നടി ഉത്തര ഉണ്ണി വിവാഹിതയായി; ചിത്രങ്ങൾ

ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് വരൻ

Utthara Unni , Utthara Unni Wedding video, Urmila Unni, Utthara Unni Wedding photo, ഉത്തര ഉണ്ണി, ഉത്തര ഉണ്ണി വിവാഹം, ഊർമിള ഉണ്ണി, urmila unni, Samyuktha Varma, സംയുക്ത വർമ്മ, Biju Menon, ബിജു മേനോൻ, Samyuktha Varma Biju Menon photo, Indian express Malayalam, IE Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം, ഐ ഇ മലയാളം

നർത്തകിയും നടിയും ഊർമിള ഉണ്ണിയുടെ മകളുമായ ഉത്തര ഉണ്ണി വിവാഹിതയായി. ബാംഗ്ലൂരിൽ ബിസിനസുകാരനായി ജോലി ചെയ്യുന്ന നിതേഷ് നായരാണ് വരൻ. കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. സംയുക്ത വർമ്മയും വിവാഹത്തിനെത്തിയിരുന്നു. 2020 ഏപ്രിലിൽ നടത്താനിരുന്ന വിവാഹം കോവിഡിന്റെ സാഹചര്യം കണക്കിലെടുത്ത് മാറ്റി വയ്ക്കുകയായിരുന്നു.

Read more: ഉത്തര ഉണ്ണിയുടെ വിവാഹവേദിയിൽ തിളങ്ങി സംയുക്തയും ബിജുമേനോനും ; വീഡിയോ

ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.

Read more: ഉത്തര ഉണ്ണിയുടെ ഹൽദി ചടങ്ങിൽ പങ്കെടുക്കാൻ ദിലീപും കാവ്യയും എത്തിയപ്പോൾ

മലയാള സിനിമയിൽ മറ്റൊരു താരവിവാഹം കൂടി ഇന്ന് നടന്നു. നടി ദുർഗ്ഗ കൃഷ്ണയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് ഇന്ന് വിവാഹിതയായത്. നിര്‍മാതാവും ബിസിനസുകാരനുമായ അർജുൻ ആണ് ദുർഗയുടെ വരൻ.

Read more: നടി ദുർഗ കൃഷ്ണ വിവാഹിതയായി; ചിത്രങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Urmila unnis daughter actress utthara unni got married wedding photos

Next Story
തേങ്ങ ഒടയ്ക്ക് സ്വാമി; മഞ്ജുവിനോട് സണ്ണി വെയ്ൻManju Warrier, Sunny wayne, Manju Warrier Sunny wayne interview, Manju Warrier latest photos, Manju Warrier new look, manju warrier chathur mukham , chathur mukham movie, Manju Warrier viral photos, മഞ്ജു വാര്യർ, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com