അല്ലു അർജുൻ ചിത്രം പുഷ്പയിലെ സാമി എന്ന തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ ഇപ്പോഴും ട്രെൻഡിംഗിൽ തുടരുന്ന ഒന്നാണ്. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരേസമയം ഏറ്റെടുത്ത സാമി ഗാനമാണ് ഇൻസ്റ്റഗ്രാം റീലുകളിലും നിറഞ്ഞുനിൽക്കുന്നത്.
നടിയും നർത്തകിയുമായ ഊർമിള ഉണ്ണി സോഷ്യൽ മീഡിയയിൽ പങ്കുവച്ച സാമി ഡാൻസ് വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ കവരുന്നത്.
സാമി പാട്ടിനൊപ്പം ചുവടുവെച്ച് നിരവധി സെലബ്രിറ്റികൾ മുൻപും വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്. മുതിർന്ന നടി ശ്രീലത നമ്പൂതിരിയുടെ ഡാൻസ് വീഡിയോയും അടുത്തിടെ വൈറലായിരുന്നു.
നടി കൃഷ്ണപ്രഭയാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ‘കളിവീട്’ സീരിയലിന്റെ ഷൂട്ടിനിടെ ഇടവേളയിൽ കൃഷ്ണപ്രഭയ്ക്കും ഉമാ നായർക്കുമൊപ്പം ചുവടുവെയ്ക്കുകയാണ് ശ്രീലത നമ്പൂതിരി.