപ്പുക്കുട്ടനും ദമയന്തിയുമെന്ന് ആരാധകർ

ഉർവശി കേന്ദ്രകഥാപാത്രമാകുന്ന ‘ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയതായിരുന്നു ജഗതി

Urvashi, Jagathy Sreekumar, Urvashi Jagathy Sreekumar latest pics, Urvashi latest movie

മലയാളത്തിന്റെ പ്രിയപ്പെട്ട അഭിനേതാക്കളാണ് ഉർവശിയും ജഗതി ശ്രീകുമാറും. പകരക്കാരില്ലാത്ത പ്രതിഭകൾ എന്ന് നിസ്സംശയം ഇരുവരെയും വിശേഷിപ്പിക്കാം. ഇരുവരും ഒന്നിച്ചെത്തി ചിരിപ്പിക്കുകയും ഇഷ്ടം കവരുകയുമൊക്കെ ചെയ്ത ചിത്രങ്ങളും അനവധിയാണ്. ഏറെ നാളുകൾക്കു ശേഷം ഉർവ്വശിയ്ക്ക് ഒപ്പം വേദി പങ്കിട്ട ജഗതി ശ്രീകുമാറിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ഉർവശി കേന്ദ്രകഥാപാത്രമാകുന്ന ‘ചാൾസ് എന്റർപ്രൈസസ് എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി തിരുവനന്തപുരം ലുലുമാളിൽ എത്തിയതായിരുന്നു ഇരുവരും.

ജോയ് മൂവീസിന്റെ ബാനറിൽ നവാഗതനായ ലളിത സുഭാഷ് സുബ്രഹ്മണ്യനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പാ രഞ്ജിത്തിന്റെ സിനിമകളിലൂടെ ശ്രദ്ധ നേടിയ കലൈയരസനും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ഗുരു സോമസുന്ദരം, അഭിജ ശിവകല, മണികണ്ഠൻ ആചാരി, സുജിത് ശങ്കർ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

അപകടത്തെ തുടർന്ന് എട്ടു വർഷമായി അഭിനയത്തിൽ നിന്നും മാറി നിൽക്കുകയാണെങ്കിലും മലയാളികളുടെ ജീവിതത്തിൽ ജഗതിയുടെ സിനിമാകഥാപാത്രങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലുമില്ലെന്ന് പറയേണ്ടി വരും.ഈയടുത്ത് പുറത്തിറങ്ങിയ ‘സിബിഐ 5’ ചിത്രത്തിലൂടെ അഭിനയലോകത്തേക്ക് ജഗതി തിരിച്ചെത്തിയിരുന്നു.

ലൊക്കേഷനുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല. അപകടത്തിനു ശേഷം ഏതാനും പരസ്യചിത്രങ്ങളിലും ജഗതി അഭിനയിച്ചിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Urvashi and jagathy sreekumar at charles enterprises audio launch