Uppum Mulakum: കുറച്ചുദിവസമായി ‘ഉപ്പും മുളകും’ എപ്പിസോഡുകളിലെ ശ്രദ്ധിക്കപ്പെടുന്ന അസാന്നിധ്യം ബാലുവിന്റേതാണ്. നീലുവും പിള്ളേരും അപ്പൂപ്പനും അമ്മൂമ്മയും അവരുടെ ഇണക്കങ്ങളും പിണക്കങ്ങളുമൊക്കെയാണ് പാറമട വീട്ടിലെ വിശേഷങ്ങൾ. മകൻ ബാലുവിന്റെ അസാന്നിധ്യത്തിൽ മകനെ കുറ്റപ്പെടുത്തുകയാണ് മാധവൻ തമ്പി. മകന്റെ കെടുകാര്യസ്ഥത നന്നായി അറിയുന്ന തമ്പിക്ക് മകനെ കുറിച്ച് വലിയ മതിപ്പു പോരാ. എന്നാൽ ഞങ്ങൾ ഫിൽ സാറ്റിസ്ഫൈഡ് ആണെന്നാണ് പേരക്കുട്ടി ലെച്ചുവിന്റെ വെളിപ്പെടുത്തൽ. എന്നാൽ തനിക്ക് തൃപ്തിയില്ലെന്ന് തമ്പി തുറന്നു പറയുന്നു.

മകനെ ഭർത്താവ് കുറ്റം പറയുന്നത് ബാലുവിന്റെ അമ്മയ്ക്ക് അത്ര പിടിക്കുന്നില്ല. അവനെ എപ്പോഴും നിങ്ങൾ കുറ്റം പറയുകയാണെന്ന് അമ്മ ബാലുവിന്റെ പക്ഷം നിന്നു സംസാരിക്കുന്നുണ്ട്. പഴയ മാധവൻ തമ്പി എങ്ങനെയായിരുന്നെന്ന് ഓർമ്മയുണ്ടോ​ എന്ന് പറഞ്ഞ് അമ്മ തമ്പിയെ പഴയ കാര്യങ്ങൾ ഓർമ്മപ്പെടുത്തി കളിയാക്കുന്നുമുണ്ട്.

uppum mulakum, uppum mulakum series latest episodes , uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

അതേസമയം, ബാലു കാണിച്ച മണ്ടത്തരങ്ങളാണ് ഈ വീട്ടിലെ എല്ലാ സാമ്പത്തിക പ്രശ്നങ്ങൾക്കും കാരണമെന്നാണ് നീലുവിന്റെ വെളിപ്പെടുത്തൽ. ഒരർത്ഥത്തിൽ നീലു പറയുന്നത് ശരിയാണ്. ഇടയ്ക്കിടെ ബാലുവിന് തോന്നുന്ന ബിസിനസ്സ് ആശയങ്ങളും എടുത്തുചാട്ടവുമൊക്കെയാണ് സാമ്പത്തിക പ്രശ്നങ്ങൾക്ക് ഒരു പരിധി വരെ കാരണം. എന്തായാലും, ബാലുവിനെ നന്നായി മനസ്സിലാക്കിയ രണ്ടുപേർ മാധവൻ തമ്പിയും നീലുവും തന്നെയാണെന്ന് പറയേണ്ടി വരും.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook