Uppum Mulakum: മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ എല്ലാവരും ഒരു പോലെ ഇഷ്ടപ്പെടുന്ന പരമ്പരയാണ് ‘ഉപ്പും മുളകും’. ബാലുവിനേയും നീലുവിനേയും മുടിയനേയും ലെച്ചുവിനേയും കേശുവിനേയും ശിവയേയും പാറുക്കുട്ടിയേയും മാത്രമല്ല, പടവലത്ത് കുട്ടന്‍ പിള്ളയേയും ഭവാനിയമ്മയേയുമെല്ലാം പ്രേക്ഷകര്‍ക്ക് ഒരുപാട് ഇഷ്ടമാണ്.

നീലുവിന്റെ മാതാപിതാക്കളാണ് കുട്ടന്‍ പിള്ളയും ഭവാനിയമ്മയും. സീരിയലിന്റെ പുതിയ എപ്പിസോഡ് ഇവരെ ചുറ്റിപ്പറ്റിയാണ്. ബാലുവിന്റെ വീട്ടിലെത്തുന്ന കുട്ടന്‍പിള്ളയുടേയും മറ്റുള്ളവരുടേയും സംസാരത്തില്‍ നിന്നും മനസിലാകുന്നത് പടവലത്ത് ഇപ്പോള്‍ ഭവാനിയമ്മ ഇല്ല എന്നാണ്.

uppum mulakum, uppum mulakum series, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും, ഉപ്പും മുളകും today, ഉപ്പും മുളകും parukuttym, ഉപ്പും മുളകും video, ഉപ്പും മുളകും serial, ഉപ്പും മുളകും episode, ഉപ്പും മുളകും എപ്പിസോഡ്, ഉപ്പും മുളകും ലാസ്റ്റ് എപ്പിസോഡ്, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ഭവനിയമ്മ, ഉപ്പും മുളകും ഭവാനി വീഡിയോ, ഉപ്പും മുളകും നീലു, ഉപ്പും മുളകും ബാലു, ഉപ്പും മുളകും മുടിയന്‍, നിഷ സാരംഗ്, നീലുവമ്മ, ഉപ്പും മുളകും നീലു, Nisha Sarangh interview, നിഷ സാരംഗ് അഭിമുഖം, ഉപ്പും മുളക് പാറുക്കുട്ടി. uppum mulakum parukutty

അപ്പൂപ്പന്‍ ഒറ്റയ്ക്കാണെന്നും അതോർക്കുമ്പോൾ വിഷമം തോന്നുന്നുവെന്നും ലെച്ചു പറയുന്നു. അമ്മയ്ക്ക് പടവലത്ത് പോയി നിൽക്കാമെന്ന് മുടിയനും പറയുന്നുണ്ട്. അപ്പൂപ്പന് കൃഷിയും കാര്യങ്ങളുമൊക്കെ അച്ഛനെ ഏൽപ്പിച്ചുകൂടെ എന്ന് കേശു ചോദിക്കുമ്പോൾ കൃഷി നശിപ്പിക്കാനാണോ എന്ന് നീലു ചോദിക്കുന്നുണ്ട്. കൃഷി നശിപ്പിക്കാൻ അച്ഛനെന്താ പെരുച്ചാഴിയാണോ എന്ന് കേശുവിന്റെ കിടിലം കൌണ്ടറും അപ്പോൾ തന്നെ വന്നു.

Read More: Uppum Mulakum: നീലുവിനെ സിഎക്കാരിയാക്കാൻ തുനിഞ്ഞിറങ്ങി ബാലു

ഭവാനിയമ്മ പടവലത്ത് ഇല്ലെന്നും കുട്ടൻ പിള്ള ഒറ്റയ്ക്കാണെന്നും ഏറെക്കുറേ വ്യക്തമാണ്. എന്തായിരിക്കും പടവലത്ത് സംഭവിച്ചിട്ടുണ്ടാവുക എന്നതാണ് പ്രേക്ഷകരുടേയും ആകാംക്ഷ.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലു വർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

uppum mulakum, uppum mulakum series, uppum mulakum video, uppum mulakum latest episode, uppum mulagum

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read More: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook