scorecardresearch

‘ഉപ്പും മുളകും’ ലൊക്കേഷനില്‍ ഫോണിലെ പാട്ടിനു ചുവടു വച്ച് പാറുക്കുട്ടി: വീഡിയോ

‘ഉപ്പും മുളകും’ ലൊക്കേഷനില്‍ ഫോണിലെ പാട്ടിനു ചുവടു വയ്ക്കുന്ന പാറുക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചെറുചുവടുകള്‍ വച്ച് താളത്തില്‍ കുഞ്ഞിക്കൈകാലുകള്‍ ആട്ടി നൃത്തം ചെയ്യുന്നത് ഏറെ മനോഹരമാണ്

parukutty dance, parukutty dance video, uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
Uppum Mulakum Parukutty dance video

Uppum Mulakum Parukutty dance video: സമകാലിക മലയാള ടെലിവിഷന്‍ കണ്ട ഏറ്റവും പ്രചാരമാര്‍ജ്ജിച്ച ഒരു സീരിയല്‍ ആണ് ‘ഉപ്പും മുളകും’. പാറമട വീട്ടിലെ ബാലുവും നീലുവും അവരുടെ അഞ്ചു മക്കളും ചേര്‍ന്ന കുടുംബത്തിന്റെ നിത്യജീവിത കഥകള്‍ ഏറ്റവും സ്വാഭാവികമായി അവതരിപ്പിച്ചു കൊണ്ട് പ്രേക്ഷക മനസ്സുകള്‍ കീഴക്കിടക്കിയ സീരിയല്‍. മുടിയന്‍, ലച്ചു, കേശു, ശിവ, പാറുക്കുട്ടി എന്നിവര്‍ അടങ്ങുന്നതാണ് പാറമട വീട്ടിലെ മക്കള്‍ സംഘം. ഇതില്‍ ഏറ്റവും കുഞ്ഞായ പാറുക്കുട്ടിയാണ് ജനപ്രീതിയില്‍ ഏറെ മുന്‍പില്‍.

‘ഉപ്പും മുളകും’ ലൊക്കേഷനില്‍ ഫോണിലെ പാട്ടിനു ചുവടു വയ്ക്കുന്ന പാറുക്കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്. ചെറുചുവടുകള്‍ വച്ച് താളത്തില്‍ കുഞ്ഞിക്കൈകാലുകള്‍ ആട്ടി നൃത്തം ചെയ്യുന്നത് ഏറെ മനോഹരമാണ്.

Read: Uppum Mulakum: വൺ റ്റൂ തിരി അതിപൊളി: ഗോൾഡ് ഫിഷിനെ കണ്ട പാറുക്കുട്ടിയുടെ സന്തോഷം, ‘ഉപ്പും മുളകും’ വീഡിയോ

എല്ലാവരും അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിൽ ജീവിക്കുന്ന പാറുക്കുട്ടി എന്ന ബേബി അമേയ ഏവരുടെയും പ്രിയങ്കരിയാണ്. നാലു മാസം പ്രായമുള്ളപ്പോൾ ‘ഉപ്പും മുളകും’ ലൊക്കേഷനിൽ എത്തിയതാണ് പാറുക്കുട്ടി. ‘ഉപ്പും മുളകി’ന്റെ അണിയറപ്രവർത്തകരുടെയും പ്രേക്ഷകരുടെയുമെല്ലാം ചെല്ലക്കുട്ടിയായി വളരുന്ന പാറുക്കുട്ടിയ്ക്ക് സമൂഹമാധ്യമങ്ങളിലും ഏറെ ആരാധകരുണ്ട്.

സീരിയലിൽ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എൻട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ബിജു സോപാനം മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

“വരുന്നു, ഇഷ്ടമുള്ളതൊക്കെ പെർഫോം ചെയ്തു പോവുന്നു. പാറുക്കുട്ടി എന്തു ചെയ്യുന്നു,​അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. ഒന്നര വയസ്സകാരിയുടെ നിഷ്കളങ്കതയും സ്വാഭാവികമായ ഭാവങ്ങളുമൊക്കെയാണ് പാറുക്കുട്ടിയിൽ പ്രേക്ഷകർക്ക് കാണാൻ കഴിയുക.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു.

 

 

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Uppum mulakum parukutty dance video

Best of Express