Uppum Mulakum: സർക്കാർ സ്‌കൂളോ പ്രൈവറ്റ് സ്‌കൂളോ നല്ലത്? പാറമട വീട്ടിലെ ഇന്നത്തെ ചിന്താവിഷയം

ഒരു വർഷമെങ്കിൽ ഒരു വർഷം ഉപ്പുമാവും പാലും മുട്ടയും കഴിക്കാം എന്നൊരു ഗൂഢ ഉദ്ദേശവും കേശുവിനുണ്ട്

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

Uppum Mulakum: വിദ്യഭ്യാസം ഒരു കച്ചവടമായി മാറുന്ന കാലത്ത് കുട്ടികളുടെ പഠനച്ചെലവാണ് മിക്ക രക്ഷിതാക്കളും നേരിടുന്ന പ്രധാന വെല്ലുവിളി. പടംവലം വീട്ടിലെ ബിഗ് ഫാമിലിയുടെ കുടുംബനാഥനായ ബാലുവിനെയും നീലുവിനെയും ടെൻഷനടിപ്പിക്കുന്ന പ്രശ്നവും അതു തന്നെ. സ്കൂൾ തുറക്കാൻ ആയതോടെ കുട്ടികളുടെ പഠനച്ചെലവോർത്തുള്ള ആധിയിലാണ് നീലു. ലെച്ചുവിന്റെ പഠനത്തിനൊപ്പം കേശുവിന്റെയും ശിവയുടെയും സ്കൂൾ ഫീസും കൂടിയാകുമ്പോൾ എത്രമാത്രം പണം വേണം, സാമ്പത്തികമായി ബുദ്ധിമുട്ടാവുമല്ലോ തുടങ്ങിയ ആശങ്കകളാണ് നീലുവിനെ അലട്ടുന്നത്.

പാറമട വീട്ടിലെ വട്ടമേശ സമ്മേളനത്തിനിടെ നീലു തന്റെ ആശങ്ക പങ്കുവയ്ക്കുന്നു. കുട്ടികളെ സർക്കാർ സ്കൂളിലാക്കാം എന്നതാണ് നീലുവിന്റെ ആശങ്കയ്ക്ക് ബാലു നൽകുന്ന പ്രതിവിധി. എന്നാൽ മക്കളെ സർക്കാർ സ്കൂളിൽ വിടില്ലെന്ന നിലപാടിലാണ് നീലു. അച്ഛനും അമ്മയും സർക്കാർ സ്കൂളുകളിൽ പഠിച്ചെന്നു കരുതി പിള്ളേരെ അതു പോലെ വിടാൻ പറ്റുമോ എന്നാണ് മുടിയന്റെ ചോദ്യം. അമ്മയുടെ വാലായ മുടിയൻ ഇക്കാര്യത്തിലും നീലുവിനൊപ്പം തന്നെയാണ്.

uppum mulakum, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും പാറുക്കുട്ടി, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ

എന്നാൽ ബാലുവിന്റെ ആശയത്തെ പോസിറ്റീവായി എടുക്കുകയാണ് ശിവാനിയും കേശുവും. പ്രൈവറ്റ് സ്കൂളിനേക്കാൾ നല്ലത് സർക്കാർ സ്കൂൾ തന്നെയാണെന്നാണ് ശിവാനിയുടെ അഭിപ്രായം. കേശുവാകട്ടെ, അവിടെയും ഇംഗ്ലീഷ് മീഡിയമുണ്ടല്ലോ, ഞങ്ങൾ അവിടെ പഠിച്ചോളാം എന്നാണ് പറയുന്നത്. ഒരു വർഷമെങ്കിൽ ഒരു വർഷം ഉപ്പുമാവും പാലും മുട്ടയും കഴിക്കാം എന്നൊരു ഗൂഢ ഉദ്ദേശവും കേശുവിനുണ്ട്.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

Read more: Uppum Mulakum, Mother’s Day 2019: മകൾ രേവതി മുതൽ ‘ഉപ്പും മുളകി’ലെ പാറുക്കുട്ടി വരെ; നിഷ സാരംഗ് സംസാരിക്കുന്നു

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum series latest episodes video

Next Story
Cannes 2019: കാനിന്റെ സൗന്ദര്യ താരകംAishwarya rai, aishwarya rai cannes 2019, ഐശ്വര്യാറായ്, ഐശ്വര്യാറായ് ബച്ചൻ, aishwarya rai cannes 2019 look, aishwarya rai photos cannes 2019, cannes 2019 aishwarya rai, aishwarya rai bachchan, cannes 2019, aishwarya rai photos, aishwarya rai aaradhya, aaradhya aishwarya rai, ഐശ്വര്യാറായ് കാൻ ഫോട്ടോ, ഐശ്വര്യറായ് ചിത്രങ്ങൾ, ഇന്ത്യൻ എക്സ്‌പ്രസ്സ് മലയാളം, Indian Express Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com