Uppum Mulakum: നാഴികയ്ക്ക് നാൽപ്പതുവട്ടം നീലുവിന്റെ അച്ഛൻ പടംവലം വീട്ടിൽ കുട്ടൻപ്പിള്ളയെ കുറ്റം പറയുന്ന ആളായിരുന്നു ബാലു. തരം കിട്ടുമ്പോൾ മരുമകനെ ചെറുതായെങ്കിലും ട്രോളാൻ കുട്ടൻപ്പിള്ളയും മടിക്കാറില്ല. ബാലുവിന് കുട്ടൻപ്പിള്ളയോടുള്ള സമീപനത്തിൽ പെട്ടെന്നുണ്ടായ മാറ്റമാണ് പാറമട വീട്ടിലെ ഇപ്പോഴത്തെ ചർച്ച.

പയറുമണിപോലെ നടക്കുകയും വ്യായാമം ചെയ്യുകയും പ്രായത്തിൽ കവിഞ്ഞ ശാരീരിക ക്ഷമത പുലർത്തുകയും ചെയ്യുന്ന കുട്ടൻപ്പിള്ളയെ ഫുൾ ബോഡി ചെക്കപ്പിന് കൊണ്ടുപോവാൻ നിർബന്ധം പിടിക്കുകയാണ് ബാലു. എന്നാലും പെട്ടെന്ന് ബാലുവിന് ഇതെന്തു പറ്റിയെന്ന് നീലുവും ഇതിനു പിറകിൽ മറ്റെന്തോ ചുറ്റികളിയുണ്ടെന്ന് മുടിയനും സംശയിക്കുന്നു.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

എന്നാൽ, ഇതെല്ലാം അച്ഛനോട് അപ്പൂപ്പനോടുള്ള നിഷ്‌കളങ്കമായ സ്നേഹമാണ്, വെറുതെ തെറ്റിദ്ധരിക്കേണ്ട എന്നാണ് ബാലുവിനോട് അൽപ്പം പക്ഷപാതമുള്ള കേശുവിന്റെ വിലയിരുത്തൽ. അച്ഛനേക്കാളും ഫിറ്റായ അപ്പൂപ്പനെ ഫുൾ ബോഡി ചെക്കപ്പിന് കൊണ്ടുപോവാൻ ശ്രമിക്കുന്ന അച്ഛന്റെ പ്രവർത്തിയിൽ ശിവയ്ക്കുമുണ്ട് സംശയം.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

ബാലുവിന്റെ ബോഡി ചെക്കപ്പ് പ്ലാനിഷ്ടപ്പെടാതെ എന്നാൽ ഞാൻ പടവലത്തേക്ക് തിരിച്ചുപോവുകയാണെന്ന് പ്രഖ്യാപിക്കുന്ന കുട്ടൻപ്പിള്ളയെ പോകാനും ബാലു അനുവദിക്കുന്നില്സ. ഒടുവിൽ കുട്ടൻപ്പിള്ള തന്റെ പൊന്മുട്ടയിടുന്ന താറാവ് ആണെന്ന് നീലുവിനോട് ബാലു തുറന്നു സമ്മതിക്കുകയാണ്.

പെട്ടൊന്നൊരു നാൾ കുട്ടൻപ്പിള്ള എങ്ങനെയാണ് ബാലുവിന്റെ പൊന്മുട്ടയിടുന്ന താറാവായി മാറിയത്? ആ ആകാംക്ഷ തന്നെയാണ് പ്രമോ വീഡിയോ ഉപ്പും മുളകും പ്രേക്ഷകരിൽ ഉണർത്തുന്നത്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook