Latest News

Uppum Mulakum: ഭാസിയുടെ ഉടായിപ്പുകൾ അവസാനിക്കുന്നില്ല: ഇന്നത്തെ ‘ഉപ്പും മുളകും’

Uppum Mulakum: വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’.

uppum mulakum, uppum mulakum series latest episodes , uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
Uppum Mulakum: പുതിയ എപ്പിസോഡിലും ഭാസിയുടെ ഉടായിപ്പുകള്‍ തന്നെയാണ് ഉപ്പും മുളകും വിഷയമാക്കുന്നത്. ബാലുവിന്റെ വീട്ടിലെ വണ്ടിയും എടുത്താണ് ഇത്തവണ ഭാസിയുടെ പോക്ക്. എന്നാല്‍ വണ്ടിയോടിക്കാനൊട്ട് അറിയുകയും ഇല്ല.

ഭാസിക്ക് വണ്ടി കൊടുത്തതിന് നീലുവിനെ മുടിയന്‍ ഉള്‍പ്പെടെ ഉള്ളവര്‍ വഴക്ക് പറയുന്നുണ്ട്. ഭാസി അങ്കിളിന് വണ്ടിയോടിക്കാന്‍ അറിയുമോ എന്ന് ലെച്ചു സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഭാസി അങ്കിള്‍ എപ്പോഴും ഏണിക്കേസുകളുമായേ വരൂ എന്നും ഇത് അച്ഛനറിഞ്ഞാല്‍ എന്താകും സ്ഥിതി എന്നും കേശു ആശങ്കപ്പെടുന്നുമുണ്ട്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

uppum mulakum, uppum mulakum series, uppum mulakum video, uppum mulakum latest episode, uppum mulagum

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum series latest episodes video

Next Story
Virus Movie Release: സിനിമ അവര്‍ നന്നായി ചെയ്തിട്ടുണ്ട്, പക്ഷേ എനിക്കിത് വെറും സിനിമയല്ലല്ലോ: ലിനിയുടെ ഭര്‍ത്താവ് സജീഷ് പറയുന്നുVirus Movie, വൈറസ് മൂവി, വൈറസ് സിനിമ, Aashiq Abu, ആഷിഖ് അബു, Nurse Lini, നഴ്സ് ലിനി, Sajeesh, സജീഷ്, Lini Puthussery, ലിനി പുതുശ്ശേരി, Nipah virus, നിപ വൈറസ്, നിപ്പ വൈറസ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com