Latest News
മഴക്കെടുതി: മഹാരാഷ്ട്രയില്‍ മരണം 76 ആയി
ഓണക്കിറ്റ് വിതരണം ജൂലൈ 31 മുതൽ

Uppum Mulakum: കേശുവിനു മാത്രമല്ല പാറുവിനും അച്ഛനെയാണിഷ്ടം; ഉപ്പും മുളകും വൈറൽ വീഡിയോ

പാലും ബിസ്കറ്റും കൊടുത്ത് പാറുക്കുട്ടിയെ സോപ്പിടുകയാണ് ബാലു

uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma

Uppum Mulakum: പാറമട വീട്ടിലെ അച്ഛൻ കുട്ടിയാര് എന്ന ചോദ്യത്തിന് ഇത്രനാളും ഉത്തരം കേശു എന്നായിരുന്നു. ബാലുവെന്ത് ചെയ്താലും അച്ഛനെ ന്യായീകരിച്ച് കൂടെ തന്നെയുണ്ടാകുന്ന അച്ഛനെ ഏറെയിഷ്ടമുള്ള മകനാണ് കേശു. എന്നാൽ ഇതാ, പാറുക്കുട്ടിയേയും തന്റെ പക്ഷത്തേക്ക് ചേർത്തിരിക്കുകയാണ് ബാലു. പാലും ബിസ്കറ്റും കൊടുത്ത് പാറുക്കുട്ടിയെ സോപ്പിടുന്ന ബാലുവിനെയാണ് വീഡിയോയിൽ കാണാനാവുക.

ഉപ്പും മുളകിന്റെ 942-ാം എപ്പിസോഡിലെ ഒരു വീഡിയോ ക്ലിപ്പാണ് ഇപ്പോൾ ആരാധകർക്കിടയിൽ തരംഗമായി കൊണ്ടിരിക്കുന്നത്. പതിവുപോലെ, ആരാധകരുടെ ഹൃദയം കവരുന്ന എക്സ്‌പ്രഷനുകളുമായി തകർക്കുകയാണ് പാറുക്കുട്ടി. കുട്ടിത്തത്തിന്റെ നിഷ്കളങ്കതയോടെയുള്ള പാറുക്കുട്ടിയുടെ ചിരികളികളും ഭാവങ്ങളും കുസൃതികളുമൊക്കെ ഈ വീഡിയോയെ ശ്രദ്ധേയമാക്കുന്നു.

uppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
എല്ലാവരും അഭിനയിക്കുമ്പോൾ ക്യാമറയ്ക്കു മുന്നിൽ ജീവിക്കുകയാണ് ഒന്നരവയസ്സുകാരിയായ ബേബി അമേയ. തനിക്കു തോന്നുന്നതൊക്കെ ഡയലോഗായി പറഞ്ഞും ചിരിച്ചും പാട്ടുപാടിയും ആടിയുമൊക്കെ തന്റെ തന്നെ സ്ക്രിപ്റ്റിലാണ് അമേയയുടെ അഭിനയം. സീരിയലിൽ പാറുക്കുട്ടിയ്ക്ക് മാത്രമാണ് സ്ക്രിപ്റ്റോ എൻട്രിയോ എക്സിറ്റോ ഒന്നുമില്ലാത്തതെന്ന് ഉപ്പും മുളകിൽ പാറുക്കുട്ടിയുടെ അച്ഛനായി അഭിനയിക്കുന്ന ബിജു സോപാനം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. “വരുന്നു, ഇഷ്ടമുള്ളതൊക്കെ പെർഫോം ചെയ്തു പോവുന്നു, പാറുക്കുട്ടി എന്തു ചെയ്യുന്നു,​അതാണ് സ്ക്രിപ്റ്റ്’ എന്നാണ് ബിജു സോപാനം പറഞ്ഞത്. അത് ഏറെക്കുറെ ശരിയാണ് താനും.

Read more: Uppum Mulakum: മുതിയാ, താതാവേ; ചേട്ടന്മാരെ ഇരട്ടപ്പേര് വിളിച്ച് വികൃതി പാറു- വീഡിയോ

വൻപ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവർഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവർന്ന് മുന്നേറുന്ന സീരിയലാണ് ‘ഉപ്പും മുളകും’. ഇത്രയേറെ ജനപ്രീതിയുള്ള മറ്റൊരു കുടുംബ കോമഡി സീരിയൽ മലയാളം ടെലിവിഷൻ ചരിത്രത്തിൽ വേറെ ഉണ്ടായിട്ടുണ്ടോ എന്നു സംശയമാണ്. അധികം ഡ്രാമയില്ലാതെ പറഞ്ഞു പോകുന്ന ‘ഉപ്പും മുളകി’ന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം കുട്ടികളും യുവാക്കളും മുതൽ മുതിർന്നവരെ വരെ ഒരുപോലെ ഈ സീരിയലിലേക്ക് ആകർഷിക്കുന്നത്.

നിത്യജീവിതത്തിൽ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ, അതിന്റെ സ്വാഭാവികത്വം നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകും’ എന്ന സീരിയൽ ചെയ്യുന്നത്. എവിടെയോ ഇതു പോലൊരു കുടുംബം ജീവിച്ചിരിക്കുന്നു എന്ന തോന്നൽ പ്രേക്ഷകരിൽ ഉണ്ടാക്കാൻ സ്വതസിദ്ധമായ അഭിനയത്തിലൂടെ ‘ഉപ്പും മുളകും’ താരങ്ങൾക്കും കഴിയുന്നുണ്ട്. അയൽപ്പക്കത്തെ ഒരു വീടെന്ന് തോന്നിപ്പിക്കുന്ന ആ ഊഷ്മളത തന്നെയാവാം ഉപ്പും മുളകും ഫാമിലിയെ മലയാളികളുടെ സ്വീകരണമുറിയിലെ പ്രിയപ്പെട്ട സീരിയലാക്കി മാറ്റുന്നത്.

Read Here: Uppum Mulakum: ബിജു സോപാനത്തിന്റെ ഗൃഹപ്രവേശത്തിന് ഉപ്പും മുളകും താരങ്ങൾ എത്തിയപ്പോൾ: ചിത്രങ്ങള്‍ കാണാം

നാലു വർഷങ്ങൾ കൊണ്ട് അഭിനേതാക്കൾക്കിടയിൽ ഉണ്ടായ ആത്മബന്ധവും ‘ഉപ്പും മുളകി’നെ ഹൃദ്യമായ അനുഭവമാക്കി മാറ്റുന്നു. “നാലു വർഷം കൊണ്ട് ഇവർക്ക് വന്ന വളർച്ച നോക്കി കാണുക എന്നു പറയുന്നത് രസകരമായ അനുഭവമാണ്. കേശു വന്നപ്പോൾ ‘കീയോ കീയോ’ ശബ്ദമായിരുന്നു. ഇപ്പോ സൗണ്ടൊക്കെ ഏകദേശം മാറി തുടങ്ങി. ചെറിയ പൊടിമീശ വന്നു തുടങ്ങി. ശിവാനിയും മുടിയനും ലെച്ചുവും ഒക്കെയതേ. പക്വത വന്നു, അഭിനയത്തെ സീരിയസ്സായി കാണാൻ തുടങ്ങി. ഇപ്പോൾ എന്തിനാണ് അഭിനയിക്കുന്നുത്, എങ്ങനെ ചെയ്യണം, അഭിനയിക്കുന്ന രീതി- അതൊക്കെ വളരെ സീരിയസായി എടുക്കാൻ തുടങ്ങി. ജീവിതത്തെയും വളരെ സീരിയസ്സായി സമീപിച്ചു തുടങ്ങിയിട്ടുണ്ട് നാലു പേരും,” ‘ഉപ്പും മുളകി’ൽ തന്റെ മക്കളായി അഭിനയിക്കുന്ന കുട്ടികളെ കുറിച്ച് ബിജു സോപാനം പറയുന്നു.

Read more: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം

കണ്ണീർ സീരിയലുകളോട് വിരോധം പ്രകടിപ്പിക്കുന്നവർ പോലും ‘ഉപ്പും മുളകി’ന്റെ ആരാധകരാണ്. 2015 ഡിസംബർ 14 ന് ആണ് ‘ഉപ്പും മുളകും’​ ആരംഭിക്കുന്നത്. നാലു വർഷം കൊണ്ട് 850 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.

ബിജു സോപാനം ഗൃഹനാഥനായ ബാലചന്ദ്രൻ തമ്പിയേയും നിഷ സാരംഗ് നീലുവിനെയും അവതരിപ്പിക്കുന്നു. റിഷി എസ് കുമാർ, ജൂഹി റുസ്തഗി, അൽസാബിത്ത്, ശിവാനി മേനോൻ, ബേബി അമേയ എന്നിവരാണ് യഥാക്രമം വിഷ്ണു- ലക്ഷ്മി- കേശു- ശിവാനി- പാറു എന്നിവരെ അവതരിപ്പിക്കുന്നത്. ബാലുവിനും നീലുവിനും പുറമെ മുടിയൻ വിഷ്ണുവിനും ലെച്ചുവിനും മുതൽ ‘ഉപ്പും’ മുളകിലെ കുട്ടിതാരങ്ങളായ കേശു-ശിവാനി, ഒരു വയസ്സുകാരി പാറുക്കുട്ടിയ്ക്ക് വരെ സമൂഹമാധ്യമങ്ങളിൽ ഏറെ ആരാധകരാണ് ഉള്ളത്.

നാലു വർഷമായി ഒരു കുടുംബം പോലെയാണ് ‘ഉപ്പും മുളക്’ താരങ്ങൾ. അഭിനയമെന്നതിനപ്പുറം ഇപ്പോൾ ജീവിതം പോലെ തന്നെയാണ് ഇപ്പോൾ തനിക്ക് ‘ഉപ്പും മുളകെ’ന്നാണ് നീലുവിനെ അവതരിപ്പിക്കുന്ന നിഷ സാരംഗ് പറയുന്നത്. ‘ഉപ്പും മുളകും’ ഇല്ലാതാകുന്ന കാര്യം തനിക്ക് ആലോചിക്കാൻ കഴിയില്ലെന്നും.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum parukutty balu funny video

Next Story
അങ്ങനെയല്ല, ഇങ്ങനെ; അജുവിനെയും ധ്യാനിനെയും പോസ് ചെയ്യാൻ പഠിപ്പിച്ച് നയൻതാര; വീഡിയോLove Action Drama, ലവ് ആക്ഷൻ ഡ്രാമ, Nayanthara videos, Nayanthara photos, നയന്‍‌താര, നിവിന്‍ പോളി, ലവ് ആക്ഷന്‍ ഡ്രാമ, തളത്തില്‍ ദിനേശന്‍, Nayanthara, Nivin Pauly, Dhyan Sreenivasan, Love Action Drama, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, ഐ ഇ മലയാളം, iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com