ജൂണ്‍ 24ന് നടന്ന ‘അമ്മ’ ജനറല്‍ ബോഡിയില്‍ നടന്‍ ദിലീപിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉന്നയിച്ചത് ഊര്‍മ്മിള ഉണ്ണിയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം കോഴിക്കോട്ട് വൈക്കം മുഹമ്മദ് ബഷീറിന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അക്ഷര പുരസ്‌കാര ചടങ്ങില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് ഊര്‍മ്മിള ഉണ്ണി നല്‍കിയ മറുപടികള്‍ ഏറെ വിമര്‍ശന വിധേയമായിരുന്നു. എന്നാല്‍ ഇതെല്ലാം തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് നടി പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കാതെ എല്ലാവരും തന്നെ കടന്നാക്രമിക്കുകയാണെന്നും ഇതിനു പിന്നില്‍ മുന്‍കൂട്ടി ഉറപ്പിച്ച വ്യക്തമായ അജണ്ടകള്‍ ഉണ്ടെന്നും ഊര്‍മ്മിള ഉണ്ണി പറയുന്നു. വിമര്‍ശിക്കുന്നവര്‍ക്ക് സത്യാവസ്ഥ എന്തെന്ന് അറിയില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Read More: ‘നടിക്കൊപ്പമാണോ പ്രതിക്കൊപ്പമാണോ?’ അതു പറയാന്‍ പറ്റില്ലെന്ന് ഊര്‍മ്മിള ഉണ്ണി

തനിക്കു നേരെ ഉയരുന്ന വിമർശനങ്ങൾ വലിയ വിഷമം ഉണ്ടാക്കി. ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് പറഞ്ഞ ഊര്‍മ്മിള ഊണ്ണി ദിലീപിനെ തിരിച്ചെടുക്കുന്നതിനെ സംബന്ധിച്ച് യോഗത്തില്‍ താന്‍ ചോദ്യമുന്നയിച്ചിരുന്നുവെന്നും എന്നാല്‍ മാധ്യമങ്ങളില്‍ വന്നത് പലരുടേയും ഭാവനയാണെന്നും പറയുന്നു.

കഴിഞ്ഞദിവസം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ദിലീപ് കുറ്റാരോപിതന്‍ മാത്രമാണെന്നും കുറ്റവാളിയല്ലെന്നും, സംഭവത്തില്‍ എന്താണ് ശരിക്കും നടന്നതെന്ന് തനിക്കിനിയും മനസിലായിട്ടില്ലെന്നും ഊര്‍മ്മിള ഉണ്ണി പറഞ്ഞിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ