Uppum Mulakum: ഉടായിപ്പുകളുടെ ഉസ്താദായ ഭാസിയാണ് പാറമട വീട്ടിലേക്ക് പുതിയ പ്രശ്നങ്ങളുമായി എത്തുന്നത്. വിഷ്ണുവിന്റെ വിസിറ്റിംഗ് കാർഡ് വാങ്ങി എന്തോ ഒരു തരികിട പ്ലാൻ ചെയ്തിരിക്കുകയാണ് ഭാസി. നിഷ്‌കളങ്കരിൽ നിഷ്‌കളങ്കനെന്നു ചിലപ്പോഴൊക്കെ ആരും തെറ്റിദ്ധരിച്ചുപോവുന്ന മുടിയനാണെങ്കിൽ ചോദിച്ചപ്പാടെ സംശയമേതുമില്ലാതെ വിസിറ്റിംഗ് കാർഡ് എടുത്ത് കൊടുക്കുകയും ചെയ്തു.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

Uppum Mulakum

സംഭവം അറിഞ്ഞപ്പോൾ മുതൽ പാറമട വീട്ടിലെ അംഗങ്ങൾ ഓരോരുത്തരായി മുടിയന് മുന്നറിയിപ്പു നൽകുകയാണ്. “ഭാസി അങ്കിൾ ചേട്ടന്റെ വിസിറ്റിംഗ് കാർഡ് ചോദിച്ചു വാങ്ങിയിട്ടുണ്ടെങ്കിൽ നോക്കിക്കോ, എട്ടിന്റെ പണി ചേട്ടന് പിറകിൽ വരുന്നുണ്ടെന്നാണ്,” ലെച്ചുവിന്റെ മുന്നറിയിപ്പ്. ഒരാളുടെ നാശം കാണാൻ മാത്രം നടക്കുന്ന ഒരാളുണ്ടെങ്കിൽ അത് ഭാസിയാണെന്നാണ് നീലുവിന്റെ താക്കീത്. അവനൊറ്റ ഒരുത്തൻ കാരണമാണ് നിന്റെ പണി പോകാൻ പോവുന്നതെന്ന് സുരേന്ദ്രൻ ചിറ്റപ്പനും മുടിയനെ ഭയപ്പെടുത്തുന്നുണ്ട്.

എന്തായാലും ചെയ്തത് അബദ്ധമായിപ്പോയോ എന്ന ആശങ്കയിലാണ് മുടിയൻ. എല്ലാവരും പറയുന്നതു പോലെ ഭാസി മുടിയനെ ചതിക്കുമോ? ആ വിസിറ്റിംഗ് കാർഡിനു പിറകെ വരുന്ന എട്ടിന്റെ പണി എന്താവും? ഇതിനുള്ള ഉത്തരമാവും പുതിയ എപ്പിസോഡ്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook