scorecardresearch
Latest News

Uppum Mulakum: കടുവയെ പിടിച്ച കിടുവയായി മുടിയൻ; ഇന്നത്തെ ‘ഉപ്പും മുളകും’

മുടിയൻ നൽകിയ മോഹനവാഗ്ദാനത്തിൽ ഭാസി ഏതാണ്ട് വീണമട്ടാണ്

Uppum Mulakum: കടുവയെ പിടിച്ച കിടുവയായി മുടിയൻ; ഇന്നത്തെ ‘ഉപ്പും മുളകും’

Uppum Mulakum: തരികിടകളും ഉടായിപ്പുകളുമായി പാറമട വീട്ടിനു ചുറ്റും പമ്പരം പോലെ കിടന്ന് കറങ്ങുകയാണ് ഭാസി. കഴിഞ്ഞ കുറച്ചു എപ്പിസോഡുകളിലായി ഭാസിയും ഭാസിയുടെ ഉടായിപ്പുകളും തട്ടിപ്പുകളുമൊക്കെയാണ് പാറമട വീട്ടിൽ പുകിലുണ്ടാക്കുന്നത്. പൂച്ചക്കാര് മണിക്കെട്ടും എന്ന അവസ്ഥയിലാണ് നീലുവും പിള്ളേരും ബാലുവിന്റെ അച്ഛനും അമ്മയും. ഒടുവിൽ ഭാസിയ്ക്കുള്ള പണിയുമായി മുടിയൻ തന്നെ രംഗപ്രവേശം ചെയ്യുന്ന കാഴ്ചയാണ് ഇന്നത്തെ എപ്പിസോഡിൽ കാണാൻ കഴിയുക.

uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

കുറച്ച് സാമ്പത്തിക ഞെരുക്കവുമായി 40,0000 രൂപ എവിടുന്ന് ഒപ്പിക്കും എന്ന ടെൻഷനിൽ നിൽക്കുന്ന മുടിയനു മുന്നിലേക്കാണ് ഇത്തവണ ഭാസി വന്ന് നേരിട്ട് ചാടി കൊടുക്കുന്നത്. ചുമ്മാ വേണ്ട- 50,000 ആയി തിരികെ തരുമെന്നാണ് മുടിയന്റെ മോഹനവാഗ്ദാനം. റിസ്ക്ക് എടുക്കാതെ ജീവിതത്തിൽ വിജയം ഉണ്ടാവില്ലെന്നാണ് മുടിയൻ വക ഉപദേശം. അതിൽ ഭാസി ഏതാണ്ട് വീണ മട്ടാണ്. ഭാര്യ പുഷ്പലതയുടെ രണ്ടു വള എടുത്ത് പണയം വെച്ചാൽ കാര്യം നടക്കുമെന്ന പ്ലാനിലാണ് ഭാസി.

മുടിയന്റെും ഭാസിയുടെയും ചുറ്റിക്കളി നീലുവിനും ലെച്ചുവിനും ഏറെക്കുറെ പിടിക്കിട്ടിയതോടെ ഭാസിക്ക് നീലുവിന്റെ വക ശകാരവും കേൾക്കേണ്ടി വന്നു. ‘അവന്റെ അച്ഛനെ നിങ്ങൾ കൊണ്ട് നടന്ന് ചീത്തയാക്കി, എനിക്ക് ഇനി ആകെയുള്ള പ്രതീക്ഷയാണ് വിഷ്ണു… അവനെയും ചീത്തയാക്കരുത്,’ എന്നാണ് നീലുവിന്റെ അപേക്ഷ.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Uppum mulakum series latest episodes video