Uppum Mulakum: പാറമടവീട്ടിലെ ‘രാമലക്ഷ്മണൻമാരെ’ പോലെയാണ് കേശുവും ശിവയും. കേശുവിനെ ആരെങ്കിലും കളിയാക്കിയാൽ കളിയാക്കുന്നവരെ പ്രതിരോധിക്കാൻ ശിവ മുന്നിൽ കാണും. തിരിച്ച് ശിവയെ കളിയാക്കിയാൽ കേശുവും. സ്നേഹം കൊണ്ടും വാത്സല്യം കൊണ്ടും കരുതൽ കൊണ്ടും പലപ്പോഴും പാറമട വീട്ടിലുള്ളവരുടെ പോലും കണ്ണു നനയ്ക്കുന്ന ചേട്ടനും അനിയത്തിയും.

എന്നാൽ, കേശുവും ശിവയും തമ്മിലുള്ള പോരാണ് ഇന്നത്തെ വിഷയം. കേശു എന്തു പറഞ്ഞാലും തട്ടികയറുന്ന ശിവ. ശിവയുടെയും വീട്ടിലെ പെണ്ണുങ്ങളുടെയും നടുക്കു നിന്നാൽ എനിക്കു ഭ്രാന്തു പിടിക്കുമെന്നാണ് കേശുവിന്റെ വിലാപം. ഞാൻ അറിഞ്ഞൊന്നു അലറിയാൽ മതി നീ കണ്ടം വഴി ഓടും എന്നാണ് ശിവയുടെ ഭീഷണി. രണ്ടുപേരും തമ്മിൽ എത്ര വഴക്കിട്ടാലും വീണ്ടും അടയും ചക്കരയും പോലെ ഇണങ്ങുമെന്ന് മുടിയൻ ആശ്വസിക്കുമ്പോഴും ഇത് അങ്ങനെയാവുമെന്ന് തോന്നുന്നില്ലെന്നാണ് ലെച്ചുവിന്റെ വിലയിരുത്തൽ.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

എന്തായാലും കേശുവും ശിവയും പരസ്പരം വിട്ടുകൊടുക്കാതെ പരസ്പരം പോരടിക്കുകയാണ്. ഇതെൊക്കെ മാനേജ് ചെയ്തു കൊണ്ടുപോകുന്ന നീലുവിന് അവാർഡ് കൊടുക്കുന്ന കാര്യം പോലും കുട്ടൻപ്പിള്ളയും ബാലുവിന്റെ സഹോദരനും ആലോചിക്കുന്നുണ്ട്. പാറമട വീട്ടിലെ കേശു- ശിവ ദ്വന്ദ്വയുദ്ധത്തിന്റ രസകരമായ കാഴ്ചകളാണ് ഇന്നത്തെ എപ്പിസോഡ് കാഴ്ച.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook