Uppum Mulakum: ലെച്ചുവിന്റെ കവിതാഭ്രാന്ത് ഇടയ്ക്കിടെ പാറമട വീട്ടിൽ സംസാരവിഷയമാകാറുള്ള സംഗതിയാണ്. എന്നാൽ ഇത്തവണ അൽപ്പം കടുപ്പത്തിലാണ് ലെച്ചു. കവിതയെഴുത്തിൽ മുഴുകിയ ലെച്ചു പലപ്പോഴും സ്ഥലകാലബോധം മറന്ന് പെരുമാറുന്നു. ചെറിയ കാര്യങ്ങൾക്കു പോലും സഹോദരങ്ങളോട് ക്ഷോഭിക്കുന്നു. രണ്ടു മൂന്നു ദിവസമായി ചേച്ചി ചെയ്യുന്നതും പറയുന്നതുമെന്താണെന്ന് ചേച്ചിയ്ക്ക് തന്നെ അറിയില്ലെന്നാണ് ശിവ പറയുന്നത്.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

‘താളം തെറ്റിയ മനസ്സുകൾ’ എന്നതാണ് ലെച്ചുവിന്റെ പുതിയ കവിതയുടെ വിഷയം. പൊട്ടിത്തെറിക്കാൻ നിൽക്കുന്ന അഗ്നിപർവ്വതം പോലെ ഭാവനയുടെ ലോകത്ത് സ്വതന്ത്രമായി വിഹരിക്കുന്ന ലെച്ചുവിന്റെ പ്രവൃത്തികൾ എല്ലാം അഭിനയമാണോ എന്നു നീലു സംശയിക്കുമ്പോൾ, മുൻപ് എപ്പോഴെങ്കിലും ലെച്ചുവിന് ഇങ്ങനെ ഉണ്ടായിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് മുടിയൻ എന്ന വാത്സല്യമുള്ള എട്ടൻ. നിങ്ങൾ കൊച്ചിന്റെ ഭാവി വെച്ചാണ് കളിക്കുന്നതെന്നാണ് ഭാസിയുടെ രോദനം. ലെച്ചുവിനോടുള്ള സ്നേഹം കാരണം ഡോക്ടറെ കാണിക്കാൻ മുൻകൈ എടുക്കുന്ന ഭാസിയ്ക്കും കണക്കിന് കൊടുക്കാൻ ലെച്ചു മറക്കുന്നില്ല.

എന്തായാലും, എഴുത്തിന്റെ നോവിലൂടെയും ആരോഹണ അവരോഹണങ്ങളിലൂടെയും കടന്നുപോവുകയാണ് ലെച്ചു. അഭിനയമാണോ അതോ സാഹിത്യം തലയ്ക്കു പിടിച്ച് ലെച്ചു കൈ വിട്ടുപോയതാണോ? കണ്ടു തന്നെ അറിയണം.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook