Latest News
കോവിഡ് മുക്തരിലെ ക്ഷയരോഗം: മാർഗനിർദേശവുമായി ആരോഗ്യ വകുപ്പ്
രണ്ടാം തരംഗം കേരളത്തിന് കടുപ്പമായി; മരണങ്ങളിൽ പകുതിയും 40 ദിവസത്തിനിടെ
Coronavirus India Live Updates: 150 രൂപയ്ക്ക് കോവാക്സിന്‍ കേന്ദ്രത്തിന് നല്‍കുന്നത് ലാഭകരമല്ല: ഭാരത് ബയോടെക്

Uppum Mulakum: മുടിയന്റെ ചെലവ് പ്ലാനിങ് തകര്‍ത്ത് ജയന്ദന്റെ വരവ്

Uppum Mulakum: അപ്രതീക്ഷിതമായി ലച്ചുവിന്റെ സുഹൃത്തുക്കളിലൊരാള്‍ കടന്നു വന്നതോടെ മുടിയന്റെ മനസ് മാറുകയായിരുന്നു

Uppum Mulakum: ഉപ്പും മുളകും സീരിയലിലെ ജനപ്രിയതാരമാണ് മുടിയന്‍ എന്ന് വിളിക്കുന്ന വിഷ്ണു. ഈയ്യടുത്താണ് വിഷ്ണുവിന് ജോലി ലഭിക്കുന്നത്. അന്ന് മുതല്‍ സഹോദരങ്ങള്‍ ചെലവ് ചോദിച്ച് വിഷ്ണുവിന്റെ പിന്നാലെ നടക്കുകയാണ്. എന്നാല്‍ ഓരോ തവണയും ഓരോ കാരണങ്ങള്‍ പറഞ്ഞ് വിഷ്ണു ഒഴിഞ്ഞു മാറുകയാണ്.

പക്ഷെ ഇന്ന് ആ കടം മുടിയന്‍ വീട്ടുമെന്നുറച്ചാണ് ഇറങ്ങിയിരിക്കുന്നത്. തീരുമാനത്തിന് പിന്നില്‍ സഹോദരങ്ങളോടുള്ള സ്‌നേഹമല്ലെന്ന് മാത്രം. പതിവ് പോലെ ഇന്നും മുടിയനോട് കേശുവും ലച്ചുവും ശിവയും ചെലവ് ആവശ്യപ്പെട്ടെങ്കിലും മുട്ടാപ്പോക്ക് ന്യായം പറഞ്ഞ് മുടിയന്‍ ഒഴിഞ്ഞു മാറി. എന്നാല്‍ അപ്രതീക്ഷിതമായി ലച്ചുവിന്റെ സുഹൃത്തുക്കളിലൊരാള്‍ കടന്നു വന്നതോടെ മുടിയന്റെ മനസ് മാറുകയായിരുന്നു.

Read More: Uppum Mulakum story: മിനിസ്ക്രീൻ കാഴ്ചയ്ക്ക് ‘ഉപ്പും മുളകും’ ചേർത്ത ബാലുവിന്റെ കുടുംബം
സിനിമയ്ക്ക് പോകാം എന്ന ആ്ഗ്രഹവുമായാണ് ലച്ചുവിന്റെ സുഹൃത്ത് എത്തുന്നത്. ലച്ചുവിനേയും കേശുവിനേയും ശിവയേയും കൂടെ കൂട്ടാനും പ്ലാനുണ്ട്. ഇതോടെ മുടിയന്റെ ഉള്ളിലെ പൂവാലന്‍ കോഴി ഉണര്‍ന്നു. താന്‍ പ്ലാന്‍ മാറ്റിയെന്നും എല്ലാവര്‍ക്കും ജോലി കിട്ടിയതിന്റെ ചെലവ് തരാമെന്നും മുടിയന്‍ അറിയിച്ചു. മുടിയന്റെ ഉദ്ദേശം എല്ലാവര്‍ക്കും വ്യക്തമായെങ്കിലും ചെലവ് കിട്ടുന്നത് കൊണ്ട് ആരും എതിര്‍ക്കുന്നില്ല.

എന്നാല്‍ ‘ഓരോ പ്ലാന്‍ ഇട്ട് വരുമ്പോള്‍ ആരെങ്കിലും വന്ന് മുടക്കും” എന്ന കേശുവിന്റെ വാക്കുകള്‍ സത്യമായി മാറുന്നതാണ് പിന്നീട് കാണുന്നത്. അപ്രതീക്ഷിതമായി ജയന്ദന്‍ കടന്നു വരുന്നു. ജയന്ദന്റെ വരവോടെ മുടിയന്റേയും സംഘത്തിന്റേയും പ്ലാനുകള്‍ പൊളിയുന്നു. ഇതില്‍ നിന്നെല്ലാം എങ്ങനെയാകും മുടിയന്‍ സഹോദരങ്ങളേയും കൊണ്ട് സിനിമയ്ക്ക് പോവുക എന്നാണ് ഇന്നത്തെ കഥ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Uppum mulakum kids makes plan to watch movie but jayanthan intrupts

Next Story
‘അപ്പനാണ്, തൊഴിലാളിയാണ്’ വികാരഭരിതനായി പെപ്പെAntony Varghese, ആന്റണി വർഗീസ്, Peppe, പെപ്പെ, Vincent Peppe, വിൻസെന്റ് പെപ്പെ, Angamaly Diaries, അങ്കമാലി ഡയറീസ്, May Day, മെയ് ദിനം, Facebook Post, ഫെയ്സ്ബുക്ക് പോസ്റ്റ്, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express