/indian-express-malayalam/media/media_files/uploads/2023/07/urmila-unni.jpg)
ഊർമിള ഉണ്ണിയും ഉത്തരയും
ജൂലൈ ആറിനാണ് ഊർമിള ഉണ്ണിയുടെ മകളും നടിയും നർത്തകിയുമായ ഉത്തര ഉണ്ണിയ്ക്കും നിതേഷ് നായർക്കും ഒരു പെൺകുഞ്ഞ് ജനിച്ചത്. ധീമഹീ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. "ദൈവകൃപയാൽ ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. ധീമഹീ നിതേഷ് നായർ. സംസ്കൃതത്തിൽ ധീമഹി എന്നാൽ ജ്ഞാനി, ബുദ്ധിമാൻ എന്നാണർത്ഥം. ഗായത്രി മന്ത്രത്തിൽ അത് സൂചിപ്പിക്കുന്നത് ഒരാൾ അവരുടെ ആന്തരിക ദൈവിക ഊർജ്ജങ്ങളെ സജീവമാക്കണം എന്നാണ്. സൂര്യഗായത്രിയിലും ഗണേശ ഗായത്രിയിലും എല്ലാ ഗായത്രികളിലും അതുണ്ട്. നിങ്ങളുടെ പ്രാർത്ഥനകൾക്കും ആശംസകൾക്കും നന്ദി," മകളെ പരിചയപ്പെടുത്തി ഉത്തര കുറിച്ചതിങ്ങനെ.
മകളുടെ ഗർഭകാലത്ത് ഒപ്പിയെടുത്ത ചിത്രങ്ങളുടെ മനോഹരമായൊരു കൊളാഷ് ഷെയർ ചെയ്തിരിക്കുകയാണ് ഊർമിള ഉണ്ണി ഇപ്പോൾ.
ഉത്തര ഉണ്ണിയുടെ സീമന്ത ചടങ്ങിന്റെ വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. സീമന്ത ചടങ്ങിലെ സജീവസാന്നിധ്യമായി നടി സംയുക്ത വർമ്മയേയും കാണാം. സംയുക്തയുടെ അമ്മയുടെ സഹോദരിയാണ് ഊർമിള ഉണ്ണി.
ഭരതനാട്യം നർത്തകിയായ ഉത്തര 'വവ്വാൽ പശങ്ക' എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം 'ഇടവപ്പാതി' ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്. നയന്‍ത് മന്ത്, പോ പ്രിന്റ്‌സ്, രണ്ടാം വരവ് തുടങ്ങിയ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us