Uppum Mulakum: സ്‌കൂട്ടർ നശിപ്പിച്ചവനെ തേടി സി ഐഡി ബാലു; ഇന്നത്തെ ‘ഉപ്പും മുളകും’

ബാലുവിന്റെ കലിപ്പു കൂട്ടുന്ന കാര്യങ്ങളാണ് ഇന്നത്തെ എപ്പിസോഡിനും വിഷയമാകുന്നത്

uppum mulakum, uppum mulakum series latest episodes , episode 880, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: കുറേനാളായി പാറമട വീട്ടിൽ ബാലുവില്ലാത്ത ദിവസങ്ങളാണ് കടന്നു പോയത്. എന്നാൽ ഒരിടവേളയ്ക്ക് ശേഷം ബാലു തിരിച്ചെത്തിയിരിക്കുകയാണ്. വന്നപ്പോൾ മുതൽ കലിപ്പു മോഡിലാണ് കക്ഷി. ബാലുവിന്റെ കലിപ്പു കൂട്ടുന്ന കാര്യങ്ങളാണ് ഇന്നത്തെ എപ്പിസോഡിനും വിഷയമാകുന്നത്.

കുറച്ചു നാളുകൾക്ക് ശേഷം തന്റെ സ്കൂട്ടർ ഓടിക്കാൻ എടുത്തപ്പോൾ വണ്ടിയ്ക്ക് എന്തോ ഒരു മിസ്സിംഗ് ബാലുവിന് അനുഭവപ്പെടുന്നു. ഞാനില്ലാത്ത സമയത്ത് ആരാണ് എന്റെ വണ്ടിയെടുത്ത് ഓടിച്ചത്? എന്നാണ് കലിയോടെ ബാലുവിന്റെ ചോദ്യം. എന്തോ അത്യാവശ്യത്തിന് ഭാസി ചോദിച്ചപ്പോൾ സ്കൂട്ടറിന്റെ കീ എടുത്തു കൊടുത്ത നീലു അതോടെ പരുങ്ങലിലാവുന്നു. സത്യം പറഞ്ഞാൽ ബാലു പൊട്ടിത്തെറിയ്ക്കുമെന്ന പേടിയാൽ നീലു മൗനിയാകുന്നു.

uppum mulakum, uppum mulakum series latest episodes , episode 880, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

സ്‌കൂട്ടർ ഓടിച്ചവനെ കണ്ടുപിടിക്കാനുള്ള തന്ത്രപ്പാടിലാണ് സി ഐഡി ബാലു. എന്നാൽ നീലുവമ്മയെ രക്ഷിക്കാൻ മക്കളും സത്യം മൂടിവയ്ക്കുന്നു. ഒടുവിൽ ബാലു കൈവിട്ട കളിയ്ക്ക് ഒരുങ്ങുമ്പോൾ സത്യം പുറത്തുവരുന്നു. എത്ര മൂടി വച്ചാലും സത്യം ഒരുനാൾ പുറത്തുവരുമെന്ന കൊച്ചു കേശുവിന്റെ വേദാന്തം ഒടുവിൽ ഫലിക്കുകയാണ്. ഒരു സ്‌കൂട്ടർ ഉണ്ടാക്കിയ പുകിലുകളാണ് ഇന്ന് പാറമട വീട്ടിലെ കാഴ്ച.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum series latest episodes video

Next Story
കളിക്കളത്തിലെ രൺവീർ; വൈറലായി ചിത്രങ്ങൾRanveer Singh, രൺവീർ സിങ്ങ്, രൺവീർ സിംഗ്, Virat kohli, വിരാട് കോഹ്ലി, Ranveer Singh photos, India versus Pakistan Manchester, ICC World Cup, World cup match India Pakistan, Bollywood, KL Rahul, Hardik Pandya, Shikhar Dhawan, Virat Kolhi, Sachin Tendulkar, Harbhajan Singh, Indian cricket, IE Malayalam, ഐ ഇ മലയാളം, ഹാർദ്ദിക് പാണ്ഡ്യ, സച്ചിൻ ടെൻഡുൽക്കർ
The moderation of comments is automated and not cleared manually by malayalam.indianexpress.com