ഉപ്പും മുളകും സീരിയലിലെ സൂപ്പര്‍ സ്റ്റാര്‍ ആരെന്ന് ചോദിച്ചാല്‍ നേരത്തെ കിട്ടിയിരുന്ന ഉത്തരങ്ങള്‍ ബാലുവെന്നോ കേശുവെന്നോ നീലുവെന്നോ ലച്ചുവെന്നോ ഒക്കെയായിരുന്നു. എന്നാല്‍ ഇന്ന് ഉപ്പും മുളകിലെ താരം പാറുക്കുട്ടിയാണ്. പാറുക്കുട്ടിയുടെ കുസൃതികളും ചിരിയുമൊക്കെ കാണാനായി മാത്രം സീരിയലിന് മുന്നിലെത്തുന്നവര്‍ ധാരാളമാണ്.

സീരയലിന് പുറത്തും പാറുക്കുട്ടിയാണ് താരം. പാറുക്കുട്ടിയുടെ വീഡിയോകളും ചിത്രങ്ങളുമെല്ലാം സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത് സ്ഥിരം കാഴ്ചയാണ്. സീരിയലില്‍ പാറുക്കുട്ടിയുടെ സ്‌ക്രിപ്പറ്റില്ലാത്ത പ്രകടനങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അപ്പൂപ്പനുമൊത്തുള്ള പാറുക്കുട്ടിയുടെ ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

ബാലുവിന്റെ അച്ഛനുമൊത്തുള്ള പാറുക്കുട്ടിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. അപ്പൂപ്പന്റെ കൈകളിലിരുന്ന് കൊഞ്ചുകയും അപ്പൂപ്പന് ഉമ്മ വെക്കുകയും ചെയ്യുന്ന പാറുവിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്.

Read More: Uppum Mulakum: ഫുഡ് എന്നു കേട്ടാൽ കേശുവിനെ പോലെ പാറുക്കുട്ടിയും ഓടിയെത്തും; ഉപ്പും മുളകും വൈറൽ വീഡിയോ

എല്ലാവരും അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിൽ ജീവിക്കുകയാണ് ഒന്നരവയസ്സുകാരിയായ ബേബി അമേയ. തനിക്കു തോന്നുന്നതൊക്കെ ഡയലോഗായി പറഞ്ഞും ചിരിച്ചും പാട്ടുപാടിയും ആടിയുമൊക്കെ തന്റെ തന്നെ സ്ക്രിപ്റ്റിലാണ് അമേയയുടെ അഭിനയം. സീരിയലിൽ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എൻട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ഉപ്പും മുളകിൽ പാറുക്കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “വരുന്നു, ഇഷ്ടമുള്ളതൊക്കെ പെർഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,​അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. അത് ഏറെക്കുറെ ശരിയാണ് താനും.

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook