Latest News
കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ വിടവാങ്ങി
കോപ്പ അമേരിക്കയില്‍ അര്‍ജന്റീനക്ക് മൂന്നാം ജയം
കൂടുതല്‍ ഇളവുകള്‍; തീരുമാനം ഇന്ന് ചേരുന്ന അവലോകന യോഗത്തില്‍
അതിവേഗം വാക്സിനേഷന്‍; ഇന്നലെ കുത്തിവയ്പ്പെടുത്തത് 82.7 ലക്ഷം പേര്‍
42,640 പുതിയ കേസുകള്‍; 91 ദിവസത്തിനിടയിലെ കുറഞ്ഞ നിരക്ക്

Uppum Mulakum: മുടിയന്റെ പ്രശ്നങ്ങൾ തീരുന്നില്ല

Uppum Mulakum: ജോലിയുടെ സ്ട്രെസ്സ് ആണ് മുടിയന്റെ ഇപ്പോഴത്തെ തലവേദന

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

Uppum Mulakum: ജോലിക്കാരനായതിൽ പിന്നെ മുടിയന് പഴയതുപോലെ വീട്ടുകാരോട് സംസാരിക്കാനും വീട്ടിൽ ചെലവഴിക്കാനും സമയമില്ലെന്നു മാത്രമല്ല, ക്ലൈന്റിന്റെ ഫോൺ വന്നാൽ എപ്പോൾ വേണമെങ്കിലും പോവേണ്ട സ്ഥിതിയുമാണ്. ക്ലൈന്റിന്റെ ഭാഗത്തു നിന്നുള്ള പ്രഷറും ഓഫീസിലെ പ്രഷറുമൊക്കെയായി മുടിയൻ ശരിക്കും വലയുന്നുണ്ട്.

ജോലിയുടെ സ്ട്രെസ്സ് തന്നെയാണ് മുടിയന്റെ ഇപ്പോഴത്തെ തലവേദന. പലപ്പോഴും വീട്ടിലും സ്വസ്ഥത തരാത്ത രീതിയിൽ ജോലിയുടെ ടെൻഷൻ മുടിയനെ പിന്തുടരുകയാണ്. ഇന്നത്തെ എപ്പിസോഡിലെ താരം, പ്രശ്നങ്ങൾക്കിടയിൽ പെട്ട് നട്ടം തിരിയുന്ന മുടിയൻ തന്നെയാണ്.

എന്താണ് മുടിയന്റെ പ്രശ്നമെന്നറിയാനും പരിഹാരം നിർദ്ദേശിക്കാനും അപ്പൂപ്പനും അമ്മൂമ്മയും തയ്യാറാകുന്നുണ്ടെങ്കിലും അവരോട് കാര്യങ്ങൾ തുറന്നുപറയാൻ മുടിയൻ മടിക്കുകയാണ്. ലെച്ചുവും ശിവയും കഴിയുന്നതും മുടിയനെ പ്രോത്സാഹിപ്പിച്ചിട്ടും മുടിയന്റെ സങ്കോചം മാറുന്നില്ല, അപ്പൂപ്പന് പരിഹരിക്കാവുന്ന കാര്യമല്ലെന്ന മുൻവിധിയോടെയാണ് മുടിയന്റെ സമീപനം.

എന്താണ് മുടിയനെ അലട്ടുന്ന പ്രശ്നങ്ങൾ, ഈ സമ്മർദ്ദങ്ങളിൽ നിന്നും മുടിയൻ എങ്ങനെയാവും സ്വതന്ത്രനാവുക തുടങ്ങിയ കാര്യങ്ങളാവും ഇന്നത്തെ എപ്പിസോഡിന്റെ വിഷയം.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum series latest episodes video

Next Story
പ്രാന്തന്‍കണ്ടലിന്റെ കീഴെ നിന്നും നടന്നു വരുന്നത് വിനായകനല്ല, എന്റെ തൊട്ടപ്പൻ തന്നെ: ഫ്രാൻസിസ് നൊറോണThottappan, തൊട്ടപ്പൻ, Vinayakan, വിനായകൻ, Francis Noronha, ഫ്രാൻസിസ് നൊറോണ, Writer Francis Noronha, ഷാനവാസ് കെ ബാവക്കുട്ടി, Shanavas K Bavakutty, thottappan release, Thottappan Vinayakan, IE Malayalam, Indian express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com