Uppum Mulakum: ബാലുവിന്റെ പുതിയ രൂപവും ഭാവവുമാണ് ഇത്തവണ ‘ഉപ്പും മുളകും’ പ്രേക്ഷകര്‍ക്കായി കാത്തു വച്ചിരിക്കുന്നത്. ബാലുവിനെയും ചന്ദ്രനേയും കാണാനില്ല, ബാലുവിനൊപ്പം എന്തോ അത്യാവശ്യത്തിന് എന്ന് പറഞ്ഞാണ് ചന്ദ്രനും പോയിരിക്കുന്നത്. എന്താണ് ആ അത്യാവശ്യം എന്നറിയാനുള്ള ആകാംക്ഷയിലാണ് ബാലുവിന്റെ കുടുംബത്തെ പോലെ പ്രേക്ഷകരും.
Read More: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
കടുത്ത സീരിയല്‍ വിരോധികളെ പോലും ആരാധകരാക്കി മാറ്റിയ ഒന്നാണ് ഫ്ളവേഴ്സ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ‘ഉപ്പും മുളകും’. വന്‍പ്രേക്ഷക പിന്തുണയോടെ കഴിഞ്ഞ നാലുവര്‍ഷമായി ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന് മുന്നേറുകയാണ് ഈ കുടുംബ കോമഡി സീരിയല്‍. ടെലിവിഷനില്‍ മാത്രമല്ല, യൂട്യൂബിലും ‘ഉപ്പും മുളകി’നു നിരവധി ആരാധകരാണുള്ളത്.
കുട്ടികളും യുവാക്കളും മുതല്‍ മുതിര്‍ന്നവരെ വരെ ഒരുപോലെ ആകര്‍ഷിക്കുന്ന ‘ഉപ്പും മുളകി’ന്റെ ആ യുഎസ്പി, ചിലപ്പോള്‍ അധികം ഡ്രാമയില്ലാതെ പറഞ്ഞുപോകുന്ന സീരിയലിന്റെ വേറിട്ട ട്രീറ്റ്മെന്റ് തന്നെയാവാം. നിത്യജീവിതത്തില്‍ സംഭവിക്കുന്ന, ലളിതമായ കാര്യങ്ങളെ., അതിന്റെ ഒര്‍ജിനാലിറ്റി നഷ്ടപ്പെടാതെ അവതരിപ്പിക്കുകയാണ് ‘ഉപ്പും മുളകി’ല്‍. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നല്‍ പ്രേക്ഷകരില്‍ ഉണ്ടാക്കാന്‍ കഴിയുന്നു എന്നതും ഈ ജനപ്രീതിയ്ക്ക് പിറകിലുണ്ട്. അതുകൊണ്ടു തന്നെയാണ്, കേരളത്തിലെ കുടുംബാന്തരീക്ഷം അണുകുടുംബങ്ങളായി മാറുമ്പോഴും കുളത്തറ ശൂലംകുടി വീട്ടില്‍ ബാലചന്ദ്രന് തമ്പി എന്ന ബാലുവിന്റെ വലിയ കുടുംബത്തെ മലയാളികള്‍ ഏറെ ഇഷ്ടത്തോടെ ഹൃദയത്തോട് ചേര്‍ക്കുന്നത്.
Read More: Uppum Mulakum: പാറമട വീട്ടിലെ പതിവു അങ്കവുമായി നീലുവും മക്കളും; ‘ഉപ്പും മുളകി’ൽ ഈ ആഴ്ച
ചിരിയും കളിയും തമാശയും വഴക്കും സ്നേഹവും കരുതലും സാഹോദര്യവും കണ്ണീരും എന്നു വേണ്ട ഒരു കുടുംബജീവിതത്തിലെ എല്ലാ വിധ വികാരങ്ങളെയും ആവിഷ്കരിക്കുകയാണ് ഈ കുടുംബസീരിയലില്‍. ഒരു മിഡില്‍ ക്ലാസ്സ് കുടുംബത്തിലെ നിത്യജീവിതത്തില്‍ ഉണ്ടാകുന്ന സംഭവങ്ങളും കുടുംബാംഗങ്ങളുടെ ഇണക്കവും പിണക്കവും സ്നേഹവുമെല്ലാമാണ് ‘ഉപ്പും മുളകി’ല്‍ അവതരിപ്പിക്കുന്നത്. ലളിതമായ സംഭാഷണങ്ങളും സ്വാഭാവികമായ ജീവിത മുഹൂര്‍ത്തങ്ങളും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്നു. സ്വാഭാവികത നിറഞ്ഞ അഭിനേതാക്കളുടെ അഭിനയമാണ് കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കുകയാണ്. കണ്ടു കണ്ട് ആ വീടും വീട്ടിലെ അംഗങ്ങളും എവിടെയോ ജീവിച്ചിരിപ്പുണ്ടാവാം എന്ന തോന്നല്‍ പ്രേക്ഷകരിലും ഉണ്ടാക്കിയെടുക്കാന്‍ ‘ഉപ്പും മുളകും’ താരങ്ങള്‍ക്ക് സാധിക്കുന്നുണ്ട്.
Read More: Uppum Mulakum: ലെച്ചു ആയി വന്ന് ഹൃദയം കവർന്ന ജൂഹി രുസ്തഗി
2015 ഡിസംബര്‍ 14 ന് ആണ് ‘ഉപ്പും മുളകും’ ആരംഭിക്കുന്നത്. നാലു വര്‍ഷം കൊണ്ട് 840 ലേറെ എപ്പിസോഡുകളാണ് ഇതുവരെ ‘ഉപ്പും മുളകി’ലൂടെ സംപ്രേക്ഷണം ചെയ്യപ്പെട്ടിരിക്കുന്നത്.
ബാലുവും നീലുവും മുടിയനും ലെച്ചുവും കേശുവും ശിവാനിയും പാറുക്കുട്ടിയുമെല്ലാം ഇപ്പോള്‍ ഓരോ മലയാളിയുടേയും കുടുംബത്തിലെ അംഗങ്ങളെ പോലെയാണ്. കൂട്ടത്തില്‍ ഏറ്റവുമധികം ഫാന്‍സ് ഉള്ളത് പാറുക്കുട്ടിക്ക് തന്നെ എന്നതില്‍ സംശയമില്ല. പാറുക്കുട്ടിയുടെ പിറന്നാള്‍ ആഘോഷിച്ചത് ബാലുവിന്റെ കുടുംബം മാത്രമല്ല, സോഷ്യല്‍ മീഡിയ ഒന്നാകെയായിരുന്നു.