Uppum Mulakum: ജമ്പനും തുമ്പനും പോലെയാണ് ബാലുവും ഭാസിയുമെന്നാണ് നീലുവിന്റെ കണ്ടെത്തൽ. ആത്മാർത്ഥ സുഹൃത്തക്കളായ ഇരുവരും ചേരുമ്പോൾ അതെന്തെങ്കിലും ഉടായിപ്പു പരിപാടിക്കാണെന്ന ബോധം നീലുവിനും മുടിയനും ലെച്ചുവിനും കേശുവിനും ശിവയ്ക്കുമെല്ലാമുണ്ട്. ബാലു- ഭാസി കോമ്പോ ചേരുമ്പോഴുള്ള ഉടായിപ്പുകളെ കുറിച്ചും അതിന്റെ തിക്താനുഭവങ്ങളെ കുറിച്ചുമൊക്കെ ഇനിയും ധാരണയെത്താത്ത ഒരാൾ പാറമട വീട്ടിൽ ഉണ്ടെങ്കിൽ അതു ചിലപ്പോൾ പാറുക്കുട്ടി മാത്രമായിരിക്കും.

കുറച്ചുനാളായി വീടുവിട്ടു നിൽക്കുകയായിരുന്ന കൂട്ടുകാരൻ ബാലുവിനെ കാണാൻ എത്തുന്ന ഭാസിയാണ് ഇന്നത്തെ എപ്പിസോഡിലെ താരം. ഭാസി വീടിനു മുന്നിൽ കിടന്നു കറങ്ങുന്നത് അത് നല്ലതിനല്ലെന്നാണ് മുടിയന്റെ വിലയിരുത്തൽ. കുപ്പിയുമായാണ് ഭാസിയുടെ വരവ്. വീട്ടുകാരെ മുഴുവൻ പറ്റിച്ച് തങ്ങളുടെ വെള്ളമടി പ്ലാനുമായി മുന്നോട്ടു പോവാനാണ് ബാലുവിന്റെയും ഭാസിയുടെയും ഐഡിയ.

uppum mulakum, uppum mulakum series latest episodes , episode 880, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

ആ ഐഡിയ നടപ്പിലാക്കിയെടുക്കുന്നതിനിടയിൽ മക്കളുടെ മുന്നിൽ വെച്ച് അമ്മയുടെ കയ്യിൽ നിന്നും തല്ലും വാങ്ങിക്കൂട്ടുന്നുണ്ട് കക്ഷി. ഒടുവിൽ ബാലുവിന്റെയും ഭാസിയുടെയും ഗൂഢാലോചന നീലുവും സംഘവും കയ്യോടെ കണ്ടുപിടിക്കുകയാണ്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook