Uppum Mulakum: ബാലുവിന്റെ ബിനാലെ സൈക്കിൾ ചവിട്ടി പാറുക്കുട്ടി, ‘ഉപ്പും മുളകും’ കാഴ്ചകൾ

Uppum Mulakum: ജീവിതത്തിന്റെ തട്ടുകളോടും ജീവിതചക്രത്തോടുമൊക്കെ ബാലു ഉപമിച്ച അതേ സൈക്കിളിലാണ് പാറുക്കുട്ടിയുടെ ഇരിപ്പ്

uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: ബാലുവിന്റെ ബിനാലെ സൈക്കിളിനു മുകളിലിരിക്കുന്ന പാറുക്കുട്ടിയാണ് ‘ഉപ്പും മുളകും’ ആരാധകരുടെ ഇഷ്ടം കവരുന്നത്. പാറുക്കുട്ടിയുടെ ചേച്ചി ലെച്ചുവായി അഭിനയിക്കുന്ന ജൂഹി റുസ്തഗിയാണ് തന്റെ ഇൻസ്റ്റഗ്രാം സ്റ്റാറ്റസിൽ പാറുക്കുട്ടിയുടെ ഫോട്ടോ പങ്കുവച്ചിരിക്കുന്നത്.

uppum mulakum, uppum mulakum series latest episodes , ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

മുൻ എപ്പിസോഡുകളിൽ ഒന്നിൽ പാറമടയിൽ വലിയ ഭൂമികുലുക്കങ്ങൾ ഉണ്ടാക്കിയ സൈക്കിളാണിത്. വീട്ടിലെ സ്റ്റോറേജ് പ്രശ്നം പരിഹരിക്കാൻ വീട്ടുകാർ ഒരു അലമാര വാങ്ങാൻ തീരുമാനിച്ചു. പണം നീലുവിന്റെ അമ്മ ഭവാനിയമ്മയും നൽകി. അങ്ങനെ അമ്മായിയമ്മ സ്പോൺസർ ചെയ്ത അലമാര വാങ്ങാനായി കൊച്ചിയിലേക്ക് പുറപ്പെട്ട ബാലു ചെന്നു കയറിയത് മട്ടാഞ്ചേരിയിലെ മുസിരിസ് ബിനാലെ വേദിയിൽ. അവിടെ കണ്ട ഒരു സൈക്കിൾ ഇഷ്ടപ്പെട്ട ബാലു, അലമാര വാങ്ങാതെ സൈക്കിളുമായി മടങ്ങി.

ഭവാനിയമ്മയുടെ 8,000 രൂപയ്ക്ക് ബാലു വാങ്ങികൊണ്ടുവന്ന പുരാവസ്തു സൈക്കിൾ പാറമട വീട്ടിൽ ഉണ്ടാക്കിയ പുകിൽ ചെറുതല്ല. ജീവിതത്തിന്റെ തട്ടുകളോടും ജീവിതചക്രത്തോടുമൊക്കെയാണ് ആന്റിക് സൈക്കിളിനെ ബാലു ഉപമിച്ചത്. പോസിറ്റീവ് എനർജിയുടെ ഉറവിടമായി ബാലു കണ്ട ആ സൈക്കിളിൽ ആണ് പാറുക്കുട്ടിയുടെ ഇരിപ്പ്. വരാനിരിക്കുന്ന എപ്പിസോഡുകളിൽ ബാലുവിന്റെ ആന്റിക് സൈക്കിൾ വീണ്ടും കഥാപാത്രമായെത്തുമെന്ന സൂചനകൾ കൂടി നൽകുന്നുണ്ട് ജൂഹി റുസ്തഗി പങ്കുവച്ച ചിത്രം.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum series latest episodes video

Next Story
‘മാരകമായ അശ്രദ്ധയില്‍ ഞാന്‍ ആ കരാര്‍ ഒപ്പിട്ടു പോയി’; ചതിക്കപ്പെട്ടുവെന്ന് സജീവ് പിളളMamangam movie, മാമാങ്കം സിനിമ, sajeev s pillai, സജീവ് പിളള, Malayalam Movie, മലയാളം സിനിമ, Mammootty, മമ്മൂട്ടി, First Look Poster, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍, ie malayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com