Latest News
കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ല; കേന്ദ്രം സുപ്രീം കോടതിയില്‍
തമിഴ്നാട്ടില്‍ ഒരാഴ്ചകൂടി ലോക്ക്ഡൗണ്‍ നീട്ടി
ഡല്‍ഹിയില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചു; ബാറുകള്‍ക്ക് പ്രവര്‍ത്തനാനുമതി
ഷഫാലി വര്‍മ ഇന്ത്യന്‍ ടീമിലെ സുപ്രധാന ഘടകമാകും: മിതാലി രാജ്
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

Uppum Mulakum: ഇനി സംവിധായകൻ ആയിട്ടേയുള്ളൂ ബാക്കി; ബാലു രണ്ടും കൽപ്പിച്ചാണ്

കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം തുടങ്ങിയ അനുബന്ധ പരിപാടികളെല്ലാം ഒറ്റയടിയ്ക്ക് ചെയ്തു കളയാനാണ് ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പിയുടെ പ്ലാൻ

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

Uppum Mulakum: മുടിയൻ​ പരസ്യ കമ്പനിയിൽ ജോലിക്ക് കയറിയതു മുതൽ വേറിട്ട ഐഡിയകളും സ്വപ്നങ്ങളുമൊക്കെയാണ് ബാലുവിന്. സ്വന്തമായൊരു പരസ്യ കമ്പനി തുടങ്ങാം എന്ന ആശയത്തിന് വേണ്ടത്ര പിന്തുണ കിട്ടാത്തതോണ്ട് ആ ഐഡിയ പാതിവഴിയിൽ ഉപേക്ഷിച്ച ബാലു ഇപ്പോൾ സംവിധാനമോഹത്തിനു പിറകെയാണ്.

സംവിധായകന്റെ തൊപ്പി തലയിൽ അണിയുന്ന ആ സുന്ദരസുരഭില നിമിഷങ്ങൾ സ്വപ്നം കാണുന്ന ബാലുവിനെയാണ് പുതിയ എപ്പിസോഡിന്റെ പ്രമോയിൽ കാണാൻ സാധിക്കുക. ബാലു സംവിധായകനാവുന്നു എന്ന ടൈറ്റിലോടെയാണ് ഇന്നത്തെ പ്രമോ വീഡിയോ എത്തിയതും. ക്യാമറാമാനെ മാത്രം വേറെ വിളിച്ച് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം തുടങ്ങിയ അനുബന്ധ പരിപാടികളെല്ലാം ഒറ്റയടിയ്ക്ക് ചെയ്തു കളയാനാണ് ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പിയുടെ പ്ലാൻ എന്ന് ബാലു തന്നെ വ്യക്തമാക്കുന്നുണ്ട്.

പൊതുവേ മടിയനായ ബാലുവിന്റെ പ്രഖ്യാപനം കേട്ട് ഞെട്ടലോടെയാണെങ്കിലും സ്വന്തമായി സംവിധാനം ചെയ്ത് അഭിനയിക്കാൻ അച്ഛനാര് ബാലചന്ദ്ര മേനോനോ എന്ന് കേശു ട്രോളുന്നുമുണ്ട്. എന്നാൽ അച്ഛനെ സഹായിക്കാനുള്ള ലൊക്കേഷൻ തിരിച്ചിലിലാണ് മുടിയൻ. ഇങ്ങനെയൊരു ആളെ ലോകത്തെവിടെയും കാണാൻ കിട്ടില്ലെന്നാണ് കേശുവിന്റെ വാക്കുകൾ. അച്ഛനെ ട്രോളുന്നതാണോ അതോ കേശുവിന്റെ വിലയിരുത്തലിൽ കാര്യമുണ്ടോ, എന്താവും ബാലുവിന്റെ സംവിധായക സ്വപ്നത്തിന്റെ ഭാവി? ഇത്തരം ആകാംക്ഷകളാണ് പ്രമോ സമ്മാനിക്കുന്നത്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുകയാണ് ‘ഉപ്പും മുളകും’ എന്ന ഈ കുടുംബ കോമഡി സീരിയൽ. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാണ് കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 840 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum series video latest episodes

Next Story
അര്‍ജുന്‍ റെഡ്ഡിയെ അതേപടി പകര്‍ത്തി ബോളിവുഡ് ചിത്രം; കബീര്‍ സിങ്ങിന്റെ ട്രെയിലര്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com