Uppum Mulakum: ലെച്ചുവിന്റെ കല്യാണ മോഹവും നീലുവിന്റെ ഞെട്ടലും; ഇന്നത്തെ ‘ഉപ്പും മുളകും’ കാഴ്ച

Uppum Mulakum: ലെച്ചുവിന്റെ പെട്ടെന്നുള്ള കല്യാണമോഹം നീലുവിനെ അമ്പരപ്പിക്കുകയാണ്

uppum mulakum, uppum mulakum series latest episodes , uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: സാധാരണ കല്യാണക്കാര്യം പറയുമ്പോൾ ഓടി രക്ഷപ്പെടുന്ന ആളാണ് ശൂലംകുടി വീട്ടിൽ ബാലചന്ദ്രൻ തമ്പിയുടെ മൂത്ത മകളായ ലക്ഷ്മി ബാലചന്ദ്രൻ തമ്പിയെന്ന ലെച്ചു. എന്നാൽ പതിവിനു വിപരീതമായി കല്യാണമോഹം ഉന്നയിക്കുന്ന ലെച്ചുവാണ് ഇന്നത്തെ എപ്പിസോഡിലെ കാഴ്ച.

uppum mulakum, uppum mulakum series latest episodes , uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

ലെച്ചുവിന്റെ പെട്ടെന്നുള്ള കല്യാണമോഹം നീലുവിനെയും മുടിയനെയും ശിവയേയും കേശുവിനെയും അപ്പൂപ്പനെയും അമ്മൂമ്മയേയുമെല്ലാം അമ്പരപ്പിക്കുന്നുണ്ട്. പ്രകൃതി നിയമമല്ലേ? പടംവലം വീട്ടുകാരുടെ മുന്നിൽ ശൂലംകുടി വീട്ടുകാർ നാണം കെടരുത് എന്നൊക്കെ ലെച്ചു പറയുന്നുണ്ട്. എന്താണ് ലെച്ചുവിന് പെട്ടെന്നുള്ള കല്യാണമോഹത്തിനു പിന്നിൽ? അശ്വതിയുടെ ചേച്ചിയുടെ കല്യാണ ഒരുക്കങ്ങൾ കണ്ടപ്പോൾ തോന്നിയ ഒരാഗ്രഹം മാത്രമാണോ? അതോ കല്യാണക്കാര്യത്തിൽ ലെച്ചു ശരിക്കും സീരിയസാണോ? കണ്ടു തന്നെ അറിയാം.

കുറച്ചുദിവസമായി ‘ഉപ്പും മുളകും’ എപ്പിസോഡുകളിൽ ബാലുവില്ല. ഈ എപ്പിസോഡിലും നീലുവും പിള്ളേരും അപ്പൂപ്പനും അമ്മൂമ്മയും തന്നെയാണ് നിറയുന്നത്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum series latest episodes video

Next Story
Eid Release Films Thottappan, Thamaasha: തമാശ, തൊട്ടപ്പന്‍’: മലയാളത്തിന്റെ ഈദിന് റിലീസ് ചിത്രങ്ങള്‍Thottappan, Thottappan release, Thottappan movie release, തൊട്ടപ്പൻ, തൊട്ടപ്പൻ റിലീസ്, Vinayakan, വിനായകൻ, Thottappan release date, Eid release movies, തൊട്ടപ്പൻ റിലീസ് ഡേറ്റ്, ഈദ് റിലീസ്, മലയാളം ചിത്രങ്ങൾ ഈദ് റിലീസ്, eid release malayalam films, new malayalam release, ദിലീഷ് പോത്തൻ, മനോജ് കെ ജയൻ, റോഷൻ മാത്യു, ഫ്രാൻസിസ് നൊറോണ, ഷാനവാസ് കെ ബാവക്കുട്ടി, Dileesh Pothan, Roshan Mathew, Francis Noronha, Shanavas K Bavakkutty, Thamaasha, Thamaasha malayalam movie, Thamaasha release, തമാശ, തമാശ മൂവി റിലീസ്, Vinay Fortt, വിനയ് ഫോർട്ട്, ദിവ്യ പ്രഭ,​ Divya Prabha, Sameer Thahir, സമീർ താഹിർ,​ Shyju Khalid, ഷൈജു ഖാലിദ്, Lijo Jose pellissery, Chemban Vinod, ചെമ്പൻ വിനോദ്, ലിജോ ജോസ് പെല്ലിശ്ശേരി
The moderation of comments is automated and not cleared manually by malayalam.indianexpress.com