നൃത്ത പരിപാടിക്കിടെ മൈക്ക് വലിച്ചെറിഞ്ഞു; ഊർമിള ഉണ്ണിക്കെതിരെ പ്രതിഷേധം

ഊർമിളയുടെ പ്രവൃത്തി ജനക്കൂട്ടത്തെ രോഷാകുലരാക്കിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി

Urmila Unni, ഊർമിള ഉണ്ണി, Urmila Unni controversy, ഊർമിള ഉണ്ണി വിവാദം, Urmila Unni Kollam temple incident, Indian express malayalam, IE Malayalam

കൊല്ലം: മകൾ ഉത്തര ഉണ്ണിയുടെ നൃത്തപരിപാടിക്കിടയിൽ ഊർമിള ഉണ്ണി മൈക്ക് വലിച്ചെറിഞ്ഞ് സംഘാടകരോട് മോശമായി പെരുമാറിയെന്ന് ആരോപണം. കൊല്ലം തൃക്കടവൂര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. ഊർമിളയുടെ പ്രവൃത്തി ജനക്കൂട്ടത്തെ രോഷാകുലരാക്കിയതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഏഴാം ദിവസമായിരുന്നു ഉത്തരയുടെ നൃത്തപരിപാടി അരങ്ങേറാനിരുന്നത്. നൃത്ത പരിപാടി ആരംഭിക്കുന്നതിന് മുമ്പ് സദസ്സിനോട് ഊർമിള സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനിടയ്ക്ക് മൈക്ക് ഓഫായി പോയത് ഊർമിളയെ അസ്വസ്ഥയാക്കുകയും മൈക്ക് വലിച്ചെറിഞ്ഞ് മൈക്കില്ലാതെ തന്നെ ഊർമിള സംസാരിക്കുകയും ചെയ്തു. ഈ പ്രവൃത്തിയാണ് ജനക്കൂട്ടത്തെ രോഷാകുലരാക്കിയത്.

ലൈറ്റ് ആന്‍ഡ് സൗണ്ട് വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധികൾ അടക്കം നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ താരത്തിന്റെ പ്രവൃത്തിയിൽ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. പൊലീസിനോട് നടന്ന സംഭവങ്ങൾ ഊർമിള വിവരിക്കുന്ന ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. “മൈക്ക് താഴേക്ക് ഇടുന്നത് അത്രവലിയ കുഴപ്പമാണോ സാറേ?” എന്ന് പൊലീസുകാരോട് ഊർമിള ചോദിക്കുന്നതും വീഡിയോയില്‍ കാണാം.

Read more: ഇത് ചെയ്തവരോട് ഞാനൊരിക്കലും പൊറുക്കില്ല; പൊട്ടിക്കരഞ്ഞ് താര കല്യാൺ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Urmila unni kollam mahadeva temple incident controversy

Next Story
താരങ്ങള്‍ ഒത്തു കൂടിയ ഹൈദരാബാദിലെ ആഘോഷരാവ്; ചിത്രങ്ങള്‍jayasudha son reception, jayasudha son, chiranjeevi, nagarjuna akkineni, nandamuri balakrishna, pawan kalyan, krishna, namrata shirodkar, brahmanandam, ss rajamouli, jayasudha son reception photos, jayasudha news
The moderation of comments is automated and not cleared manually by malayalam.indianexpress.com